head3
head1

അയര്‍ലണ്ടിനോട് ‘ഉടക്കിട്ട് ‘ഇസ്രേയല്‍ ,ഭീകരതയെ നിസ്സാരവത്കരിക്കുന്നു !

nextalinks2

ഡബ്ലിന്‍: ഹമാസ് ഭീകരര്‍ തട്ടികൊണ്ടുപോയ ഐറിഷ് പെണ്‍കുട്ടി എമിലി ഹാന്‍ഡിന്റെ മോചനത്തെതുടര്‍ന്ന് ഐറിഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ അമര്‍ഷം രേഖപ്പെടുത്തിയ ഇസ്രായേല്‍ ടെല്‍ അവീവിലെ ഐറിഷ് അംബാസഡറെ ‘ശാസനയ്ക്കായി’ വിളിച്ചുവരുത്തിയതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഒമ്പത് വയസ്സുകാരിയായ ഐറിഷ് പെണ്‍കുട്ടി എമിലിയുടെ മോചനത്തെക്കുറിച്ച് ‘വളരെയധികം സന്തോഷവും ആശ്വാസവും’ തോന്നുന്നു എന്നാണ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ എന്നാണ് കഴിഞ്ഞ രാത്രി വിശേഷിപ്പിച്ചത്, ‘നഷ്ടപ്പെട്ട ഒരു നിരപരാധിയായ കുട്ടിയെ ഇപ്പോള്‍ കണ്ടെത്തി,അവള്‍ തിരിച്ചെത്തി, ഞങ്ങള്‍ക്ക് വലിയ ആശ്വാസം തോന്നുന്നു എന്നാണ് വരദ്കര്‍ എഴുതിയത്.

എന്നാല്‍ ഹമാസിനെ വിമര്‍ശിക്കാതെ മയപ്പെടുത്തിയ വരദ്കറിന്റെ പ്രസ്താവനയ്ക്കെതിരെ ഇസ്രായേല്‍ രൂക്ഷമായാണ് പ്രതീകരിച്ചത്.

എന്നാല്‍ ഹമാസിനെയും ബന്ദികളേയും അസന്ദിഗ്ധമായി അപലപിക്കുന്നതിലും താന്‍ എപ്പോഴും സ്ഥിരത പുലര്‍ത്തിയിരുന്നുവെന്നും മറ്റൊരു ട്വീറ്റില്‍ ലിയോ വരദ്കര്‍ പറഞ്ഞുനോക്കിയെങ്കിലും ഇസ്രായേല്‍ തണുത്തില്ല.

എമിലി ഹാന്‍ഡ് നഷ്ടപ്പെട്ടതല്ല, ഐഎസിനേക്കാള്‍ മോശമായ ഒരു ഭീകരസംഘടനയാണ് അവളെ തട്ടിക്കൊണ്ടുപോയത്,എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘എമിലിയെയും മറ്റ് 30-ലധികം ഇസ്രായേലി കുട്ടികളെയും ഹമാസ് ബന്ദികളാക്കി, നിങ്ങളുടെ ലിയോ വരദ്കര്‍ ഭീകരതയെ നിയമാനുസൃതമാക്കാനും സാധാരണവല്‍ക്കരിക്കാനും ശ്രമിക്കുന്നു. നിങ്ങള്‍ക്ക് ലജ്ജ തോന്നണം …ഇസ്രായേല്‍ വ്യക്തമാക്കി.

പ്രസ്താവനയിറക്കിയ ശേഷമണ് ഇസ്രായേലിലെ ഐറിഷ് അംബാസഡറെ അദ്ദേഹം ശാസിച്ചത്..മാത്രമല്ല,ഇസ്രായേലിലെ അംബാസഡര്‍ സോന്യ മക്ഗിന്നസിനെ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു..

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.