head1
head3

വിദേശത്ത് നിന്നുമെത്തുന്ന യാത്രക്കാര്‍ക്കായി ഓണ്‍ലൈന്‍ കോവിഡ് ടെസ്റ്റ് ബുക്കിംഗ് പോര്‍ട്ടല്‍ തുറന്നു

ഡബ്ലിന്‍ : വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന യാത്രക്കാര്‍ക്കായി കോവിഡ് ടെസ്റ്റ് ബുക്കിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു.വിദേശത്തുനിന്നുമിവിടെയെത്തുന്നവര്‍ക്ക് കോവിഡ് -19 ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ക്കായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഓണ്‍ലൈനില്‍ ഒരുക്കുന്നത്.

പോര്‍ട്ടല്‍ തുടങ്ങിയെങ്കിലും അനിവാര്യമല്ലാത്ത യാത്രകളൊഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉപദേശിക്കുന്നു.രാജ്യത്ത് പ്രവേശിക്കുന്നവര്‍ നെഗറ്റീവ് / അല്ലെങ്കില്‍ നോണ്‍ ഡിക്ടക്ടഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. രണ്ടാഴ്ചത്തേക്ക് സെല്‍ഫ് ക്വാറന്റൈയ്നും ഉണ്ടാകും. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈയ്ന്‍ അവസാനിപ്പിക്കാം.ഈ പരിശോധനയുടെ ബുക്കിംഗിനാണ് പുതിയ പോര്‍ട്ടല്‍ തുടങ്ങിയത്.

കോവിഡ് നിയന്ത്രണത്തില്‍ രാജ്യം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, എങ്കിലും അന്താരാഷ്ട്ര യാത്രികരുടെ വരവ് വിദേശ വേരിയന്റുകളുടെ ഇറക്കുമതിയ്ക്കുള്ള സാധ്യതയും അപകടവുമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഡോണെല്ലി അഭ്യര്‍ഥിച്ചു.ജൂലൈ 19ന് യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ മാത്രമേ അനിവാര്യമല്ലാത്ത അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഈ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ മൂന്ന് മില്യണ്‍ കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അത്ഭുതകരമായ നേട്ടമാകുമെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ജനസംഖ്യയുടെ 25 ശതമാനം വരുന്ന 9,00,000 പേര്‍ക്ക് രണ്ട് ഡോസും നല്‍കിയെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീഡ് പറഞ്ഞു.മുതിര്‍ന്ന ജനസംഖ്യയുടെ 53 ശതമാനം പേര്‍ക്കും ഇപ്പോള്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്.

എച്ച് എസ് ഇയുടെ പോര്‍ട്ടലില്‍40 വയസ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്ട്രേഷന്‍ തുടരുകയാണ്. . 41 കാര്‍ക്ക് ഇന്നും 40കാര്‍ക്ക് ഞായറാഴ്ചയും രജിസ്റ്റര്‍ ചെയ്യാം.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

 

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More