head3
head1

അയർലണ്ടിന് നിങ്ങളെ ആവശ്യമുണ്ട് ,നൂറ് കണക്കിന് ഒഴിവുകൾ

ഐ ടി വിദഗ്ധരെ മാടിവിളിച്ച് മള്‍ട്ടി നാഷണല്‍ കമ്പനികള്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ 21 കമ്പനികള്‍ ഓട്ടോമേഷന്‍ ഐ ടി വിദഗ്ധരെ തേടുന്നു. സമ്മറോടെ റിക്രൂട്മെന്റ് ആരംഭിക്കുമെന്നാണ് സൂചന.മുന്‍ പരിചയവും മറ്റുമുള്ളവര്‍ക്ക് മള്‍ട്ടിനാഷണല്‍ സ്ഥാപനങ്ങളില്‍ കയറിപ്പറ്റുന്നതിനുള്ള വലിയ അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.

അംഗെന്‍
ബയോ ടെക് മള്‍ട്ടിനാഷണല്‍ സ്ഥാപനമായ അംഗെന്‍ ഓട്ടാമേഷന്‍ എന്‍ജിനീയര്‍, പ്രിന്‍സിപ്പല്‍ ഓട്ടോമേഷന്‍ എന്‍ജിനീയര്‍, ഓട്ടോമേഷന്‍ സപ്പോര്‍ട്ട് ഡെവലപ്പര്‍, ഓട്ടോമേഷന്‍ സപ്പോര്‍ട്ട് അസോസിയേറ്റ് തുടങ്ങിയവരെയാണ് നിയമിക്കുന്നത്.https://careers.amgen.com/

ബ്രിസ്റ്റോള്‍ മിയേഴ്സ് സ്‌ക്വിബ് 
ഫാര്‍മ കമ്പനി ബ്രിസ്റ്റോള്‍ മിയേഴ്സ് സ്‌ക്വിബും ഓട്ടോമേഷന്‍ വിദഗ്ധരെയാണ് നിയമിക്കുന്നത്.ഈ ജോലികളില്‍ ചിലതിന് അപേക്ഷകന് ഓട്ടോമേഷന്‍ പ്രോജക്റ്റുകളില്‍ മുന്‍ പരിചയം ആവശ്യമാണ്. https://careers.bms.com/ie?cid=SiliconRepublic-BMSProfilePage-Ireland&src=SiliconRepublic-BMSProfilePage-Ireland&utm_source=silicon-republic&utm_medium=social&utm_campaign=BMS-Ireland

സിറ്റി ഗ്രൂപ്പ് 
ഫിന്‍ടെക് ഭീമനായ സിറ്റിയില്‍ ഓട്ടോമേഷന്‍ ബേസ്ഡ് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍, സീനിയര്‍ ലോ കോഡ് ഡെവലപ്പര്‍,ഐടി ക്വാളിറ്റി സീനിയര്‍ അനലിസ്റ്റ് എന്നിവരെയാണ് ആവശ്യമുള്ളത്. ബെല്‍ഫാസ്റ്റ് ആസ്ഥാനമായാണ് ഒഴിവുകളിലേറെയും.https://careers.citigroup.com/#/

കോഗ്നിസന്റ്
ഐ ടി സര്‍വീസ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ കോഗ്നിസന്റിന് കോര്‍ക്കില്‍ ജൂനിയര്‍ ഓട്ടോമേഷന്‍ എഞ്ചിനീയറെയും അയര്‍ലണ്ടിലെ മറ്റ് ഇടങ്ങളില്‍ സീനിയര്‍ ഓട്ടോമേഷന്‍ ഒഴിവുകളിലുമാണ് ആളെ ആവശ്യമായുള്ളത്. https://www.linkedin.com/company/cognizant/jobs/

ഡിലോയിറ്റ്
അയര്‍ലണ്ടിലെ ഡിലോയിറ്റിന് സീനിയര്‍ ക്ലൗഡ് എന്‍ജിനീയര്‍, ടെക്‌നോളജി, ഡിജിറ്റല്‍ റിസ്‌ക് കണ്‍സള്‍ട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ആളെ ആവശ്യമുള്ളത്.അപേക്ഷകര്‍ക്ക് ആര്‍ പി എ അല്ലെങ്കില്‍ ഓട്ടോമേഷന്‍ അറിവ് ഉണ്ടായിരിക്കണമെന്നുണ്ട്

ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്റ്സ്
ഫിഡിലിറ്റി ഇന്‍വെസ്റ്റ്മെന്റ്സിന്റെ ഡബ്ലിന്‍, ഗോള്‍വേ ബേസുകളില്‍, പ്രിന്‍സിപ്പല്‍ ക്ലൗഡ് ഡാറ്റ എഞ്ചിനീയര്‍, സീനിയര്‍ ഡാറ്റ എഞ്ചിനീയര്‍, സീനിയര്‍ ഡെവ് ഒപ്സ് എഞ്ചിനീയര്‍, ആപ്ലിക്കേഷന്‍ സെക്യൂരിറ്റി ടൂള്‍സ് ഡയറക്ടര്‍ എന്നീ റോളുകളിലാണ് നിയമനം നടത്തുക.ഇവയ്‌ക്കെല്ലാം ഓട്ടോമേഷന്‍ പരിജ്ഞാനം ആവശ്യമാണ്.https://www.fidelityinvestments.ie/job-search-results/

