ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന പുരുഷ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമായി അയര്‍ലണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ അതിവേഗം പെരുകുന്ന മൂന്നാമത്തെ ജനസംഖ്യ നിരക്കുള്ള രാജ്യമാണെന്ന വിശേഷണവും അയര്‍ലണ്ട് നേടിയെങ്കിലും ഏറ്റവും ചെലവേറിയ രാജ്യമെന്ന ദുഷ്പേര് അയര്‍ലണ്ടിന് ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ഏജന്‍സിയുടെ ഏറ്റവും പുതിയ മെഷറിംഗ് അയര്‍ലണ്ടിന്റെ പുരോഗതി റിപ്പോര്‍ട്ട് സാമൂഹികവും സാമ്പത്തികവും മുതല്‍ പരിസ്ഥിതിയും ആരോഗ്യവും വരെയുള്ള വിവിധ അളവുകോലുകളിലുടനീളം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ട് മുന്നിട്ട് നില്‍ക്കുന്നു.
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ EU-യിലെ മൂന്നാമത്തെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് അയര്‍ലണ്ടിന്റെ വളര്‍ച്ചയുണ്ടായത്.
45 വയസോ അതില്‍ കൂടുതലോ പ്രായമുള്ള അയര്‍ലണ്ടിലെ ജനസംഖ്യയുടെ അനുപാതം 2012 നും 2022 നും ഇടയില്‍ 34.9 ശതമാനത്തില്‍ നിന്ന് 40.2 ശതമാനമായി വര്‍ദ്ധിച്ചു, അതേസമയം 45 വയസ്സിന് താഴെയുള്ളവരുടെ അനുപാതം 65 ശതമാനത്തില്‍ നിന്ന് 59.8 ശതമാനമായി കുറഞ്ഞു.
പുരുഷ ആയുര്‍ദൈര്‍ഘ്യം 2020-ല്‍ അയര്‍ലണ്ടില്‍ 80.8 വര്‍ഷമായിരുന്നു, ഇത് ഏതൊരു EU അംഗരാജ്യത്തേക്കാളും ഉയര്‍ന്നതും EU ശരാശരിയേക്കാള്‍ 3.3 വര്‍ഷവും കൂടുതലാണ്, കൂടാതെ 1926-ലെ കണക്കിനേക്കാള്‍ 22.2 വയസ്സിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തി.
സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം, 84.4 വയസാണിപ്പോള്‍ , EU ശരാശരിയേക്കാള്‍ ഉയര്‍ന്നതും 1.2 വയസും കൂടുതലാണിത് , 1926 ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ 25.5 വര്‍ഷത്തെ വര്‍ദ്ധനവ്.
EU-ല്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ അയര്‍ലന്‍ഡിലാണെങ്കിലും, അടിസ്ഥാന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്നു. വിലകള്‍ ഇപ്പോഴും യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ ശരാശരി 43.8 ശതമാനം കൂടുതലാണെന്നാണ് കണക്കുകള്‍.
2011-ല്‍ അയര്‍ലണ്ടിലെ വില ശരാശരിയേക്കാള്‍ 21.2 ശതമാനം ഉയര്‍ന്ന് യൂറോപ്യന്‍ യൂണിയനിലെ അഞ്ചാമത്തെ ഉയര്‍ന്ന നിരക്കായിരുന്നു, എന്നാല്‍ EU ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അയര്‍ലണ്ടിലെ വിലനിലവാരം ‘അതിനുശേഷം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു’ എന്നും ദേശിയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഭവനമേഖലയിലെ ചിലവുകളാണ് ഇതില്‍ ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.