head1
head3

കരുത്ത് തെളിയിച്ച് ന്യൂ റോസ് സ്ട്രൈക്കേഴ്സ് വിജയികള്‍ , ഫിംഗ്ലാസ് ഇലവനും , ആദംസ് ടൗണും റണ്ണര്‍ അപ്പ്

ഡബ്ലിന്‍ :ഡബ്ലിനിലെ റ്റിറല്‍സ് ടൗണ്‍ ക്രിക്കറ്റ് മൈതാനത്ത് വച്ച് നടത്തപ്പെട്ട. ആവേശോജ്വലമായ കെസിസി ഓള്‍ അയര്‍ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വാട്ടര്‍ഫോര്‍ഡ് / ന്യൂ റോസ് സ്ട്രൈക്കേഴ്സ് ജേതാക്കളായി.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫിംഗ്ലാസ് -11 റണ്ണേഴ്സ് അപ്പായി .എഎംസിയാണ് രണ്ടാം റണ്ണേഴ്‌സ് അപ്പായത്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലുമായി.കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ ചാമ്പ്യാന്‍ഷിപ്പ് അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രവാസി മലയാളിയും മുന്‍ കെ സി സി താരവുമായിരുന്ന മജോ വര്‍ഗ്ഗീസിന്റെ ഓര്‍മ്മയ്ക്കായാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.

വിജയികളായ വാട്ടര്‍ഫോര്‍ഡ് ന്യൂ റോസ് സ്ട്രൈക്കേഴ്സിന് മജോ വര്‍ഗ്ഗീസ് എവര്‍ റോളിങ്ങ് ട്രോഫിയും, മില്ലര്‍ ബ്രദേഴ്‌സ് സ്റ്റോണ്‍ കമ്പനിയും ബെര്‍ക്കലി ഡെണ്ടല്‍ ക്ലിനിക്കും ചേര്‍ന്ന് നല്‍കിയ 501 യൂറോയും കാഷ് അവാര്‍ഡും ലഭിച്ചു.

KCC ചാമ്പ്യൻഷിപ്പ് സംഘാടക സമിതി

രണ്ടാം സ്ഥാനക്കാരായ ഫിംഗ്ലാസ് -11 ന് ട്രോഫിയും കെ സി സി വെല്‍വിഷേഴ്‌സ് ഡബ്ലിന്‍ നല്‍കിയ 301 യൂറോയുടെ കാഷ് അവാര്‍ഡും ലഭിച്ചു.,മൂന്നാം സ്ഥാനക്കാരായ എഎംസിയ്ക്ക് യൂറേഷ്യാ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍സ് നല്‍കുന്ന 201യൂറോ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കപ്പെട്ടു.

ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാനായി എ എം സി ആദംസ് ടൗണിലെ വിന്‍സെന്റും, ബെസ്റ്റ് ബൗളറായി ഫിംഗ്ളാസ്സ് ഇലവനിലെ അനുവും തിരഞ്ഞെടുക്കപ്പെട്ടു.

മിന്നുന്ന പ്രകടനം കാഴ്ചവെച്ച ന്യൂ റോസ് സ്‌ട്രൈക്കേഴ്സിലെ ജിന്റു മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

ഫോട്ടോസ് :ഫോട്ടോ ഫാക്ടറി 

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More