head3
head1

ഡബ്ലിനില്‍ വീണ്ടും ക്രിക്കറ്റ് വസന്തമൊരുക്കി കെ സി സി ചാമ്പ്യന്‍ഷിപ്പ് ജൂലൈ 17ന്

ഡബ്ലിന്‍ :ഇടവേളയ്ക്ക് ശേഷം ഡബ്ലിനില്‍ വീണ്ടും ക്രിക്കറ്റ് വസന്തം വിടര്‍ത്താന്‍ കെ സി സി.

ഡബ്ലിനിലെ പ്രമുഖ ക്ലബ്ബായ കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മജോ വര്‍ഗീസ് മെമ്മോറിയല്‍ കെ സി സി ചാമ്പ്യന്‍ഷിപ്പ് റ്റിറല്‍സ് ടൗണ്‍ ക്രിക്കറ്റ് മൈതാനത്ത് വച്ച് ജൂലൈ 17ന്- നടത്തപ്പെടുന്നു.

അയര്‍ലണ്ടിലെ ഇരുപതോളം പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കത്തിലെ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും.

ആസ്ട്രേലിയയില്‍ വെച്ച് അകാലത്തില്‍ വിട്ടു പിരിഞ്ഞു പോയ കേരള ക്രിക്കറ്റ് ക്ലബ്ബ് അംഗവും അയര്‍ലണ്ട് പ്രവാസി മലയാളിയുമായിരുന്ന മജോ വര്‍ഗ്ഗീസിന്റെ ഓര്‍മ്മയ്ക്കായാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഈ ചാമ്പ്യന്‍ഷിപ്പ് നടത്തുവാന്‍ എല്ലാ കായിക പ്രേമികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായ് സംഘാടകര്‍ അറിയിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More