head1
head3

കോർക്കിലും ,നീനയിലും അവസരങ്ങൾ , ആക്സെഞ്ചറും ഫിന്‍സെര്‍വും 700 പേര്‍ക്ക് ജോലി നല്‍കും

നീന :കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആക്സെഞ്ചറും ഫിന്‍സെര്‍വും തൊഴില്‍ വാഗ്ദാനം ചെയ്യുന്നത് 700 ഓളം പേര്‍ക്ക്.

ഇരു സ്ഥാപനങ്ങളുടെയും ഒഴിവുകളില്‍ ഭൂരിപക്ഷവും കോര്‍ക്ക്, നീന എന്നിവിടങ്ങളിലാണ്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ആക്സെഞ്ചറിന്റെ പദ്ധതി.അയര്‍ലണ്ടില്‍ ഇതിനകം 5,000 ത്തിലധികം ആളുകള്‍ കമ്പനിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നുണ്ട്.സാങ്കേതികവിദ്യ, ക്ലൗഡ്, സുരക്ഷ, തന്ത്രം, രൂപകല്‍പ്പന എന്നിവയിലായിരിക്കും അക്സെഞ്ചര്‍ റോളുകള്‍ സൃഷ്ടിക്കുന്നത്.

ലൈഫ് സയന്‍സസ് മേഖലയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മിക്ക ഒഴിവുകളും മണ്‍സ്റ്ററിലാണ്.

2019ല്‍ വാങ്ങിയ കണ്‍സള്‍ട്ടിംഗ്, മാനുഫാക്ചറിംഗ് സേവന ദാതാക്കളായ എന്റര്‍പ്രൈസ് സിസ്റ്റം പാര്‍ട്ണര്‍മാരുടെ (ഇ എസ് പി) ശേഷി വികസനമാണ് അക്സെഞ്ചറിന്റെ നിലവിലുള്ള ലക്ഷ്യം.ഇഎസ്പിയുടെ ആസ്ഥാനം കോര്‍ക്ക് ആണ്. ലോകമെമ്പാടുമുള്ള ക്ലൈയന്റുകള്‍ക്ക് ഇവര്‍ സേവനം നല്‍കുന്നുണ്ട്.ലോകമെമ്പാടുമായി 5,30,000 ആളുകള്‍ അക്സെഞ്ചറില്‍ ജോലി ചെയ്യുന്നു. 120 ലധികം രാജ്യങ്ങളില്‍ കമ്പനിക്ക് ക്ലയന്റുകളുണ്ട്.

ഫിന്‍ടെക് ഫിസര്‍വ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടിപ്പററിയിലെ നീനയില്‍ 200 പേര്‍ക്കാണ് ജോലി നല്‍കുക. 2017 മുതല്‍ നീനായില്‍ സാന്നിധ്യമുള്ള കമ്പനി, ക്ലയന്റുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ ഡിജിറ്റല്‍ പരിഹാരങ്ങള്‍ക്കായുള്ള ആവശ്യം വര്‍ദ്ധിക്കുന്നത് മുന്‍നിര്‍ത്തിയാണ് പുതിയ നിയമനം നടത്തുന്നത് .വെബ് വികസനം, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡാറ്റാ സയന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഐടിയിലായിരിക്കും ഒഴിവുകളെന്ന് ഫിസേര്‍വിലെ ഇഎംഇഎ മേധാവി ജോണ്‍ ഗിബ്ബണ്‍സ് പറഞ്ഞു:

ഇരു സ്ഥാപനങ്ങളുടെയും വിപുലീകരണത്തെ ഐഡിഎ അയര്‍ലണ്ട് സ്വാഗതം ചെയ്തു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More