head3
head1

അയര്‍ലണ്ടിലെ ഇളവുകള്‍ ഇങ്ങനെ.. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നീളുന്ന ഇളവുകള്‍….

കോവിഡ് നിയന്ത്രണങ്ങളില്‍ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ ‘റീ ഓപ്പണിംഗ്’ പദ്ധതിയ്ക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാനും മന്ത്രിസഭ ഉത്തരവിട്ടു. ഇത് പ്രകാരം ജൂണ്‍ രണ്ടുമുതല്‍ അയര്‍ലണ്ട് പൊതുജീവിതം തിരികെ പിടിച്ചു തുടങ്ങും.ജൂണില്‍ തുടങ്ങി ഓഗസ്റ്റോടെ വികസിക്കുന്ന ഇളവുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂണില്‍…
ഹോസ്പിറ്റാലിറ്റി മേഖലയില്‍…

ജൂണ്‍ രണ്ടിന് ഹോട്ടലുകള്‍ വീണ്ടും തുറക്കാം.ബുക്കിംഗോടെ ഇന്‍ഡോറില്‍ ഭക്ഷണം കഴിക്കാനും കുടിക്കാനും സാധിക്കും.ടേബിളുകള്‍ തമ്മില്‍ രണ്ട് മീറ്ററില്‍ കൂടുതല്‍ അകലമുണ്ടെങ്കില്‍ ഇന്‍ഡോറില്‍ ചെലവിടുന്നതിന് സമയപരിധി ഉണ്ടാകില്ല. എന്നാല്‍ അത് രണ്ട് മീറ്ററില്‍ താഴെയാണെങ്കില്‍, മുന്‍കൂട്ടി ബുക്ക് ചെയ്യണം .മാത്രമല്ല 105 മിനിറ്റ് മാത്രമേ അവിടെ ചെലവിടാന്‍ പാടുള്ളു. 15 മിനിറ്റ് ക്ലീനിംഗിന് അനുവദിക്കും.

ജൂണ്‍ ഏഴുമുതല്‍ ഭക്ഷണം വിളമ്പുന്നതും അല്ലാത്തതുമായ പബ്ബുകള്‍ക്കെല്ലാം ഔട്ട്‌ഡോര്‍ ഡൈനിംഗ് നടത്താം. ഔട്ട്‌ഡോര്‍ ഡൈനിംഗിന് ടേബിളുകള്‍ക്കിടയില്‍ ഒരു മീറ്റര്‍ അകലം മാത്രമേ ആവശ്യമുള്ളൂ.ഒരു ടേബിളില്‍ 13 വയസ്സിന് മുകളിലുള്ള ആറ് പേര്‍ക്ക് മാത്രമേ അനുമതിയുള്ളു. ഗ്രൂപ്പില്‍ കുട്ടികളുണ്ടെങ്കില്‍ 15 പേര്‍ വരെയാകാം.വാക്സിനേഷന്‍ കണക്കിലെടുക്കാതെ മറ്റൊരു വീട് സന്ദര്‍ശനവും നടത്താം.

സിനിമകള്‍ ഏഴുമുതല്‍

സിനിമാ തീയേറ്ററുകള്‍ ജൂണ്‍ ഏഴിന് ആരാധകര്‍ക്കായി തുറക്കാം. ഓരോ തീയറ്ററിലും എത്രപേര്‍ക്ക് ഇരിക്കാമെന്നതിന് പരിധിയുണ്ടാകും.

വ്യക്തിഗത പരിശീലനത്തിനായി ജിമ്മുകളും പൂളുകളും ഒഴിവുസമയ കേന്ദ്രങ്ങളും നീന്തല്‍പരിശീലനവും തുറക്കാം.

