head1
head3

അയര്‍ലണ്ടില്‍ പുതിയ ഇളവുകള്‍ ജൂലൈ 5 മുതല്‍;ഡെല്‍റ്റാ ഭീഷണിയ്ക്കിടയിലും ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡബ്ലിന്‍ : ഡെല്‍റ്റാ വേരിയന്റ് ഭീഷണിക്കിടയിലും റീഓപ്പണിംഗ് പദ്ധതിയുമായി അയര്‍ലണ്ട് മുന്നോട്ട്.കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ ഇളവുകള്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു.പുതിയ ഇളവുകള്‍ ജൂലൈ 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡെല്‍റ്റ വേരിയന്റിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും, റീ ഓപ്പണിംഗ് പദ്ധതി തുടരുകയാണെന്ന് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇളവുകള്‍ ഇങ്ങനെ–
ആരോഗ്യ മാര്‍ഗനിര്‍ദേശത്തിന് വിധേയമായി ഇന്‍ഡോര്‍ ഡൈനിംഗും മദ്യപാനവും അനുവദിക്കും.
വീടിനുള്ളില്‍ മറ്റ് മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി ഒത്തുകൂടാം.
വിവാഹത്തിലും മറ്റും 50 പേര്‍ക്ക് പങ്കെടുക്കാം.
ആദ്യ കുര്‍ബ്ബാന, മാമോദീസ തടങ്ങിയവ നടത്താം.

ഓര്‍നൈസ്ഡ് ഇന്‍ഡോര്‍ ഇവന്റുകള്‍ക്ക് പരമാവധി 50 പേര്‍ക്കും വലിയ വേദികളില്‍ 100 പേര്‍ക്കും ഔട്ട്‌ഡോര്‍ ഇവന്റുകളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം.5,000 അംഗീകൃത ശേഷിയുള്ള ഔട്ട്‌ഡോര്‍ വേദികള്‍ക്ക് പരമാവധി 500പേരെന്ന നിബന്ധന ബാധകമാണ്.

പോഡുകളില്‍ ഇന്‍ഡോര്‍ ഫിറ്റ്നസ് പരിശീലനത്തില്‍ ആറ് പേര്‍ക്ക് വരെ പങ്കെടുക്കാം.

ജാഗ്രത കൈവിടരുതെന്ന് ഓര്‍മ്മിപ്പിച്ച്…

ഡെല്‍റ്റ വേരിയന്റിനെ മുന്നില്‍ക്കണ്ട് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.വ്യക്തമായ രൂപരേഖ പ്രകാരമേ നമ്മള്‍ മുന്നോട്ടുപോകൂ. അതില്‍ മാറ്റം വരുത്തുകയോ വേഗത കൂട്ടുകയോ ചെയ്യില്ല.

കഴിഞ്ഞ രണ്ടാഴ്ച വളരെ മികച്ചതായിരുന്നു. മേയ് മാസം മുതല്‍, വൈറസ് വ്യാപനം കുറഞ്ഞുവരികയാണെന്നാണ് എപ്പിഡെമിയോളജി സാക്ഷ്യപ്പെടുത്തുന്നുണ്ട്.അതിനാല്‍ അനാവശ്യമായി പേടിക്കേണ്ടതില്ലെന്നും മാര്‍ട്ടിന്‍ ഓര്‍മ്മിപ്പിച്ചു.ഡെല്‍റ്റ വേരിയന്റിനെക്കുറിച്ച് യുകെ നേതാക്കള്‍ വളരെ ആശങ്കയിലാണ്.ഇത് നമ്മുടെ ജാഗ്രതകൂട്ടുമെന്ന് കരുതുന്നു.

ചെറുപ്പക്കാര്‍ വാക്സിനെടുത്ത് സുരക്ഷ ഉറപ്പാക്കണം
മുപ്പതു വയസ്സുകാരുടെ വാക്സിന്‍ പാര്‍ട്ടല്‍ രജിസ്ട്രേഷനായി തുറക്കുകയാണ്. കഴിയുന്നത്ര ആളുകള്‍ വാക്സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, ചെറുപ്പത്തില്‍ത്തന്നെ വാക്സിനെടുക്കുക എന്നതാണ്. ഇതിലൂടെ സ്വന്തം പരിരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കാം.

ഈ ആഴ്ച 3,50,000 ഡോസ് വാക്സിനുകള്‍

ഈ ആഴ്ച അയര്‍ലണ്ടില്‍ 350000 ഡോസ് വാക്സിനുകള്‍ നല്‍കും.ഇന്നലെ മാത്രം 58,000 ഡോസുകള്‍ നല്‍കി. ഇത് ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

വാക്സിനേഷന്‍ പ്രക്രിയില്‍ അയര്‍ലണ്ട് യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ഈ വാരാന്ത്യത്തോടെ മൂന്നില്‍ രണ്ട് പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും മൂന്നിലൊന്ന് പേര്‍ക്ക് പൂര്‍ണ്ണ വാക്സിനേഷനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാക്സിനേഷനില്‍ അത്ഭുതകരമായ നേട്ടമാണുണ്ടാക്കിയിട്ടുള്ളത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മാര്‍ട്ടിന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More