head1
head3

അയര്‍ലണ്ടില്‍ കോളജ് കാമ്പസുകള്‍ വീണ്ടും തുറക്കുന്നു…ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ അവസാനം വരെ അപേക്ഷിക്കാം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോളജ് യൂണിവേഴ്സിറ്റി കാമ്പസുകള്‍ വീണ്ടും തുറക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വിദ്യാഭ്യാസ വകുപ്പ്  ഉടൻ പ്രഖ്യാപിച്ചേക്കും. സെപ്റ്റംബർ  മൂന്നാം വാരത്തോടെ കോളജുകളിലും ,യൂണിവേഴ്സിറ്റികളിലും  പഠനം പുനരാരംഭിക്കാനുള്ള നടപടി ക്രമങ്ങളാണ് പുരോഗമിക്കുന്നത്.

ഇന്ത്യക്കാരുള്‍പ്പടെ പ്രവേശനം കാത്തിരിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രത്യാശ നല്‍കുന്ന തീരുമാനമാകും കോളജ്, യൂണിവേഴ്സിറ്റി കാമ്പസുകളുടെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുകയെന്നാണ് കരുതുന്നത്.

ഇതു സംബന്ധിച്ച വിശദമായ രൂപരേഖ ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. ഉചിതമായ സുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്തിയും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ചുമൊക്കെയാകും വിദ്യാര്‍ഥികളെ സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തേയ്ക്ക് സ്വാഗതം ചെയ്യുകയെന്നാണ് കരുതുന്നത്.

ലബോറട്ടറി പഠനം, ക്ലാസ് റൂം അദ്ധ്യാപനം, ട്യൂട്ടോറിയലുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ചെറിയ ലക്ചറുകള്‍ എന്നിവ കാമ്പസുകളില്‍ നടക്കുമെന്ന് പദ്ധതി വ്യക്തമാക്കുന്നു.കോളജ് ഓഫീസുകളും ജോലിസ്ഥലങ്ങളും ലൈബ്രറികളും വീണ്ടും തുറക്കും.

പൊതുജനാരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കാന്റീനുകള്‍, സ്പോര്‍ട്സ് ഫെസിലിറ്റികള്‍, ക്ലബ്ബുകള്‍, സൊസൈറ്റികള്‍, ബാറുകള്‍ എന്നിവയും തുറക്കും.വലിയ തോതിലുള്ള ലക്ചറുകളും അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം കോഴ്സുകളില്‍ പ്രവേശിച്ചവര്‍ക്ക് കാമ്പസില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനായില്ല എന്ന് മാത്രമല്ല ,ക്‌ളാസുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ആയിരുന്നു.വിദേശത്തുനിന്നും പഠനത്തിനെത്തിയവരെ അക്ഷരാര്‍ത്ഥത്തില്‍ നിരാശരാക്കുന്നതായിരുന്നു അത്.

ജൂലൈ മാസത്തോടെ പുതിയ അധ്യായന വര്‍ഷം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്ന് വിദ്യാഭ്യാസ സ്ഥാനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഭാവിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കുമായി വാക്സിനേഷന്‍ പ്രോഗ്രാം ഊര്‍ജ്ജിതമാക്കുന്നതിനും സംവിധാനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍, പഠിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍ രോഗലക്ഷണ അവബോധം വളര്‍ത്തുന്നതിനും ശ്രമമുണ്ടാകും. രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കുമായി പിസിആര്‍ പരിശോധന പോലുള്ള സംവിധാനവും കോളേജുകളിലുണ്ടാകുമെന്നാണ് കരുതുന്നത്.റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനായിരിക്കും ഇവിടെ സാധ്യതയുണ്ടാവുക.

വേനല്‍ക്കാല മാസങ്ങളില്‍ അപ്രന്റീസുകള്‍ക്കായുള്ള ഓണ്‍-സൈറ്റ് സാന്നിദ്ധ്യം, ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനത്തിനും വ്യവസ്ഥകളുണ്ടായിരിക്കും.

ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. നിരവധി പേരുടെ രക്ഷിതാക്കളുടെ വരുമാനം നിലച്ചത് മൂലം വിദ്യാഭ്യാസ വായ്പാ അപേക്ഷകള്‍ പോലും അംഗീകരിക്കപ്പെട്ടിട്ടില്ല.

അപേക്ഷിച്ചവര്‍ക്കാവട്ടെ വിസ ഓഫീസുകൾ അടഞ്ഞു കിടക്കുന്നതിനാൽ   അപ്രൂവല്‍ വൈകുന്നുമുണ്ട്.

അയര്‍ലണ്ടില്‍ ജൂണ്‍ മാസത്തിന് മുമ്പേ പൂര്‍ത്തിയായി കൊണ്ടിരുന്ന ഇന്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ഇക്കാരണങ്ങളാലൊക്കെ വൈകുകയാണ്.മിക്ക യൂണിവേഴ്‌സിറ്റികളും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി ജൂലൈ അവസാനം വരെ നീട്ടിയിട്ടുണ്ട്.

അയര്‍ലണ്ട്: ജോലി സാധ്യതയുള്ള കോഴ്സുകള്‍

കണ്‍സ്ട്രക്ഷന്‍,ഇലക്ട്രിക്കല്‍, എന്‍വയര്‍മെന്റല്‍ എഞ്ചിനീയറിംഗ്, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഡാറ്റാ അനലിസ്റ്റ്,ഏവിയേഷന്‍ എന്‍ജിനീയര്‍,സോഫ്‌ട്വെയര്‍ ഡവലപ്പര്‍ തുടങ്ങിയ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂറോപ്പില്‍ തന്നെ തുടരാനുള്ള ജോലികളും അപ്രന്റീസ് ഷിപ്പുകളും ലഭ്യമാണ്.കൂടാതെ ഇന്‍ഷ്വറന്‍സ്, ലോഗിസ്റ്റിക്‌സ് ,ഓക്ഷനീയറിംഗ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും അപ്രന്റീസ് ഷിപ്പിനും, ജോലിയ്ക്കും സാധ്യതയുള്ള വിഭാഗങ്ങളാണ്.

കോവിഡ് പ്രതിസന്ധി അയയുന്നതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം എത്തുന്ന ഇന്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കാനുള്ള തയാറെടുപ്പിലാണ് അയര്‍ലണ്ടിലെ യൂണിവേഴ്സിറ്റികള്‍.

മലയാളത്തിലുള്ള  കൂടുതല്‍ വിവരങ്ങള്‍ക്ക് ഡബ്ലിനിലെ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റായ സൈലോ സാമുമായി (Anabroad Ireland ) ബന്ധപ്പെടാവുന്നതാണ്. 00353 87 626 1590

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More