head1
head3

അയര്‍ലണ്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍  സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ  ഇന്ന് (വ്യാഴം) അയര്‍ലണ്ടിലെമ്പാടും  നടത്തപ്പെടും.

ഡബ്ലിനിലെ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപം മെറിയോണ്‍ റോഡിലുള്ള ഇന്ത്യന്‍ എംബസിയിലാണ് പ്രധാന ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.

രാവിലെ 10 നാണ് ദേശീയ പതാക ഉയര്‍ത്തുന്നത്. മൂവര്‍ണ്ണകൊടി ഉയര്‍ത്തുന്ന അംബാസിഡര്‍ അഖിലേഷ് മിശ്ര ,തുടര്‍ന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിക്കും.കലാ സാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ആഘോഷ.ചടങ്ങിലേയ്ക്ക് എല്ലാ ഇന്ത്യക്കാരെയും സ്വാഗതം ചെയ്യുന്നതായി എംബസി അധികൃതര്‍ അറിയിച്ചു.

അയര്‍ലണ്ടിലുടനീളം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ  പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn</a

Comments are closed.

error: Content is protected !!