head3
head1

റവലൂട്ട് അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് ഐറിഷ് ഐബാനുകള്‍ വിതരണം ചെയ്തു തുടങ്ങി.

ഡബ്ലിന്‍ :റവലൂട്ട് അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് ഐറിഷ് ഐബാനുകള്‍ (ഐ ബി എ എന്‍) വിതരണം ചെയ്തു തുടങ്ങി.കഴിഞ്ഞ ആഴ്ച മുതലാണ് റവലൂട്ട് അക്കൗണ്ട് തുറക്കുന്നവര്‍ക്ക് ‘ഐ ഇ’ അക്ഷരങ്ങളില്‍ തുടങ്ങുന്ന പുതിയ ഐറിഷ് ഐ ബി എ എന്‍ നല്‍കിത്തുടങ്ങിയത്.അയര്‍ലണ്ടിലെ റവലൂട്ട് ഉപഭോക്താക്കള്‍ക്ക് യൂറോ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ ലിത്വാനിയന്‍ ഐ ബി എ എന്‍ ആണ് ഉപയോഗിച്ചിരുന്നത്.

സിംഗിള്‍ യൂറോപ്യന്‍ പേയ്‌മെന്റ് ഏരിയയായതിനാല്‍ മറ്റൊരു രാജ്യത്ത് നിന്നുള്ള ഐ ബി എ എന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന തൊഴിലുടമകളും സേവന ദാതാക്കളുമുണ്ടായിരുന്നു. അതിനാല്‍ ലിത്വാനിയന്‍ ഐ ബി എ എന്‍ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കള്‍ വിവേചനം നേരിട്ടിരുന്നു.ഈ പ്രശ്നത്തിനാണ് പരിഹാരമായത്.ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനമാണ് പുതിയ ഐ ബി എ എന്‍.

നിലവിലെ ഉപഭോക്താക്കള്‍ക്ക് ഈ മാസം അവസാനം മുതല്‍ പുതിയ ഐറിഷ് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിച്ചുതുടങ്ങുമെന്ന് റവലൂട്ട് അറിയിച്ചു.ഡെപ്പോസിറ്റ് പ്രൊട്ടക്ഷന്‍ ഗ്യാരന്റിയിലേക്ക് ഐറിഷ് ഐ ബി എ എന്‍ ചേര്‍ക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ റവലൂട്ട് അക്കൗണ്ടിനെ പ്രധാന ബാങ്ക് അക്കൗണ്ടായി ഉപയോഗിക്കാനും കഴിയുന്ന സ്ഥിതിയുണ്ടാകും.

ഉപഭോക്താക്കളില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് പുതിയ നീക്കത്തിന് ലഭിച്ചതെന്നും റിവോലട്ട് യൂറോപ്പ് സിഇഒ ജോ ഹെനെഗന്‍ പറഞ്ഞു.അയര്‍ലണ്ടിലെ 20 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. അവര്‍ക്ക് ശമ്പളം നേരിട്ട് സ്വീകരിക്കാനും ചെലവിടാനുമാകുമെന്നും ഇദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം അയര്‍ലണ്ടില്‍ വലൂട്ട് ക്രെഡിറ്റ് കാര്‍ഡുകളും അവതരിപ്പിച്ചിരുന്നു. 

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.