ഇന്റല്‍
വ്രോക്ലോയില്‍ (പോളണ്ട് ) ചിപ്പ് പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്റല്‍ പോളിഷ് ഓട്ടോമേഷന്‍ ടീമിനെ ഡാന്‍സ്‌കില്‍ നിയമിക്കുന്നത്. ഇതു കൂടാതെ അയര്‍ലണ്ടില്‍, ഗ്രാജ്വേറ്റ് ഫെസിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം എഞ്ചിനീയര്‍ പോലുള്ള ഓട്ടോമേഷന്‍ തസ്തികകളിലും അനുയോജ്യരായവരെ തേടുന്നുണ്ട്. https://jobs.intel.com/en#t=Jobs&sort=relevancy&layout=table&numberOfResults=25&f:@countryfullname=%5BIreland%5D

കെ.പി.എം.ജി
കെ.പി.എം.ജിയുടെ ടെക്നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസ് ടീമിലേയ്ക്ക് സീനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ പോലുള്ളവരെയാണ് ആവശ്യമായുള്ളത്.ഐ ടി സര്‍വീസ് ഡെസ്‌ക് അനലിസ്റ്റ് ഉള്‍പ്പെടെയുള്ളവരെയും തേടുന്നുണ്ട്. https://kpmg.com/ie/en/home/careers.html

ലിബര്‍ട്ടി ഐ.ടി
സീനിയര്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍, സീനിയര്‍ ഡാറ്റ സൊല്യൂഷന്‍സ് ആര്‍ക്കിടെക്റ്റ്, സീനിയര്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ഇന്‍ ജാവ, ജാവാസ്‌ക്രിപ്റ്റ് എന്നിവരെയാണ് അയര്‍ലണ്ടില്‍ ലിബര്‍ട്ടി ഐടി നിയമിക്കുന്നത്. https://www.liberty-it.ie/careers/overview

മാസ്റ്റര്‍കാര്‍ഡ്
ലീഡ് കുബര്‍നെറ്റസ് പ്ലാറ്റ്‌ഫോം എഞ്ചിനീയര്‍, ടെസ്റ്റില്‍ സീനിയര്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍, ടെസ്റ്റില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ എന്നിങ്ങനെ അയര്‍ലണ്ടിലെ നിരവധി ടെക് റോളുകളിലാണ് ഫിന്‍ടെക് കമ്പനയായ മാസ്റ്റര്‍കാര്‍ഡ് ആളെ തിരയുന്നത്. https://careers.mastercard.com/us/en

എം.എസ്.ഡി.
സോഫ്ട് വെയര്‍ ഓട്ടോമേഷന്‍ എഞ്ചിനീയര്‍, ഓട്ടോമേഷന്‍ മാനേജര്‍, മാനുഫാക്ചറിംഗ് ഓട്ടോമേഷനിലെ അസോസിയേറ്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് എം.എസ്.ഡി. അയര്‍ലണ്ടിലെ ഒഴിവുകള്‍. ഡബ്ലിന്‍, കാര്‍ലോ, ടിപ്പററി എന്നിവിടങ്ങളിലെ കമ്പനിയുടെ സൈറ്റുകളിലാകും നിയമനം. https://jobs.msd.com/ireland

നൈട്രോ
സോഫ്‌റ്റ്വെയര്‍ സ്ഥാപനമായ നൈട്രോ സീനിയര്‍ സിസ്റ്റം എഞ്ചിനീയര്‍, ലീഡ് ഡാറ്റ സയന്റിസ്റ്റ്, സി++, ഓട്ടോമേഷന്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെയാണ് നിയമിക്കുന്നത്. ഡബ്ലിനിലെ ടെക് ടീമിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റിക്രൂട്മെന്റ് നടത്തുന്നത്. https://www.gonitro.com/about/careers

ഒപ്ടം
അയര്‍ലണ്ടില്‍ ക്യു എ ഓട്ടോമേഷന്‍ എഞ്ചിനീയര്‍മാര്‍, പ്രിന്‍സിപ്പല്‍ ഡാറ്റാ എന്‍ജിനീയര്‍, അസോസിയേറ്റ് ഡാറ്റാ സയന്റിസ്റ്റ്, ഡെവ് ഒപ്സ് എഞ്ചിനീയര്‍ എന്നിവരുള്‍പ്പെടെ നിരവധി സാങ്കേതിക റോളുകളിലാണ് ഒപ്ടം നിയമനം നടത്തുന്നത്.https://careers.unitedhealthgroup.com/optum-ireland/

