head1
head3

ശ്രീകൃഷ്ണ ജന്മാഷ്ടമി വര്‍ണ്ണാഭമാക്കി അയര്‍ലണ്ടിലെ വന്ദേമാധവം മലയാളി കൂട്ടായ്മ

ഗോള്‍വേ (അയര്‍ലണ്ട്)..ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ചു കൗണ്ടി ഗോള്‍വേയിലേ ക്‌നോക്ക്‌നക്കാര GAA ക്ലബ്ബില്‍ നടത്തിയ .ശോഭായാത്രയില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു,ഗോള്‍വേയിലെ വന്ദേമാധവം മലയാളി കൂട്ടായ്മ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വൈകിട്ട് 3 മണിയ്ക്ക് ആരംഭിച്ച പരിപാടിയില്‍ പൂജ,ഭജന,ഉറിയടി എന്നിവയെ തുടര്‍ന്ന് സാംസ്‌കാരിക സമ്മേളവും നടത്തപ്പെട്ടു.

വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ എന്നിവയും ചടങ്ങുകള്‍ക്ക് മോഡി കൂട്ടി.

വിഭവസമൃദ്ധമായ അന്നദാനവും കൃഷ്ണ കുചേല സൗഹൃദം ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അവല്‍ പൊതി വിതരണവും ചടങ്ങുകളെ ഉത്സവഭരിതമാക്കി.

അടുത്ത വര്‍ഷം ജന്മാഷ്ടമി അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളിലും ,വിവിധ കള്‍ച്ചറല്‍ ഗ്രൂപ്പുകളുടെ സഹകരണത്തോടെ വിപുലീകരിച്ചു നടത്താനും അവയ്ക്ക് നേതൃത്വം നല്‍കാനും വന്ദേമാധവം മലയാളി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!