ഡബ്ലിന്‍ : കോളജ് വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1,500ലേറെ പുതിയ സ്ഥിരം അധ്യാപകരെ നിയമിക്കാനൊരുങ്ങുകയാണ് അയര്‍ലണ്ടിലെ യൂണിവേഴ്സിറ്റികള്‍. ഇതിനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു.വിദ്യാര്‍ഥി -അധ്യാപക അനുപാതം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ നടപടിയിലൂടെ സര്‍ക്കാരും യൂണിവേഴ്സിറ്റികളും ലക്ഷ്യമിടുന്നത്.വിവിധ യൂണിവേഴ്സിറ്റികളിലായി 1562 അധ്യാപകരെയാകും നിയമിക്കുക.
ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി 2010 മുതല്‍ ഈ മേഖലയില്‍ റിക്രൂട്ട്‌മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇത് ലഘൂകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിയമനങ്ങളെന്നാണ് കരുതുന്നത്.
യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് 15:1 എന്നതാണ് അധ്യാപക വിദ്യാര്‍ഥി അനുപാതം.എന്നാല്‍ അയര്‍ലണ്ടില്‍ ഇത് 23:1 ആണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.റിക്രൂട്ട്മെന്റ് നിയന്ത്രണങ്ങള്‍ മൂലം കരാര്‍ നിയമനങ്ങളായിരുന്നു ഈ മേഖലയില്‍ നടത്തിയിരുന്നത്.
അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയടക്കം തേര്‍ഡ് ലെവല്‍ സെക്ടറിലാണ് ഏറ്റവും കൂടുതല്‍ (192) ഒഴിവുകളുള്ളത്.കൂടാതെ യു സി ഡി (156), ടി യു ഡബ്ലിന്‍ (150), യൂണിവേഴ്‌സിറ്റി ഓഫ് ലിമെറിക് (140), യു സി സി (192) എന്നിവയ്‌ക്കൊപ്പം മൂന്നാം ലെവല്‍ സെക്ടറിലുടനീളം മൊത്തം 1,562 പോസ്റ്റുകള്‍ പങ്കിടും. 124), ട്രിനിറ്റി കോളേജ് ഡബ്ലിന്‍ (119) എന്നിങ്ങനെയും അധ്യാപകരുടെ കുറവുണ്ട്.
സ്റ്റാഫ്-വിദ്യാര്‍ഥി അനുപാതം കുറയ്ക്കാനും സര്‍വകലാശാലകളിലെ ഗവേഷണ മികവ് വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.2023ലെ ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തസ്തികകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.വരും വര്‍ഷങ്ങളിലും കൂടുതല്‍ ബജറ്റ് വിഹിതം ഈ മേഖലയ്ക്ക് ലഭിക്കിമെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ഫുള്‍ ടൈം ജീവനക്കാരെ നിയമിക്കുന്നതിനുള്ള നീക്കത്തെ ഐറിഷ് യൂണിവേഴ്സിറ്റി അസോസിയേഷനും ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ടും സ്വാഗതം ചെയ്തു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.