കായിക മല്‍സരങ്ങള്‍
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ടെസ്റ്റ് ഇവന്റുകള്‍ തുടങ്ങാം. ജൂണ്‍ 11 ന് ആര്‍ഡിഎസില്‍ ലെയ്ന്‍സ്റ്റര്‍ -ഡ്രാഗണ്‍സ് മത്സരം, ജൂണ്‍ 11 ന് എല്‍ഒഐ ഷാംറോക്ക് റോവേഴ്‌സ് -ഫിന്‍ ഹാര്‍പ്‌സ് മത്സരം, അതേ തീയതിയിലെ ലീഗ് ഓഫ് അയര്‍ലന്‍ഡ് കോര്‍ക്ക് സിറ്റി -ക്യാബിന്‍ടൈലി മത്സരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

റേസിംഗ് ആരാധകര്‍ക്ക് ജൂണ്‍ അവസാനം കറഗിലേക്കെത്താം. ജൂണ്‍ 20ന് ക്രോക്ക് പാര്‍ക്കില്‍ കാമോഗി ലീഗ് ഫൈനലും ജൂണ്‍ 26ന് ഷാംറോക്ക് റോവേഴ്‌സ് – ഡ്രോഗെദ മത്സരവും നടക്കും. ജൂണ്‍ 26 ന് മോര്‍ട്ടന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ആരാധകര്‍ക്ക് പങ്കെടുക്കാം. സ്റ്റേഡിയത്തിന്റെ വലുപ്പം അടിസ്ഥാനമാക്കി 5,000ആളുകള്‍ക്ക് പങ്കെടുക്കാം. മറ്റ് വേദികളില്‍ കാണികളുടെ എണ്ണം പരമാവധി 200 ആയി ഉയര്‍ത്തി.

കണ്‍സേര്‍ട്ട്സ്…
ജൂണ്‍ 26ന് ഫീനിക്സ് പാര്‍ക്കില്‍ ഔട്ട്ഡോര്‍ സംഗീതോത്സവം നടത്താം. 3,500 പേര്‍ക്ക് പങ്കെടുക്കാം. ജൂണ്‍ 10 ന് ഡബ്ലിനിലെ ഇവാഗ് ഗാര്‍ഡനില്‍ ഔട്ട്‌ഡോര്‍ കച്ചേരി 500 അതിഥികള്‍ക്കായി നടത്താം.

ഡബ്ലിനുപുറത്ത്, രണ്ട് ടെസ്റ്റ് കണ്‍സേര്‍ട്ട്സുകളുണ്ടാകും.ജൂണില്‍ കില്ലര്‍ണിയിലെ ഐഎന്‍സി ക്ലബ്ബില്‍ 200 പേരെ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 23ന് യൂണിവേഴ്‌സിറ്റി ലിമെറിക് കണ്‍സേര്‍ട്ട് ഹാളില്‍ നടക്കുന്ന ഓപ്പറയില്‍ 500 പേര്‍ക്ക് പങ്കെടുക്കാം.

വിവാഹത്തില്‍…

ജൂണ്‍ 7 മുതല്‍ വിവാഹ സല്‍ക്കാരത്തില്‍ 25 അതിഥികളെ വരെ പങ്കെടുപ്പിക്കാം.

ജൂലൈയില്‍

കൂടുതല്‍ ഇളവുകള്‍…
പബ്ബുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കുമായുള്ള ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റി ജൂലൈ 5 മുതല്‍ പുനരാരംഭിക്കാം. മൂന്ന് കുടുംബങ്ങള്‍ക്ക് കൂടിച്ചേരാം.

യാത്രകള്‍

ജൂലൈ 19 മുതല്‍ അയര്‍ലണ്ട് ഇ.യു ഗ്രീന്‍ സര്‍ട്ടിഫിക്കറ്റില്‍ (ഇ.യു കോവിഡ് -19 സര്‍ട്ട്) സൈന്‍ അപ്പ് ചെയ്യുന്നതോടെ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാം. എന്നിരുന്നാലും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ഉപദേശം.യാത്രാ നിയമലംഘനത്തിന് പിഴകളും തുടരും.

