head3
head1

പ്രിയപ്പെട്ട എം ടി ക്ക് അയര്‍ലണ്ടിലെ ‘മലയാള’ത്തിന്റെ പ്രണാമം

കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍  എം ടി വാസുദേവന്‍ നായര്‍ക്ക് അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

2009-ല്‍ ‘മലയാളം’ സംഘടനയുടെ ക്ഷണം സ്വീകരിച്ച് വിദ്യാരംഭ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് എം ടി ഡബ്ലിനില്‍ എത്തിയത്. ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് അയര്‍ലണ്ടിലെ മലയാളികള്‍ അദ്ദേഹത്തെ സ്വീകരിച്ചതും, ആ മഹനീയ സാന്നിധ്യം അനുഭവിച്ചറിഞ്ഞതും. ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് രണ്ടാഴ്ചക്കാലത്തെ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം മടങ്ങിപ്പോയത്. ‘മലയാളം’ സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വളരെ വേദനാജനകമാണ്.

‘മലയാള സാഹിത്യത്തിനും സിനിമയ്ക്കും അമൂല്യ സംഭാവനകള്‍ നല്‍കിയ പ്രിയപ്പെട്ട എംടിക്ക് ‘മലയാള’ത്തിന്റെ പ്രണാമം.’ അയര്‍ലണ്ടിലെ മലയാളികളുടെ പേരില്‍ എം ടി യുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മലയാളം സംഘടനയുടെ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!