ഡബ്ലിന്‍ : ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ അയര്‍ലണ്ട് ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ എം എഫ്) ഡയറി ബ്രാന്റായ നന്ദിനി.ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡയറി ബ്രാന്‍ഡാണ് നന്ദിനി ഗ്രൂപ്പ്.2024ലെ ടി20 ക്രിക്കറ്റ് ലോകകപ്പ് ജൂണ്‍ 1 മുതല്‍ 29വരെയാണ് നടക്കുന്നത്.
നന്ദിനി ബ്രാന്‍ഡ് ആഗോളതലത്തില്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സ്‌പോണ്‍സര്‍ഷിപ്പെന്ന് ഫെഡറേഷന്‍ സ്ഥിരീകരിച്ചു.ഗ്രൂപ്പിന്റെ ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇത്.ഉദ്ഘാടന മത്സരത്തില്‍ അയര്‍ലണ്ട് ഇന്ത്യയുമായി ഗ്രൂപ്പ് ഘട്ടത്തില്‍ 5 മത്സരങ്ങള്‍ കളിക്കും. ഗ്രൂപ്പ് എയിലെ മറ്റ് ടീമുകളില്‍ യു എസ് എ, കാനഡ, പാകിസ്ഥാന്‍ എന്നിവയാണുള്ളത്.
കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷനെ പുതിയ പങ്കാളിയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് ഫിനാന്‍സ് ഡയറക്ടര്‍ ആന്‍ഡ്രൂ മേ പറഞ്ഞു.ഈ പിന്തുണ ഐറിഷ് ക്രിക്കറ്റിന് വലിയ ഉത്തേജനമാണ്.ഇത് രാജ്യത്തെ ഉന്നതങ്ങളിലെത്തിക്കുന്നു.എം.കെ. ജഗദീഷിനും കെ.എം.എഫില്‍ നിന്നുള്ള ടീമിനും നന്ദി അറിയിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
പോഷകസമൃദ്ധവും ഗുണമേന്മയുള്ളതുമായ പാലുല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമാണ് ഈ സ്പോണ്‍സര്‍ഷിപ്പെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം.കെ. ജഗദീഷ് പറഞ്ഞു.
”അയര്‍ലണ്ട് ടീമുമായുള്ള നന്ദിനിയുടെ പങ്കാളിത്തം ഐറിഷ് ജേഴ്‌സിയുടെ മുന്‍നിരയിലെ ലോഗോയിലൂടെ ലോകം അറിയും. ഇത് വളരെ അഭിമാനകരമായ നിമിഷമാണ്. അയര്‍ലണ്ടിന്റെ ലോകകപ്പ് പ്രചാരണത്തിന് എല്ലാ ആശംസകളും നേരുന്നതായും ‘ജഗദീഷ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.