head1
head3

അയര്‍ലണ്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

ഡബ്ലിന്‍ : കൊറോണ വൈറസുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ 529 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് 86 രോഗികള്‍ ഇന്നലെ ആശുപത്രിയിലെത്തിയെന്നും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.മെയ് 21ന് ശേഷം ആദ്യമായാണ് പ്രതിദിന കേസ് റിപ്പോര്‍ട്ട് 500 കവിഞ്ഞത്.വ്യാഴാഴ്ച അയര്‍ലണ്ടില്‍ 465 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. എച്ച് എസ് ഇ യ്‌ക്കെതിരായ സൈബര്‍ ആക്രമണം മൂലം അപ്‌ഡേറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ കോവിഡ് -19 മരണങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമല്ല.

അസ്ട്രാസെനെക വാക്സിന്‍ ഒന്നും രണ്ടും ഡോസുകള്‍ സ്വീകരിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം 12 ആഴ്ചയില്‍ നിന്ന് എട്ടായി കുറയ്ക്കുകയാണെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു.ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ (എന്‍ഐഎസി) ഉപദേശത്തെത്തുടര്‍ന്നാണിത്. കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ഇത് കാരണമാകുമെന്ന് മന്ത്രി സ്റ്റീഫന്‍ ഡൊണെല്ലി പറഞ്ഞു.

കോവിഡ് -19 നെതിരെ 2.9 ദശലക്ഷം വാക്സിനുകള്‍ അയര്‍ലണ്ടില്‍ നല്‍കിയെന്ന് എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീഡ് പറഞ്ഞു.മുതിര്‍ന്ന ജനസംഖ്യയുടെ 53% പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു.രണ്ട് മില്യണിലധികം ആളുകള്‍ക്ക് (25%) പേര്‍ക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More