head3
head1

അയര്‍ലണ്ടില്‍ വീട് വാങ്ങുന്നവർക്കായി പുതിയ പദ്ധതികള്‍ വരുന്നു, പ്രഖ്യാപനം വൈകില്ല

ഡബ്ലിന്‍ : ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് സൂചന നല്‍കി മന്ത്രി ഡാരാ ഓ ബ്രിയാന്‍.

ഫസ്റ്റ് ഹോം സ്‌കീം അടക്കമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കാനും ,മറ്റുള്ള ഭവനപദ്ധതികള്‍ വിപുലീകരിക്കാനുമുള്ള പ്രഖ്യാപനങ്ങള്‍ അടുത്ത മാസത്തെ ബജറ്റിലൊ ,അതിനു മുമ്പായോ തന്നെ പ്രഖ്യാപിക്കുവാനുളള അന്തിമ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതിയ പദ്ധതിക്ക് 100 മില്യണ്‍ യൂറോ കൂടി അനുവദിക്കാന്‍ വകുപ്പ് തലത്തില്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ അടുത്ത മന്ത്രിസഭാ യോഗത്തിന് തന്നെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.

പ്രോപ്പര്‍ട്ടിയിലെ ഇക്വിറ്റിയുടെ ഒരു വിഹിതത്തിന് പകരമായി ഒരു വീടിന്റെ വാങ്ങല്‍ വിലയുടെ 30% വരെ സര്‍ക്കാരിന് ഫണ്ട് ചെയ്യാവുന്ന ഷെയേര്‍ഡ് ഇക്വിറ്റി സ്‌കീമായിട്ടായിരിക്കും .പുതിയ പദ്ധതി നടപ്പാക്കുക. ഷെയര്‍ഡ് ഇക്വിറ്റി സ്‌കീമുകള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് കുറച്ചുകൊണ്ട് വ്യക്തികളെയും കുടുംബങ്ങളെയും വീടുകള്‍ വാങ്ങാന്‍ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഈ സ്‌കീമുകളില്‍ സാധാരണയായി ലോക്കല്‍ ഗവണ്‍മെന്റോ ഒരു ഹൗസിംഗ് ബോഡിയോ പ്രോപ്പര്‍ട്ടിയില്‍ ഇക്വിറ്റി ഓഹരി എടുത്ത് ഉപഭോക്താവിനെ സഹായിക്കുന്നു. ഇത് വീട് വാങ്ങുന്നവരെ ചെറിയ മോര്‍ട്ട്‌ഗേജില്‍ ഒരു വീട് വാങ്ങാന്‍ അനുവദിക്കുന്നു.

ഉപഭോക്താവ് വീട് വില്‍പന നടത്തേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ ഇക്വറ്റി ഷെയറുകള്‍ തിരച്ചടയ്ക്കേണ്ടി വരും. അല്ലെങ്കില്‍ നിശ്ചിത കാലാവധിയിലെ തിരിച്ചടവിന് ശേഷം വീടിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥാവകാശം ഉപഭോക്താവിന് ലഭിക്കുന്ന രീതിയിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്

8,000 പുതിയ വീടുകള്‍ വരെ വാങ്ങുന്നതിന് അടുത്ത വര്‍ഷം പുതിയ ഫണ്ടിംഗ് പ്രയോജനപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.

error: Content is protected !!