മല്‍സരങ്ങളില്‍..
ജൂലൈയില്‍ പൈലറ്റ് സ്പോര്‍ട്സ് ഇവന്റുകളുടെ പട്ടികയില്‍ കില്‍കെന്നിയിലെ മൗണ്ട് ജൂലിയറ്റിലെ ഐറിഷ് ഗോള്‍ഫ് ഓപ്പണ്‍ ഉള്‍പ്പെടുന്നു. ജൂലൈ രണ്ടിന് ടാംലാറ്റ് സ്റ്റേഡിയത്തില്‍ ഷാന്റോക്ക് റോവേഴ്‌സ് ഡണ്ടാല്‍ക്കിനെ നേരിടുന്നത് കാണാം.അടുത്ത ദിവസം അവിവ സ്റ്റേഡിയത്തില്‍ അയര്‍ലണ്ട് – ജപ്പാന്‍ റഗ്ബി മത്സരവും കോര്‍ക്ക് -ലിമെറിക് മണ്‍സ്റ്റര്‍ ജിഎഎ സെമി ഹര്‍ളിംഗ് ഫൈനലും ആസ്വദിക്കാം.

ജൂലൈ 4 ന് റോസ്‌കോമണ്‍ – ഗോള്‍വേ ജിഎഎ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുണ്ടാകും. ജൂലൈ 10 ന് അവിവയില്‍ നടക്കുന്ന അയര്‍ലന്‍ഡ്-യുഎസ്എ റൂബി മത്സരത്തിലും കാഴ്ചക്കാര്‍ക്ക് പങ്കെടുക്കാം.

കാണികളുടെ എണ്ണം ജൂലൈ 5 മുതല്‍ 200ല്‍ നിന്ന് 500 ആകും. സ്റ്റേഡിയങ്ങളില്‍ 5,000മെന്ന പരിധിയുണ്ടാകും.

ഗിഗുകള്‍… സംഗീതകച്ചേരികള്‍..
ജൂലൈ 3 ന് ഗാല്‍വേയിലെ റെയ്‌സണ്‍ ദുബില്‍ ട്രാഡ് മ്യൂസിക് സെഷനും വികാര്‍ സ്ട്രീറ്റില്‍ കോമഡി ഗിഗും ഉണ്ടാകും. ജൂലൈ 10 ന് കോര്‍ക്ക് ഓപ്പറ ഹൗസിലും പരിപാടി ഉണ്ടാകും. ജൂലൈ അവസാനം ഡബ്ലിനിലെ വാളിലെ ജാം പാര്‍ക്കില്‍ ഒരു നൈറ്റ്ക്ലബ് ഇവന്റും ഉണ്ടാകും.

വിവാഹ സല്‍ക്കാരത്തില്‍

ജൂലൈയില്‍ വിവാഹ സല്‍ക്കാരത്തില്‍ 50 അതിഥികളെ പങ്കെടുപ്പിക്കാം

ഓഗസ്റ്റ് മാസത്തില്‍

ഇന്‍ഡോര്‍ ഇവന്റുകളില്‍ കാണികളുടെ എണ്ണം വലിയ വേദികളില്‍ 200ഉം മറ്റുള്ളവയില്‍ 100ഉം ആക്കും. ഓഗസ്റ്റ് അഞ്ച് മുതല്‍ അഞ്ഞൂറ് കാണികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം, വലിയ വേദികളില്‍ 25 ശതമാനം ശേഷിയില്‍ അല്ലെങ്കില്‍ 5,000 കാണികളെ അനുവദിക്കാം. വിവാഹങ്ങളില്‍ 100 അതിഥികള്‍ക്ക് വരെ പങ്കെടുക്കാം.പൊതുഗതാഗതത്തിനുള്ള 50 ശതമാനമെന്ന നിയന്ത്രണം നീക്കി പൂര്‍ണ്ണ ശേഷി അനുവദിക്കും.

ഐറിഷ് മലയാളി ന്യൂസ്  
ഐറിഷ്   മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More