head1
head3

അയര്‍ലണ്ടിലെ ആരോഗ്യ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഭവന പദ്ധതിയൊരുക്കണമെന്ന ആവശ്യവുമായി കാമ്പയിന് തുടക്കമായി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഭവനപദ്ധതി ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.ഈ ആവശ്യമുന്നയിച്ച് ഓണ്‍ലൈന്‍ പെറ്റീഷന്‍ നല്‍കുകയാണ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് അയര്‍ലണ്ട്.ബാലിനസ്ലോ ഇന്ത്യന്‍ അസോസിയേഷനാണ് പ്രചാരണ കാമ്പയിന്‍ ലോഞ്ച് ചെയ്തത്.

ഗ്രാമീണ, കമ്മ്യൂണിറ്റി വികസന മന്ത്രി ഹെതര്‍ ഹംഫ്രീസ് അടക്കമുള്ള ഉന്നതര്‍ക്കാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന പാര്‍പ്പിട പ്രശ്നത്തെ അടിയന്തിരമായി പരിഹരിക്കണമെന്ന് ചെയ്യണമെന്ന് നിവേദനത്തില്‍ അഭ്യര്‍ഥിക്കുന്നു.

വിദേശത്തുനിന്നുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അയര്‍ലണ്ടിന്റെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ അതിനിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നവരാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.ആതുരശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ചവരാണ് ഇവര്‍.എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരിലേറെയും ദുരിതപൂര്‍ണമായ സാഹചര്യങ്ങളിലാണ്.

അനുയോജ്യമായ ഭവനം ലഭിക്കാനുള്ള പെടാപ്പാടാണ് അവയിലേറ്റവും പ്രധാനം.വ്യക്തിപരമായ ക്ഷേമത്തെ ബാധിക്കുന്നതിനൊപ്പം അവരുടെ കടമകള്‍ ഫലപ്രദമായി നിറവേറ്റാനുള്ള ശേഷിയെയും ഇത് തടസ്സപ്പെടുത്തുന്നു.രാജ്യത്ത് ഭവനങ്ങളുടെ ക്ഷാമം രൂക്ഷമാണ്.ഒപ്പം അത് വാങ്ങാനുള്ള ഓപ്ഷനുകളും പരിമിതമാണ്.വര്‍ധിച്ചുവരുന്ന വാടക സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

കാലങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ഇത്തരം പ്രശ്നങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരാകെ നിരാശയിലാണ്. ഇവരില്‍ നല്ലൊരു വിഭാഗവും അയര്‍ലണ്ട് വിട്ട് മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്നത് ആലോചിക്കുകയാണ്. ഇത്തരമൊരു പലായനം അയര്‍ലണ്ടിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെയാകെ തകിടം മറിക്കും.

കൂടാതെ ലോക്കല്‍ അതോറിറ്റികളുമായും ഹൗസിംഗ് ഡെവലപ്പര്‍മാരുമായും ബന്ധപ്പെട്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് സമീപത്തെ ഹൗസിംഗ് പ്രോജക്ടുകളുടെ നിര്‍മ്മാണം വേഗത്തിലാക്കണം.വീടുകള്‍ വാങ്ങുന്നതിനും വാടക നേരിടുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ള പദ്ധതികള്‍ നടപ്പാക്കണം.വീടുകളില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ആരോഗ്യ സ്ഥാപനങ്ങളുമായും കമ്മ്യൂണിറ്റി സംഘടനകളുമായും സഹകരിച്ച് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ചേഞ്ച്. ഓര്‍ഗ് .കോമിലൂടെ നടത്തുന്ന കാമ്പയിനില്‍ നിങ്ങള്‍ക്കും പങ്കുചേരാം.ആവശ്യങ്ങള്‍ സര്‍ക്കാരിനെ കൃത്യമായി അറിയിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.അയര്‍ലണ്ടിന് ഒരിക്കലും ഒഴിവാക്കാനാവാത്തവരാണ് വിദേശത്തു നിന്നും ,ഇവിടെയെത്തി ജോലി ചെയ്യുന്ന നഴ്സുമാരും,ഡോക്ടര്‍മാരും,ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും,മറ്റ് അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരുമായ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍. നിങ്ങളുടെ ഒരു പിന്തുണ ചിലപ്പോള്‍ ചരിത്രത്തെ മാറ്റിമറിയ്ക്കുന്നതായേക്കാം. ഓണ്‍ ലൈന്‍ പെറ്റിഷനില്‍ സൈന്‍ ഇന്‍ ചെയ്ത് ഈ ആവശ്യത്തിന് പിന്തുണയേകാന്‍ മറക്കാതിരിക്കാം.ലിങ്ക് താഴെ ചേര്‍ക്കുന്നു.https://www.change.org/p/urgent-appeal-addressing-the-housing-needs-of-migrant-healthcare-professionals-in-ireland?recruiter=1331434285&recruited_by_id=8a7e7860-cf0e-11ee-9eb7-3b0e7517420a&utm_source=share_petition&utm_campaign=share_petition&utm_medium=copylink&utm_content=cl_sharecopy_37895164_en-GB%3A9

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.