head3
head1

വോട്ടറായി രജിസ്റ്റര്‍ ചെയ്യേണ്ടേ… റഫറണ്ടത്തിനുള്ള വോട്ടറാവാന്‍ ഇന്ന് കൂടി രജിസ്റ്റര്‍ ചെയ്യാം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മാര്‍ച്ച് എട്ടിന് നടക്കുന്ന രണ്ട് റഫറണ്ടങ്ങള്‍ക്കും വോട്ടവകാശമുള്ള ഐറിഷ് പൗരന്മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസാന തിയതി ഇന്ന് (ഫെബ്രുവരി 20)

മാര്‍ച്ച് എട്ടിനാണ് റഫറണ്ടങ്ങള്‍ നടക്കുന്നത്.ഒരിക്കല്‍ വോട്ടര്‍ രജിസ്റ്ററില്‍ പേര് ചേര്‍ത്തവര്‍ക്ക് അവരുടെ പേര് രജിസ്റ്ററില്‍ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള അവസരവുണ്ട്.

ഡബ്ലിന്‍ ,ഫിംഗല്‍ ,ഡണ്‍ലേരി ,സൗത്ത് ഡബ്ലിന്‍ എന്നീ കൗണ്ടി കൗണ്‌സിലുകളില്‍ താമസിക്കുന്നവര്‍ക്ക് http://voter.ie എന്ന സൈറ്റില്‍ കൂടി വോട്ടിനായി രജിസ്റ്റര്‍ ചെയ്യാം. നിലവിലെ അഡ്രസില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ വോട്ടറന്മാര്‍ക്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യാനുള്ള സൗകര്യവും ഈ സൈറ്റിലുണ്ട്.

ഡബ്ലിന് പുറത്തുള്ള എല്ലാ കൗണ്ടികളിലും താമസിക്കുന്നവര്‍ക്ക് താഴെ ചേര്‍ത്തിരിക്കുന്ന സൈറ്റ് ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യാം.
https://www.checktheregister.ie/en-IE/new-request

മാര്‍ച്ച് എട്ടിന്റെ റഫറണ്ടത്തിനായി രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ന് രാത്രി  11,59 മണിവരെയാണ്.എന്നാല്‍ മാര്‍ച്ചില്‍ നടത്തപ്പെടുന്ന ലോക്കല്‍ / യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷന് വേണ്ടിയുള്ള വോട്ട് രജിസ്ട്രേഷനുള്ള സമയം മെയ് മാസം വരെയുണ്ട്.

18 വയസും അതിന് മേലും പ്രായമുള്ള അയര്‍ലണ്ടിലെ എല്ലാ താമസക്കാര്‍ക്കും ലോക്കല്‍ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ട്.ഡബ്ലിനില്‍ താമസിക്കുന്ന ആളുകള്‍, http://www.voter.ie  എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. റഫറണ്ടത്തിന് പക്ഷെ ഐറിഷ് പൗരന്മാര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.