അഭയാര്‍ഥികളെ പോറ്റാനുള്ള സര്‍ക്കാരിന്റെ തത്രപ്പാടില്‍ തകര്‍ന്നടിയുന്നത് അയര്‍ലണ്ടിന്റെ ടൂറിസം മേഖല
ടൂറിസത്തിന് 1.1 ബില്യണ്‍ യൂറോയുടെ നഷ്ടം സംഭവിച്ചെന്ന് ഫെയ്ല്‍റ്റ് അയര്‍ലണ്ട്
ഡബ്ലിന്‍ : അഭയാര്‍ഥികളെ പോറ്റാനുള്ള സര്‍ക്കാരിന്റെ തത്രപ്പാടില്‍ അയര്‍ലണ്ടിന്റെ ടൂറിസം മേഖല തകര്‍ന്നടിയുന്നതായി കണക്കുകള്‍. അഭയാര്‍ഥികളെ താമസിപ്പിച്ചതിലൂടെ ടൂറിസത്തിന് 1.1 ബില്യണ്‍ യൂറോയുടെ നഷ്ടം സംഭവിച്ചതായി ഫെയ്ല്‍റ്റ് അയര്‍ലണ്ട് ഗവേഷണം വിലയിരുത്തുന്നു.നികുതി വരുമാനത്തില്‍ 200 മില്യണ്‍ യൂറോയുടെ കുറവുമുണ്ടായി.രജിസ്റ്റര്‍ ചെയ്ത 12% ടൂറിസം അക്കൊമൊഡേഷനുകള്‍ പിന്‍വലിച്ചതായും ഗവേഷണത്തില്‍ തെളിഞ്ഞു.
അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകര്‍ക്കായി ദ്രോഗഡയിലെ ഏറ്റവും വലിയ ഹോട്ടലാണ് സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.500 അഭയാര്‍ഥികളെയാണ് സെന്‍ട്രല്‍ ദ്രോഗെഡ ഹോട്ടലില്‍ താമസിപ്പിക്കാന്‍ പദ്ധതിയിടുന്നത്.രാജ്യത്തെ പ്രധാന ഹോട്ടലുകളിലെല്ലാം അനധികൃത അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഇന്റഗ്രേഷന്‍ വകുപ്പുമായി ഒപ്പുവെച്ച ഇതു സംബന്ധിച്ച കരാറനുസരിച്ച് അടുത്ത രണ്ട് വര്‍ഷത്തേക്ക് വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇവിടങ്ങളിലേയ്ക്ക് പ്രവേശനമുണ്ടാകില്ല. അതിശയിപ്പിക്കുന്നത്ര വലിയ തുകയാണ് ഹോട്ടലുകള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്നത്.
ടൂറിസ്റ്റുകള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ഠിക്കുന്ന തീരുമാനമാണ് ഐറിഷ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ലൂത്ത് മേഖലയില്‍ പ്രാദേശിക ഫെസ്റ്റിവല്‍ നടക്കുന്ന സമയമാണിത്. ഇതിനായി നൂറുകണക്കിനാളുകളാണ് ഇവിടേയ്ക്ക് എത്താറുള്ളത്.ഇതൊന്നും കണക്കിലെടുക്കാതെയാണ് ദ്രോഗഢ പ്രദേശത്തെ ഏക ഹോട്ടല്‍ അഭയാര്‍ഥികള്‍ക്കായി വിട്ടുകൊടുത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇക്കാര്യങ്ങള്‍ വേണ്ട വിധത്തില്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രാദേശിക ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്.
അഭയാര്‍ഥികളുടെ താമസത്തിനായി ഹോട്ടലുകള്‍ വിട്ടു നല്‍കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന ഫെയ്ല്‍റ്റ് അയര്‍ലണ്ട്് സി ഇ ഒ പോള്‍ കെല്ലി പറഞ്ഞു.ഐ പി എ എസ് (അഭയാര്‍ത്ഥി) അപേക്ഷകര്‍ക്ക് താമസിക്കാന്‍ എത്രയും വേഗം ബദല്‍ സൗകര്യങ്ങള്‍ കണ്ടെത്തണമെന്നാണ് ടൂറിസം വകുപ്പ് ആഗ്രഹിക്കുന്നത്.
നഗരത്തിലെ മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ എതിര്‍പ്പറിയിച്ച് രംഗത്തുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.അഭയാര്‍ഥികള്‍ക്കെതിരെയല്ല, ഹോട്ടലില്‍ താമസിപ്പിക്കുന്നതിലാണ് ഇവര്‍ ആശങ്കപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ജനങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കി ഹോട്ടലില്‍ അഭയാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് വരദ്കര്‍ പറഞ്ഞു.
ഡബ്ലിന്‍ കലാപത്തെ തുടര്‍ന്ന് ഫെയ്ല്‍റ്റ് അയര്‍ലണ്ടിന്റെ മാര്‍ക്കറ്റിംഗ് കാമ്പെയ്ന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നിരുന്നാലും അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിന്റെ ആകര്‍ഷണം കുറഞ്ഞിട്ടില്ലെന്ന് കെല്ലി പറഞ്ഞു. വടക്കേ അമേരിക്കന്‍ വിപണിയില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.