ഇന്ത്യയും , യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സാമ്പത്തിക വ്യാപാര കരാര്‍ പ്രവര്‍ത്തനങ്ങളില്‍ ആശാകരമായ പുരോഗതി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പ്രസിഡന്റ് മീഹോള്‍ ഡി. ഹിഗ്ഗിന്‍സിനെ സന്ദര്‍ശിച്ചു.ദേശീയത ശക്തിപ്പെടുത്തുന്നതില്‍ സംസ്‌കാരത്തിനുള്ള പങ്കിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ആശംസകളും ജയ്ശങ്കര്‍ ഹിഗ്ഗിന്‍സിനെ അറിയിച്ചു,
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ എക്സില്‍ പങ്കുവെച്ചു.’വ്യാഴാഴ്ച വൈകുന്നേരം ഡബ്ലിനില്‍ പ്രസിഡന്റ് മീഹോള്‍ ഡി. ഹിഗ്ഗിന്‍സിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ആശംസകള്‍ അദ്ദേഹത്തെ അറിയിച്ചു. സമകാലിക ലോകവും അതിന്റെ വികാസവും ചര്‍ച്ചയായി. ഇതിനെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ വിലമതിക്കാനാകാത്തതാണ്’.
മാര്‍ച്ച് 9 വരെയാണ് മന്ത്രി എസ്.ജയ്ശങ്കറിന്റെ യു.കെ,അയര്‍ലണ്ട് സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യയും അയര്‍ലണ്ടും
ഇന്ത്യയും അയര്‍ലണ്ടും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ്, മറ്റ് വിശിഷ്ട വ്യക്തികള്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-അയര്‍ലണ്ട് ബന്ധത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്.കോവിഡ് സമയത്ത് അയര്‍ലണ്ട് ഇന്ത്യയ്ക്ക് പിന്തുണയും സഹായവും നല്‍കിയിരുന്നു.രണ്ട് കണ്‍സൈന്‍മെന്റുകളിലായി 1248 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 425 വെന്റിലേറ്ററുകള്‍, 2 ഓക്സിജന്‍ ജനറേറ്ററുകളും ഇന്ത്യയ്ക്ക് നല്‍കിയിരുന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഇന്ത്യയെ സ്ഥിരമായി പിന്തുണക്കുന്ന രാജ്യമാണ് അയര്‍ലണ്ട്.പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ അന്നത്തെ ഐറിഷ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമണ്‍ കോവ്‌നെ ശക്തമായി അപലപിച്ചിരുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ പ്രധാന പരിപാടികളിലെല്ലാം ഐറിഷ് കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസി ശക്തമായി ഇടപെടാറുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ സൈമണ്‍ ഹാരിസ് കൂടിക്കാഴ്ച ഇന്ന്
സൈമണ്‍ ഹാരിസുമായി ഇന്ന് കൂടിക്കാഴ്ച
അയര്‍ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം, യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ ബന്ധങ്ങള്‍, വിദേശനയം ആഗോള വെല്ലുവിളികള്‍ എന്നിവയെല്ലാം ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനുശേമുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഉന്നതതല സന്ദര്‍ശനമാണ് മന്ത്രി ജയ്ശങ്കറിന്റേത്.ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ് സെന്റ് പാട്രിക്സ് ദിനത്തില്‍ ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ (ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ) സന്ദര്‍ശനം നടത്തുന്നതിനും തീരുമാനമുണ്ട്.
മന്ത്രി ജയ്ശങ്കറിനെ ഡബ്ലിനിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.ഉഭയകക്ഷി, ആഗോള വിഷയങ്ങളില്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നു.ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
റഷ്യയുടെ ഉക്രെയ്നിലെ ആക്രമണം, മിഡില്‍ ഈസ്റ്റിലെയും ഇന്തോ-പസഫിക് മേഖലയിലെയും സാഹചര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം പോലുള്ള വിവിധ ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ആഗോളതലത്തില്‍ സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നതിനും എങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാമെന്നും ചര്‍ച്ച ചെയ്യും.
75 വര്‍ഷത്തെ ഉഭയകക്ഷി ബന്ധം
അടുത്തിടെ 75 വര്‍ഷത്തെ ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളും ആഘോഷിച്ചിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാന്‍ ഈ സന്ദര്‍ശനം ഇടവരുത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.വളര്‍ന്നുവരുന്ന അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിലപ്പെട്ട സംഭാവനകള്‍ തിരിച്ചറിയാനുള്ള അവസരവും മന്ത്രി ജയ്ശങ്കറിന്റെ സന്ദര്‍ശനം നല്‍കുമെന്ന് കരുതുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ഓരോ വര്‍ഷവും ഗണ്യമായി വര്‍ദ്ധിക്കുകയാണ്.യൂറോപ്യന്‍ യൂണിയന്റെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്നതോടെ വര്‍ദ്ധിച്ച വ്യാപാര, നിക്ഷേപ അവസരങ്ങള്‍ മുതലെടുക്കാന്‍ ഇരുകക്ഷികള്‍ക്കും കഴിയുമെന്നും വിലയിരുത്തപ്പെടുന്നു
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.