head1
head3

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1,500,000 യൂറോയുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് അയർലണ്ടിലെ സര്‍ക്കാര്‍

സെമിനാറില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം

ഡബ്ലിൻ  : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1,500,000 യൂറോയുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഐറിഷ് സര്‍ക്കാര്‍.

അയര്‍ലണ്ടില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അയര്‍ലണ്ട്  സര്‍ക്കാര്‍ ഒരുക്കുന്ന വിര്‍ച്വല്‍ മേള നാളെ (ഫെബ്രുവരി 27 ശനിയാഴ്ച ) നടക്കും.ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അയര്‍ലണ്ടില്‍ പഠിക്കാനായി ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള  വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതിനും , ഓണ്‍ ലൈനില്‍  മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

നാളെ ഇന്ത്യന്‍ സമയം  ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെ വെര്‍ച്വല്‍ മേളയില്‍ ഇന്ത്യയില്‍ നിന്നുള്ളവിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

വിശദമായ സെമിനാറുകള്‍, ഇന്‍ഫര്‍മേഷന്‍ സെഷനുകള്‍ കോളേജ് പ്രതിനിധികളുമായും ഏജന്റുമാരുമായും സംസാരിക്കാനവസരം, ഐറിഷ് സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നുള്ള ഉപദേശം, ,വിസ പ്രക്രിയകളുടെ വിശദീകരണം എന്നിവയെല്ലാം വെര്‍ച്വല്‍ മേള ഓഫര്‍ ചെയ്യുന്നു.

അയര്‍ലണ്ടിലെ മികച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള അഡ്മിഷന്‍ വിഭാഗം, അക്കാദമിക് സ്റ്റാഫുകള്‍ എന്നിവരുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് സംസാരിക്കാനും അവസരമുണ്ടാകും.വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ആള്‍ക്കാരുമായി ഒരു ചാറ്റ് റൂം ഫോര്‍മാറ്റിലോ വീഡിയോ കോളുകളിലോ ഏര്‍പ്പെടാനും സാധിക്കും.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ എല്ലാ വര്‍ഷവും ഐറിഷ് സര്‍ക്കാര്‍ ഒരുക്കുന്ന സാധാരണ സെമിനാറുകളുടെ വെര്‍ച്വല്‍ രൂപം തന്നെയാണ് നാളത്തെ സെമിനാര്‍.

മൂന്നു തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളാണ് മേളയില്‍ നല്‍കുന്നതെന്ന് എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് ഡയറക്ടര്‍ ഗൈല്‍സ് ഓ നീല്‍ വെളിപ്പെടുത്തി.

അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ പങ്കടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും  മെറിറ്റ് അടിസ്ഥാനമാക്കി സ്‌കോളര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഒന്ന്.
കൂടാതെ, എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് , മേള നടക്കുന്ന നാളെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ പങ്കെടുക്കുന്ന സമര്‍ത്ഥരായ  10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. ഓഫര്‍ ലഭിക്കുന്ന  ഓരോ സ്‌കോളര്‍ഷിപ്പുടമയ്ക്കും ഫീസിനത്തില്‍ 3,000 യൂറോയുടെ കുറവ് ലഭിക്കും.

വെര്‍ച്വല്‍ മേളയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് 30,000 യൂറോയുടെ അഡീഷണല്‍ സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവണ്‍മെന്റ് ഓഫ് അയര്‍ലന്‍ഡ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ് 2021ന്റെ ഭാഗമായി ബിരുദ, പിഎച്ച്ഡി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു 60 സ്‌കോളര്‍ഷിപ്പുകളും നല്‍കും.പരമാവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ഇത് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ നാളത്തെ മേളയില്‍ വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് ഇന്ത്യ,ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള  വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായി നടത്തുന്ന ഇവന്റാണ് ഈ വെര്‍ച്വല്‍ മേള.

ബിസിനസ്, സയന്‍സ്, എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ് എന്നിവയില്‍ ആഗോളതലത്തില്‍ അംഗീകാരം ലഭിച്ച യുജി, പിജി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന അയര്‍ലണ്ടിലെ മികച്ച 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്.

പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാര്‍ലോ

ട്രിനിറ്റി കോളേജ് ഡബ്ലിന്‍

അത്ലോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഡണ്ടാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഗ്രിഫിത്ത് കോളേജ്

യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക്

ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഡബ്ലിന്‍

വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലന്‍ഡ് ഗോള്‍വേ

ലെറ്റര്‍കെന്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ബിസിനസ് സ്‌കൂള്‍,ഡബ്ലിന്‍

യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്ക്

മേരി ഇമ്മാക്കുലേറ്റ് കോളേജ്

ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി

മെയ്‌നൂത്ത് സര്‍വകലാശാല

യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍(യൂ സി ഡി)

മണ്‍സ്റ്റര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി

നാഷണല്‍ കോളേജ് ഓഫ് അയര്‍ലന്‍ഡ്
എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട്

അടുത്തിടെ, മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടിലെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ ഫോര്‍ എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് റീജിയണല്‍ മാനേജര്‍ ബാരി ഓ ഡ്രിസ്‌കോള്‍ പറഞ്ഞു അവരില്‍ പലര്‍ക്കും അയര്‍ലന്‍ഡ് തൊഴില്‍ അവസരങ്ങളും നല്‍കിയിട്ടുണ്ട് എന്ന് അദ്ദേഹം അവകാശപ്പെടുന്നു.

അയര്‍ലണ്ടിന് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന ചരിത്രമാണുള്ളത്.കോവിഡ് 19മായി ബന്ധപ്പെട്ട് അയര്‍ലണ്ട് ശ്രദ്ധാപൂര്‍വ്വവും ജാഗ്രതാപൂര്‍ണ്ണവുമായ സമീപനമാണ് ഐറിഷ് സ്ഥാപനങ്ങള്‍ സ്വീകരിച്ച ത്.വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മുന്‍ഗണനയാണ് നല്‍കിയത്. മാത്രമല്ല ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ടെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും,നാളത്തെ സെമിനാറിനുള്ള രജിസ്ട്രേഷനും താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.  https://india.educationinireland.live/

ഐറിഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More