head1
head3

ഐക്യരാഷ്ട്രസഭയെ ഞെട്ടിച്ച് ,വീറോടെ  ഐറിഷ് പ്രധാനമന്ത്രി, വീറ്റോ അധികാരം ഒഴിവാക്കണം 

ഡബ്ലിൻ :  ഐക്യരാഷ്ട്രസഭയുടെ  സുരക്ഷാ കൗൺസിലിനെയും അതിനു പ്രത്യേകമായി നൽകപ്പെട്ട  വീറ്റോ അധികാരത്തെയും പരിഷ്കരിക്കണമെന്ന് ഐറിഷ്  പ്രധാനമന്ത്രി  ലിയോ വരദ്കർ . ഐക്യരാഷ്ട്രസഭയുടെ  പൊതു അസംബ്ലിയെ   അഭിസംബോധനചെയ്യവെയാണ് ചരിത്രപ്രാധാന്യമുള്ള  നിർദേശം വരദ്കർ ഉയർത്തിയത്.

സുരക്ഷാ കൗൺസിലിൽ അയർലണ്ടിന് സമീപകാലത്ത്  നേതൃത്വം നൽകാൻ അവസരം ലഭിച്ചപ്പോൾ   സുരക്ഷാ കൗൺസിലിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും   തടസ്സപ്പെടുന്നതും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ  തുരങ്കം വെക്കുന്നതും ശ്രദ്ധയിൽ പെട്ടതായി വരദ്കർ തുറന്നുപറഞ്ഞു.നിർണായക തീരുമാനങ്ങളും   പ്രവർത്തനങ്ങളും പോലും  വീറ്റോ ഉപയോഗിച്ച് തടഞ്ഞ  അവസരങ്ങളുമുണ്ടായി.

ഭാവിയിൽ  പരിഷ്കരിച്ച സുരക്ഷാ കൗൺസിലുള്ള ഒരു യുഎൻ ആവശ്യമാണ് – വീറ്റോയുടെ അനാക്രോണിസം ഇല്ലാതെ വേണം അത്. 1940-കളിലുണ്ടായിരുന്ന പോലെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വീറ്റോയ്ക്ക് ഒരു  സ്ഥാനമില്ല. ലോകത്തിന്റെ ജനസംഖ്യാശാസ്‌ത്രവും രാഷ്ട്രീയവും ശരിയായി പ്രതിഫലിപ്പിക്കുന്ന ഒരു യുഎൻ രക്ഷാസമിതിയാണ് ഇപ്പോൾ ആവശ്യം .വരദ്കർ പറഞ്ഞു.“യുഎന്നിലെ സഹകരണത്തിലൂടെ എന്തെല്ലാം  നേടാനാകുമെന്ന് ഏവർക്കും അറിയാം. എത്രയോ തവണ ലോകം അത് മനസിലാക്കിയിട്ടുണ്ട് !  ലോകത്തിലെ ഏകതയുടെ അർത്ഥവത്തായ  സ്ഥാപനവും സംവിധാനവുമാണ്  ഐക്യ രാഷ്ട്ര സഭയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

റഷ്യക്കെതിരെ ആഞ്ഞടിച്ച് വരദ്കർ 

റഷ്യക്കെതിരെ അതിരൂക്ഷമായ പ്രതീകരണമാണ് വരദ്കർ നടത്തിയത്. “ഒരു പുരോഗമന വാദിയെന്നും ,നവോത്ഥാന ശക്തിഎന്നും അറിയപെടുമ്പോഴും റഷ്യ  അതിന്റെ അയൽവാസിക്കെതിരെ നടത്തിയ പ്രകോപനരഹിതവും ന്യായീകരിക്കാത്തതുമായ ആക്രമണമായിരുന്നു ഉക്രൈനിലേതെന്ന്  വരദ്കർ പറഞ്ഞു.

ഉക്രെയ്നിലെ യുദ്ധത്തെ പല രാജ്യങ്ങളും ഒരു യൂറോപ്യൻ പ്രശ്നമായാണ് കാണുന്നത് – ” എന്നാൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് വലിയ അപകടമൊന്നുമില്ലാത്ത സംഘർഷം അല്ലത് .ഐക്യരാഷ്ട്രസഭയിലെ  ഓരോ രാജ്യങ്ങളും ,അതിന്റെ  അതിരുകൾ ബലപ്രയോഗത്തിലൂടെ  റഷ്യയുടെ ശ്രമം വിജയിക്കില്ലെന്ന് ഉറപ്പാക്കുന്നതിൽ പിന്തുണയ്ക്കണമെന്നും വരദ്കർ അഭിപ്രായപ്പെട്ടു.

“ഒരു ആക്രമണകാരി ജയിക്കുമ്പോൾ, മറ്റെവിടെയെങ്കിലും അവരെപോലുള്ളവർ  അതിനെ പിന്തുടരുകയും അങ്ങനെ ചെയ്യാൻ  ധൈര്യപ്പെടുകയും ചെയ്യുന്നുവെന്ന്  ലോകം തിരിച്ചറിയണം.. ഇത് ചരിത്രത്തിൽ നിന്ന്  നമ്മൾ പഠിച്ചതാണ്.

“ഈ യുദ്ധം അവരുടെ തലയിൽ  പതിക്കാൻ മാത്രം ഒരു തെറ്റും ഉക്രൈനിലെ ജനങ്ങൾ   ചെയ്തിട്ടില്ല.സമാധാനത്തിലും സുരക്ഷിതത്വത്തിലും  നാമെല്ലാവരും അവകാശപ്പെടുന്ന അവകാശം ഉക്രൈൻ ജനതയും  അർഹിക്കുന്നു –  അവരുടെ സ്വന്തം ഭാവി നിർണ്ണയിക്കാൻ അവർക്ക് അവകാശമുണ്ട്. വരദ്കർ പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ ഓരോ അംഗരാജ്യത്തിന്റെയും കലവറയില്ലാതെ  പിന്തുണയും അതിന് വേണ്ടിയുള്ള  പ്രവർത്തനവും അവർ അർഹിക്കുന്നുവെന്നും ഐറിഷ്  പ്രധാനമന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.