പേഴ്സണിയോ
എച്ച്ആര്‍ ടെക്നിക്കല്‍ സ്ഥാപനമായ പേഴ്സണിയോ അയര്‍ലണ്ടിലും യൂറോപ്പിലുടനീളവും ഓട്ടോമേഷനില്‍ വിവിധ തസ്തികകളിലാകും നിയമനം നടത്തുക. സ്റ്റാഫ് എഞ്ചിനീയര്‍, ലീഡ് പ്ലാറ്റ്ഫോം എഞ്ചിനീയര്‍, പ്രോഡക്ട് , ഡാറ്റ, ഐഡന്റിറ്റി, ആക്സസ് ഡയറക്ടര്‍ എന്നിങ്ങനെയാണ് അയര്‍ലണ്ടില്‍ ഒഴിവുകളുള്ളത്. https://www.personio.com/about-personio/careers/#see-our-open-roles

പിഡബ്ല്യുസി
പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ പി ഡബ്ല്യു സി ടെക്നോളജി സൊല്യൂഷന്‍ ആര്‍കിടെക്റ്റ്, ടെക്നോളജി കണ്‍സള്‍ട്ടിങ്ങില്‍ സീനിയര്‍ അസോസിയേറ്റ്, എസ്എപി ഇംപ്ലിമെന്റേഷന്‍ ലീഡ് എന്നിവരെയാണ് തേടുന്നത്.https://www.pwc.ie/careers-ie/experienced-jobs.html

യുണൈറ്റഡ് ഡ്രഗ്
യുണൈറ്റഡ് ഡ്രഗ് മേയോയിലാണ് ഓട്ടോമേഷന്‍ ടെക്നീഷ്യനെ നിയമിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം നേരിടാന്‍ കമ്പനി അടുത്തിടെ റോബോട്ടുകളെ നിയോഗിച്ചിരുന്നു.ഓട്ടോമേഷനിലും റോബോട്ടിക്സിലും താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ നിയമനം ഉറപ്പാക്കാം. https://www.linkedin.com/jobs/search/?currentJobId=3630979407&geoId=104738515&keywords=united%20drug&location=Ireland&refresh=true

വിയാട്രിസ്
ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ വിയാട്രിസ് അയര്‍ലണ്ടില്‍ ഓട്ടോമേഷന്‍ എഞ്ചിനീയറെയും ഓട്ടോമേഷന്‍ ലീഡിനെയുമാണ് നിയമിക്കുന്നത്. https://www.viatris.com/en/careers

വെസ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ്
യുഎസ് ആസ്ഥാനമായ ഫാര്‍മ കമ്പനി ഐറിഷ് ടീമിനായി ഓട്ടോമേഷന്‍ ടെക്നീഷ്യനെ നിയമിക്കുന്നു.ഡബ്ലിനിലും വാട്ടര്‍ഫോര്‍ഡിലും കമ്പനിക്ക് ഓഫീസുകളുണ്ട്.ഡബ്ലിന്‍ ഓഫീസിലായിരിക്കും നിയമനം. https://www.linkedin.com/jobs/search/?currentJobId=3533507331&geoId=104738515&keywords=west%20pharmaceutical%20services&location=Ireland&refresh=true

വര്‍ക്ക് ഹ്യൂമന്‍
ഡബ്ലിനില്‍ ഓട്ടോമേഷന്‍ ക്യു എ എഞ്ചിനീയറുടെ ഒഴിവിലാണ് വര്‍ക്ക്ഹുമാന്‍ ആളെ തേടുന്നത്.ഡബ്ലിനിലും യുഎസിലും ഹെഡ്ക്വാര്‍ട്ടറുകളുള്ള കമ്പനിയാണിത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ ആവശ്യങ്ങളെ അടിസ്ഥാനമാക്കി സോഫ്‌റ്റ്വെയര്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണിത്. https://www.workhuman.com/company/careers/

യാഹൂ
യാഹൂവിന് യു എസിലും ഇന്ത്യയിലും ഓട്ടോമേഷന്‍ റോളുകളില്‍ വിവിധ ഒഴിവുകളാണുള്ളത്. അയര്‍ലണ്ടില്‍ സീനിയര്‍ ഫുള്‍സ്റ്റാക്ക് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെയാണ് കമ്പനിയ്ക്ക് ആവശ്യമുള്ളത്. https://www.yahooinc.com/careers/

ആക്സന്റര്‍
പ്രൊഫഷണല്‍ സര്‍വ്വീസ് സ്ഥാപനമായ ആക്സന്ററില്‍ ഭാഷയും ഓട്ടോമേഷന്‍ കഴിവുകളുമുള്ളവരെയുമാണ് തേടുന്നത്.ഹീബ്രു സംസാരിക്കുന്ന സി ഡി എസ് അസോസിയേറ്റ്, ഇറ്റാലിയന്‍, മലേഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന സി ഡി എസ് അനലിസ്റ്റുകള്‍ എന്നിവരെയാണ് കമ്പനി നിയമിക്കുന്നത്. https://www.accenture.com/ie-en/careers?src=ieFY19rm_brand_awarenspcsilicon_republi&c=car_ie_rmbrandawarenes_10902693&n=spc_0319

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg

Comments are closed.