ഡബ്ലിന്‍: 2023 ലെ ഐറിഷ് റിസര്‍ച്ച് റിസര്‍ച്ച് കൗണ്‍സില്‍ നല്‍കുന്ന പി എച്ച് ഡി ഫെലോഷിപ്പിന് അയര്‍ലണ്ട് മലയാളി ബെന്‍സന്‍ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഗവേക്ഷകരെ അവരുടെ തൊഴില്‍ അടിസ്ഥാനമാക്കിയുള്ളതും ജോലി ചയ്യുന്നതുമായ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിച്ച് . ഗവേഷണം നടത്തുവാന്‍ അവസരം ഒരുക്കുന്നതാണ് ഐറിഷ് റിസര്‍ച്ച് കൗണ്‍സില്‍ ഫെല്ലോഷിപ്പ് .ഒരു ലക്ഷത്തിലേറെ യൂറോയാണ് ബെന്‍സണ് ഫെലോഷിപ്പായി ലഭിക്കുക.
അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസം, സയന്‍സ്, റിസര്‍ച്ച് എന്നിവയുടെ ചുമതലയുള്ള മിനിസ്റ്റര്‍ സൈമണ്‍ ഹാരിസാണ് ഈ വര്‍ഷത്തെ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്.
ആന്റിമൈക്രോബയല്‍ സ്റ്റുവേര്‍ഡ്ഷിപ്പ്, ബൂമോണ്ട് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഗവേഷണത്തിനാണ് ഫെലോഷിപ്പ്.
.
റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഇന്റര്‍നാഷ്ണല്‍ ഹെല്‍ത്ത് ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനില്‍ റിസര്‍ച്ച് കോര്‍സിനേറ്ററായി ജോലിച്ചെയ്യുന്ന ബെല്‍സന്‍ ജേക്കബ് ഡബ്‌ളിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കരുവഞ്ചാലിലെ ചെത്തിപ്പുഴ കുടുംബാംഗമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും നഴ്‌സിംഗ് ബിരുദ പഠനത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനില്‍ നിന്നും പബളിക്ക് . ഹെല്‍ത്തിലും ക്ലിനിക്കല്‍ റിസര്‍ച്ചിലും മാസ്റ്റേസ് ഡിഗ്രിയും നേടിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.