head1
head3

മഞ്ഞില്‍ നിന്നും മൂടല്‍മഞ്ഞിന്റെ പിടിയിലേയ്ക്ക് അയര്‍ലണ്ട്

ഡബ്ലിന്‍ : സ്നോയുടെയും മഞ്ഞു വീഴ്ചയുടെയും കെടുതികളില്‍ നിന്നും മോചനം നേടിയ അയര്‍ലണ്ട് മൂടല്‍ മഞ്ഞിന്റെ പിടിയില്‍.ഇക്കാരണത്താല്‍ രാജ്യമാകെ മെറ്റ് ഏറാന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.യെല്ലോ അലേര്‍ട്ട് ഇന്ന് രാവിലെ വരെയാണ് ബാധകമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം അതിശൈത്യത്തിന്റെ ദുരിതങ്ങളിലായിരുന്നു.

അതിനിടെ ആഴ്ചകള്‍ നീണ്ട തടസ്സങ്ങള്‍ക്ക് ശേഷം അയര്‍ലണ്ട് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുകയാണ് അയര്‍ലണ്ട്.രാജ്യത്തുടനീളമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി, ജലവിതരണം ഏറെക്കുറെ പുനസ്ഥാപിച്ചു.എന്നിരുന്നാലും താപനില ഉയരുന്നതിന്റെ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മൂടല്‍മഞ്ഞ് കാഴ്ചയ്ക്ക് വലിയ തടസ്സമുണ്ടാക്കുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.എന്നിരുന്നാലും താപനില ഉയര്‍ന്നു തുടങ്ങുന്നതിന്റെ ആശ്വാസമുണ്ട്. ഒപ്പം മഞ്ഞുരുകലിന്റെ അപകടങ്ങളും കരുതണമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.ജല വിതരണ പൈപ്പുകള്‍ പൊട്ടാനും ലോക്കല്‍ ഫ്ളഡിനുമെല്ലാം സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ഓര്‍മ്മപ്പെടുത്തി.

ഇന്നലെ എട്ട് ഡിഗ്രിവരെ ഉയര്‍ന്ന താപനില ഇന്ന് 11വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനാല്‍ മഞ്ഞുരുകലുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മെറ്റ് ഏറാനും യുട്ടിലിറ്റി സര്‍വ്വീസും മുന്നറിയിപ്പ് നല്‍കി.അതേസമയം, താപനില ഉയരുന്നതോടെ പൈപ്പുകള്‍ പൊട്ടാനുള്ള സാധ്യതകളുള്ളതിനാല്‍ ജലവിതരണം തടസ്സപ്പെടുമെന്ന് യുട്ടിലിറ്റി സര്‍വ്വീസ് പറഞ്ഞു.തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടാനും ചോര്‍ച്ചകളുണ്ടാകാനും സാധ്യതയേറെയാണെന്ന് യുട്ടിലിറ്റി പറയുന്നു.

അതിനിടെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ചില റോഡുകളും ഫുട്പാത്തുകളും ഇപ്പോഴും അപകടത്തിലാണെന്ന് വാഹന ഉടമകളെയും കാല്‍നടയാത്രക്കാരെയും ആര്‍ എസ് എ ഓര്‍മ്മിപ്പിച്ചു. ഷെല്‍റ്റേര്‍ഡ് സ്പോട്ടുകളിലും വളവുകളിലും റോഡരികുകളിലും മഞ്ഞും ഐസും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇവ അപകടമുണ്ടാക്കുമെന്ന് അതോറിറ്റി ഉപദേശിച്ചു.

കാല്‍നടക്കാര്‍, സൈക്ലിസ്റ്റുകള്‍, മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ അപകടങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കണമെന്നും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

റോഡുകളില്‍ അവശേഷിക്കുന്ന ഗ്രിറ്റ് അവശിഷ്ടങ്ങള്‍ കാറുകള്‍ക്ക് അപകടമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ വളവുകളിലും റോഡുകളുടെ മധ്യത്തിലും അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!