head3
head1

സ്ത്രീകളെ തുല്യ അന്തസില്‍ കരുതണം :ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഡബ്ലിന്‍: സ്ത്രീകളെ തുല്യ അന്തസില്‍ പരിഗണിക്കുന്ന നിലയില്‍ മാനസിക ഭാവമാറ്റം ഉണ്ടാവുകയാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കാനുള്ള സ്ഥായിയായ പരിഹാരമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.
‘സ്ത്രീപീഡനങ്ങളുടെ കാണാപ്പുറം’ എന്ന വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (എം ) സംസ്‌കാരവേദി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിഷ്‌ക്യത സാമൂഹത്തില്‍ ജനങ്ങളുടെ മാനസിക ഭാവമാറ്റം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അഡ്വ. മനോജ് മാത്യു, അഡ്വ. പ്രദീപ് കൂട്ടാല,അഡ്വ. ജസ്റ്റിന്‍ ജേക്കബ്, രെഞ്ചു മാത്യു, റോയ് കല്ലറങ്ങാട്, രാജു കുന്നക്കാട്,മാത്യു പുല്ലന്താനി,ബീന ഷാജു, ബാബു ടി. ജോണ്‍, വടയക്കണ്ടി നാരായണന്‍,ഡോ. മധുസൂദനന്‍, അഡ്വ. പി. കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More