അയര്‍ലണ്ടിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു .ഏപ്രില്‍ 5 മുതല്‍ കൊച്ചിയിലും ഇന്റര്‍വ്യൂ
ഡബ്ലിന്‍ : അയര്‍ലണ്ടിലെ എച്ച് എസ് ഇയുടെ ഉടമസ്ഥതയിലുള്ള വിവിധ ഹോസ്പിറ്റലുകളിലേയ്ക്ക് ഇന്ത്യന്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. എന്‍ എം ബി ഐ ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കാം.
മിഡ്ലാന്‍ഡ് റീജണല്‍ ഹോസ്പിറ്റല്‍,പോര്‍ട്ട് ലീഷ്,ലീമെറിക്ക് ,ടിപ്പററി,വാട്ടര്‍ഫോര്‍ഡ് ,നേസ് എന്നീ എച്ച് എസ് ഇ ഹോസ്പിറ്റലുകളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്. ഏപ്രില്‍ 5 മുതല്‍ 9 വരെ കൊച്ചിയിലാണ് ഇന്റര്‍വ്യൂ നടത്തപ്പെടുക.
മെഡിക്കല്‍ ,സര്‍ജിക്കല്‍,പീഡിയാട്രിക്ക്, ഓപ്പറേഷന് തീയേറ്റര്‍,മിഡ്വൈവ്സ്,സൈക്കാട്രിക്ക് നഴ്സുമാര്‍ക്ക് അപേക്ഷിക്കാം.
എച്ച് എസ് ഇ യുടെ അംഗീകൃത ഏജന്‍സിയായ സര്‍വീസ് സോഴ്സാണ് കൊച്ചിയില്‍ വെച്ച് അയര്‍ലണ്ടിലേക്ക് ഇന്റര്‍വ്യു ഒരുക്കുന്നത്. സര്‍വീസ് സോഴ്സിന്റെ കൊച്ചി ലെയ്സണ്‍ ഓഫീസിന്റെ ആഭിമുഖ്യത്തിൽ , സ്കൈപ്പ് വഴിയായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ താഴെപറയുന്ന ഇ മെയില്‍ അഡ്രസില്‍ ഉടന്‍ അപേക്ഷിക്കുക ABaiju@servisource.com
കൂടുതല്‍ വിവരങ്ങള്‍ക്ക് Contact +353894216724
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.