അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്ന സോഷ്യല്‍ വര്‍ക്കര്‍, ഡയറ്റീഷ്യന്‍ ബിരുദധാരികള്‍ക്കും വിപുലമായ അവസരങ്ങള്‍
ഡബ്ലിന്‍ : ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള ദേശീയ ആരോഗ്യ സേവനത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്ത് നിന്നും പഠിച്ചിറങ്ങുന്ന ബിരുദ നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ബിരുദധാരികള്‍ എന്നിവര്‍ക്ക് എച്ച് എസ് ഇയുമായി സ്ഥിരം കരാര്‍ ലഭിക്കും. സോഷ്യല്‍ വര്‍ക്കര്‍, ഡയറ്റീഷ്യന്‍ ബിരുദധാരികള്‍ക്ക് മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ മുന്തിയ പരിഗണന ലഭിക്കും.
1,000 ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ വിദ്യാര്‍ഥികളും 1,600 നഴ്‌സുമാരും മിഡൈ്വഫുമാരും ഈ നിയമനത്തിന് യോഗ്യത നേടുമെന്ന് എച്ച് എസ് ഇ സ്ഥിരീകരിച്ചു.ക്ലിനിക്കല്‍ ജീവനക്കാരുടെ 25%വും ഹെല്‍ത്ത് ജീവനക്കാരുടെ 14%വും ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ ബിരുദധാരികളില്‍ നിന്നുള്ളവരാണ്.
ഡയറ്റീഷ്യന്‍മാര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, കൈറോപോഡിസ്റ്റുകള്‍/പോഡിയാട്രിസ്റ്റുകള്‍, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, മെഡിക്കല്‍ സയന്റിസ്റ്റുകള്‍, റേഡിയേഷന്‍ തെറാപ്പിസ്റ്റുകള്‍, ക്ലിനിക്കല്‍ മെഷര്‍മെന്റ്, ഓഡിയോളജിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കും കര്‍ നിയമനത്തിന് അവസരം ലഭിക്കും.
സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തിനുള്ള കേന്ദമായി റിക്രൂട്ട്മെന്റ് സംരംഭം മാറുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.