head3
head1

അയര്‍ലണ്ടില്‍ വരുന്നു കുടിയേറ്റ വിപ്ലവം! രാജ്യത്ത് രേഖകള്‍ ഇല്ലാതെ താമസിക്കുന്നവരെയും അംഗീകരിച്ചേക്കും

ഡബ്ലിന്‍ : അയര്‍ലണ്ട് കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുവാനുള്ള പദ്ധതി രൂപപ്പെടുന്നു..കുടിയേറ്റം സംബന്ധിച്ച നിയമങ്ങള്‍ സത്യസന്ധമാക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.പ്രധാനമായും രാജ്യത്ത് അനധികൃതമായി കുടിയേറിയവരെയും, രേഖകളില്ലാതെ താമസിക്കുന്നവരെയും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

യാതൊരു ആധികാരിക രേഖലളില്ലാതെ കുറഞ്ഞത് നാലുവര്‍ഷമായി അയര്‍ലണ്ടില്‍ താമസിക്കുന്നവരെ റഗുലറൈസ് ചെയ്യുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കുട്ടികളുള്ളവരുടെ കാര്യത്തിലാണെങ്കില്‍ റഗുലറൈസേഷന്‍ കാലാവധി മൂന്ന് വര്‍ഷമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.കുടിയേറ്റ നിയമങ്ങളിലെ ഈ ചരിത്ര മാറ്റങ്ങള്‍ നവംബര്‍ ആദ്യം പ്രാബല്യത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന.പദ്ധതിയുടെ കരട് സെപ്റ്റംബറോടെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചേക്കും.

പദ്ധതി താത്കാലികാടിസ്ഥാനത്തിലാവും നടപ്പാക്കുക.ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ ഇത്തരം റഗുലറൈസേഷന്‍ അഞ്ചോ .പത്തോ വര്‍ഷങ്ങള്‍ക്കിടയില്‍ സാധാരണയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.തതുല്യമായ പദ്ധതിയാവും അയര്‍ലണ്ടിലും നടപ്പാക്കുക.

അയര്‍ലണ്ടില്‍ 2005 നും 2010 നും പഠനത്തിനായെത്തി ജോലിയുമായി ഇമിഗ്രേഷന്‍ അനുമതിയില്ലാതെ ഇവിടെ തുടര്‍ന്ന നോണ്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളെ റഗുലറൈസ് ചെയ്യുന്നതിനായി മുമ്പ് ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അതിന് സമാനമായതാണ് ഈ സ്‌കീമുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പദ്ധതി നടപ്പായാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തി താമസിക്കുന്ന രേഖകള്‍ ഇല്ലാത്ത ആയിരകണക്കിന് പേര്‍ക്ക് ആനുകൂല്യം ലഭിക്കും.

എന്നാല്‍ ഇത്തരമൊരു നിയമം നടപ്പാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിച്ചേക്കുക ഫിലിപ്പൈന്‍സ് , പാകിസ്ഥാന്‍,ആഫ്രിക്കന്‍ രാജ്യങ്ങള്‍,തുര്‍ക്കി വഴി സമീപ കാലത്ത് അയര്‍ലണ്ടില്‍ എത്തി ചേര്‍ന്നവര്‍ എന്നിവര്‍ക്കായിരിക്കും.

സ്‌കീമുമായി ബന്ധപ്പെട്ട് അഭയാര്‍ഥി, ഇമിഗ്രേഷന്‍ രംഗത്തെ സംഘടനകളുമായി സഹമന്ത്രി ജയിംസ് ബ്രൗണിന്റെ നേതൃത്വത്തില്‍ കരട് നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കുടിയേറ്റ ‘വിപ്ലവം’ വരുമോ…

തൊഴില്‍ വിപണിയിലേക്ക് ഇത്തരത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് സുഗമമായ പ്രവേശനത്തിന് അവസരമൊരുക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്നാണ് സൂചന.പിന്നീട് പൗരത്വത്തിന് അപേക്ഷിക്കാനാകുമെന്ന സൗകര്യവും കുടിയേറ്റക്കാര്‍ക്ക് ലഭിക്കും.

അതേസമയം, അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്ന കുടിയേറ്റക്കാരെക്കൂടി പദ്ധതിയിലുള്‍പ്പെടുത്തുന്നതിന് ചില കേന്ദ്രങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്.

രേഖകളില്ലാത്തതിന്റെ പേരില്‍ നാടുകടത്തല്‍ ഉത്തരവുകള്‍ ലഭിച്ച കുടിയേറ്റക്കാര്‍ക്ക് ഈ പുതിയ പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടോ എന്നതു സംബന്ധിച്ച് നീതിന്യായ വകുപ്പ് പരിശോധിച്ചുവരികയാണ്. എന്നിരുന്നാലും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ട് നാടുകടത്താന്‍ ഉത്തരവുകളില്‍പ്പെട്ട കുടിയേറ്റക്കാരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനിടയില്ലെന്നാണ് അറിയുന്നത്.ചില പ്രത്യേക കാരണങ്ങളാല്‍ ഇത്തരം ഉത്തരവുകളില്‍പ്പെട്ടവരെ ഈ സ്‌കീമിലുള്‍പ്പെടുത്താനാകുമോയെന്നതും ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ട്.

്അയര്‍ലണ്ടിന്റെ മുഖ്യധാരയുടെ ഭാഗമാകാം

അയര്‍ലണ്ടിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇവിടെ ജീവിക്കുന്നവര്‍ക്ക് ഐറിഷ് മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാകാന്‍ പദ്ധതി അവസരമൊരുക്കുമെന്ന് ബ്രൗണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

രേഖകളില്ലാത്ത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട് നിയമോപദേശം തേടേണ്ട സങ്കീര്‍ണ്ണമായ സാഹചര്യം രാജ്യത്തില്ലെന്ന് മന്ത്രി വ്യക്തമാക്കി. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഏറെയും.ആധികാരിക രേഖകളൊന്നുമില്ലാത്തതിനാല്‍ വളരെയധികം ചൂഷണം ചെയ്യപ്പെടുന്ന സമൂഹം കൂടിയാണിവര്‍ .ഇവരെ റഗുലറൈസ് ചെയ്യുന്നത് വലിയ നിയമപ്രശ്നങ്ങളൊന്നുമുണ്ടാക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു..

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More