head3
head1

അത്ര ശുഭകരമല്ല അയര്‍ലണ്ടിന്റെ സാമ്പത്തിക കാര്യങ്ങള്‍ ….പ്രവചനത്തില്‍ മാറ്റം വരുത്തി സെന്‍ട്രല്‍ ബാങ്ക്

 സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകുമെന്ന് പ്രവചനം

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ  ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മുമ്പ് പ്രവചിച്ചതുപോലെ ശുഭകരമല്ലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ അയര്‍ലണ്ടിന് സാമ്പത്തിക രംഗത്ത് വലിയ കുതിപ്പുണ്ടാകില്ല. വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകും. മിതമായ വളര്‍ച്ചയേ ഉണ്ടാകൂ എന്നുമാണ് പുതിയ പ്രവചനം വെളിപ്പെടുത്തുന്നത്.

അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് ഇതായിരിക്കും സാമ്പത്തിക വളര്‍ച്ചയുടെ രീതിയെന്നും പുതിയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.ആഗോള ആവശ്യകത ദുര്‍ബലമാകുന്നതും ആഭ്യന്തര ശേഷി കുറയുന്നതുമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് നേരിയ വിഘാതമുണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന കാരണങ്ങളേറെ

രാഷ്ട്രീയ പിരിമുറുക്കങ്ങളുടെ വര്‍ധനവ്, ഫാര്‍മ, ടെക് മാനുഫാക്ചറിംഗ് മേഖലകളിലെ നീണ്ടുനില്‍ക്കുന്ന മാന്ദ്യം, പ്രധാന വ്യാപാര പങ്കാളികളുടെ കുറഞ്ഞ ഡിമാന്‍ഡ്,ആഭ്യന്തര വിതരണ പരിമിതികള്‍ എന്നിവയെല്ലാം സാമ്പത്തിക വളര്‍ച്ചയ്ക്ക് അപകടമുണ്ടാക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.പലിശ നിരക്കിലെ മാറ്റങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐ സി ടി മേഖലകളിലെ സംഭവങ്ങള്‍, ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ പരിമിതികള്‍ എന്നിവ 2026വരെയുള്ള സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എം ഡി ഡി കുറയും

രാജ്യത്തിന്റെ മോഡിഫൈയ്ഡ് ഡൊമസ്റ്റിക് ഡിമാന്റി (എം ഡി ഡി)ല്‍ 2.5% വളര്‍ച്ചയായിരുന്നു ഡിസംബറില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം 2.2% ആയി കുറയുമെന്ന് ബാങ്ക് പറയുന്നു.എന്നിരുന്നാലും അടുത്ത രണ്ടു വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച മുന്‍ പ്രവചനത്തില്‍ മാറ്റമുണ്ടാകില്ല. 2025ല്‍ 1.9% , 2026ല്‍ 2% എന്നിങ്ങനെ അത് വളരുമെന്നും ബാങ്ക് ആവര്‍ത്തിച്ചു.

ജി ഡി പി വളര്‍ച്ചയും മന്ദഗതിയില്‍

മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വര്‍ധന മൂലം ജി ഡി പി നേരിയ തോതില്‍ വര്‍ധിക്കുമെന്നും പുതിയ പ്രവചനം പറയുന്നു.2024ല്‍ ജി ഡി പിയില്‍ 2.8% വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.മുമ്പ് 2.5% ആയിരുന്നു കണക്കാക്കിയിരുന്നത്.എന്നാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ജി ഡി പിയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.ആഗോള സാമ്പത്തിക വളര്‍ച്ചയുടെയും വ്യാപാരത്തിന്റെയും മന്ദഗതിയാകും ഇതിന് കാരണമാവുകയെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

പണപ്പെരുപ്പ്ം കുറയുമെങ്കിലും..

ഈ വര്‍ഷം പണപ്പെരുപ്പം കുറയുന്നത് പ്രതീക്ഷിച്ചതിലും വേഗത്തിലായിരിക്കുമെന്നും ബാങ്ക് പറയുന്നു.ഉപഭോക്തൃ വിലകളുടെ സമന്വയ സൂചിക 2024ല്‍ ശരാശരി 2% ആകും.പിന്നീട് ഇത് 1.8% ആയി കുറയും.മെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഊര്‍ജ്ജത്തിന്റെ വിലയിലുണ്ടാകുന്ന കുറവും വിതരണ ശൃംഖലയുടെ നോര്‍മലൈസേഷനുമാകും ഇതിന് കാരണമാവുക.

ആഭ്യന്തര വിലകളിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് പണപ്പെരുപ്പം വര്‍ധിപ്പിക്കുന്നത്.വില വര്‍ധന നിരക്ക് ഏതാണ്ട് 5% എന്നത് ക്രമേണ കുറഞ്ഞു വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഊര്‍ജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും പണപ്പെരുപ്പം 2026 വരെ ഉയര്‍ന്ന തോതില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

തൊഴില്‍ വിപണിയിലും പ്രശ്നങ്ങള്‍

തൊഴില്‍ വിപണി പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും ചില മേഖലകളില്‍ വിതരണ ദൗര്‍ലഭ്യവുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ ശരാശരി 4.5%മായി തന്നെ തുടരും.തൊഴില്‍ വിപണിയിലെ സപ്ലൈയും ഡിമാന്‍ഡും തമ്മിലുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി തൊഴില്‍ വളര്‍ച്ച കുറയുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഭവനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പൊതു-സ്വകാര്യ നിക്ഷേപം സ്വാംശീകരിക്കാനുള്ള ശേഷി സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.അതേ സമയം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുന്നതിന് കൂടുതല്‍ പരിഗണന ആവശ്യമാണെന്നും ബാങ്ക് ഓര്‍മ്മിപ്പിക്കുന്നു.

ആഗോള മാറ്റങ്ങള്‍…

ആഗോള തലത്തിലുണ്ടാകുന്ന മാറ്റവും ആഭ്യന്തര ശേഷികളിലുണ്ടാകുന്ന കുറവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ റോബര്‍ട്ട് കെല്ലി പറഞ്ഞു.

കുഴപ്പമില്ലെന്ന് ധനമന്ത്രി

അതേസമയം,സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടിനെ ധനകാര്യ മന്ത്രി സ്വാഗതം ചെയ്തു.പണപ്പെരുപ്പം കുറയുമെന്ന പ്രവചനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മാത്രമല്ല കുടുംബങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും മെച്ചപ്പെട്ട അവസ്ഥയാണ് ബാങ്കിന്റെ പ്രവചനത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.