head1
head3

അയര്‍ലണ്ടിലെ ഈദുല്‍ ഫിത്ര് ആഘോഷം പ്രൗഡഗംഭീരമായി

കിൽക്കെന്നി : കേരള മുസ്ലിം കമ്യൂണിറ്റി അയര്‍ലണ്ടിന്റെ (KMCI) നേതൃത്വത്തില്‍ വിപുലമായ തോതില്‍ ഈദുല്‍ ഫിത്ര് ആഘോഷം സംഘടിപ്പിച്ചു.

Mooncoin പാരിഷ് ഹാളില് നടന്ന പരിപാടിയില്‍ അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ നിന്നും കുട്ടികള്‍ അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. ക്വിസ്, ഗ്രൂപ്പ് interactive ഗെയിംസ്, കുട്ടികളുടെ കലാ പരിപാടികള്‍, ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികളെ പ്രൗഢമാക്കി.

വിഭവ സമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു..

സമസ്ത കേരള പബ്ലിക് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ Amana Nishar നെ ആദരിച്ചു. KMCI ഫാമിലിയില്‍ നിന്നും newzealand ലേക്ക് കുടിയേറുന്ന ഷമീറിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.. ഈ പരിപാടിയില്‍ പങ്കെടുക്കുകയും , ഗംഭീര വിജയമാക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നതിനോടൊപ്പം പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ വോളന്റീര്‍മാര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. ബക്രീദ് ദിന ആഘോഷം (ബലി പെരുന്നാള്‍) പരിപാടികള്‍ ക്‌ളോണ്‍മലില്‍ വച്ചു ജൂണ്‍ 29 ന് നടത്തപ്പെടും..

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a</a

Comments are closed.

error: Content is protected !!