head3
head1

രാജ്യമെമ്പാടുമുള്ള മക് ഡൊണാള്‍ഡ് റെസ്റ്റോറന്റുകളില്‍ 800 ജീവനക്കാരെ നിയമിക്കുന്നു

ഡബ്ലിന്‍ : രാജ്യത്തെമ്പാടുമുള്ള മക് ഡൊണാള്‍ഡ് റെസ്റ്റോറന്റുകളില്‍ 800 പുതിയ സ്റ്റാഫുകളെ നിയമിക്കുന്നു. ഇതോടെ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം മൂവായിരത്തിലധികമാകും.

കാര്‍ലോ, കാവന്‍, ക്ലെയര്‍, കോര്‍ക്ക്, ഡബ്ലിന്‍, ഗോള്‍വേ, കെറി, കില്‍ഡെയര്‍, കില്‍കെന്നി, ലിമെറിക്ക്, മയോ, മീത്ത്, മോനഘന്‍, സ്ലിഗോ, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, വെസ്റ്റ്മീത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളിലാകും പുതിയ ആളുകള്‍ക്ക് ജോലി ലഭിക്കുക.

യോഗ്യതയെക്കാളുപരിയായി ശേഷിയെ അടിസ്ഥാനമാക്കിയാകും ജീവനക്കാരുടെ തിരഞ്ഞെടുപ്പെന്ന് മക്ഡൊണാള്‍ഡിന്റെ യുകെ, അയര്‍ലണ്ട് സിഇഒ പോള്‍ പോംറോയ് പറഞ്ഞു.എല്ലാ പശ്ചാത്തലത്തിലുമുള്ള ആളുകള്‍ക്കും കരിയറില്‍ പുതിയ തുടക്കം നല്‍കാനുമാണ് ആഗ്രഹിക്കുന്നതെന്ന് സിഇഒ വ്യക്തമാക്കി.

1977ല്‍ ആദ്യമായി അയര്‍ലണ്ടില്‍ സ്ഥാപനം തുറന്നതു മുതല്‍ 3000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ 800പേര്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് നല്‍കുന്നത്.മക് ഡൊണാള്‍ഡിന്റെ 95 റെസ്റ്റോറന്റുകള്‍ നടത്തുന്നത് 22 പ്രാദേശിക ഫ്രാഞ്ചൈസികളാണ്. പ്രാദേശിക കമ്മ്യൂണിറ്റികളിലും സമ്പദ്വ്യവസ്ഥയിലും പുതുമയും നിക്ഷേപവും തുടരാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണിതെന്നും സിഇഒ പറഞ്ഞു.

ഈ വാര്‍ത്ത വളരെ സ്വാഗതാര്‍ഹമാണെന്ന് തൊഴില്‍ മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.അയര്‍ലണ്ടിനോടുള്ള കമ്പനിയുടെ തുടര്‍ച്ചയായ പ്രതിബദ്ധത തെളിയിക്കുന്നതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More