head1
head3

പുതുവര്‍ഷത്തില്‍ വന്‍ സാമ്പത്തിക മാറ്റങ്ങള്‍: നാളെ മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍ : വന്‍ സാമ്പത്തിക മാറ്റങ്ങളാണ് പുതുവര്‍ഷം-ജനുവരി ഒന്നുമുതല്‍ അയര്‍ലണ്ടുകാരെ കാത്തിരിക്കുന്നത്.വെല്‍ഫെയര്‍ വര്‍ദ്ധനവ്, ടോള്‍ വര്‍ദ്ധനവ്, ഇന്ധന അലവന്‍സ് തുടങ്ങി നിരവധി മാറ്റങ്ങളാണ് നാടിനെ കാത്തിരിക്കുന്നത്.ഒരു വശത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇന്ധന വില വര്‍ദ്ധനവ് അടക്കമുള്ള ജീവിതച്ചെലവ് മാറ്റങ്ങളും ഈ തീയതി മുതല്‍ വരികയാണ്.സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരെ ബാധിക്കുന്ന മാറ്റങ്ങളാണ് വരുന്നത്.

മിനിമം വേതനം
ദേശീയ മിനിമം വേതനം 2025 ജനുവരി 1 മുതല്‍ മണിക്കൂറില്‍ 80 സെന്റ് വര്‍ധിച്ച് 13.50 യൂറോയാകും.

യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്

യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജിന്റെ (യു എസ് സി) 4% ല്‍ നിന്നും 2025 ജനുവരി 1 മുതല്‍ 3% ആകും. ദേശീയ മിനിമം വേതനത്തിലേക്കുള്ള വര്‍ദ്ധനവിന് അനുസൃതമായി ഈ നിരക്കിന്റെ എന്‍ട്രി പോയിന്റ് 1,622 യൂറോയായി വര്‍ദ്ധിക്കും,

വാറ്റ്

വാറ്റ് രജിസ്ട്രേഷന്‍ പരിധി 2025 ജനുവരി 1 മുതല്‍ ഗുഡ്സിന് 85,000 യൂറോയായും സര്‍വ്വീസിന് 42,500 യൂറോയായും വര്‍ദ്ധിക്കും.

റിട്ടയര്‍മെന്റ് റിലീഫ്

റിട്ടയര്‍മെന്റ് റിലീഫിനുള്ള ഉയര്‍ന്ന പ്രായപരിധി 2025 ജനുവരി ഒന്നുമുതല്‍ 65ല്‍ നിന്ന് 70 ആകും. 12 വര്‍ഷത്തിനുള്ളില്‍ 10 മില്യണ്‍ യൂറോയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ മക്കള്‍ വില്‍പ്പന നടത്തിയാല്‍ ക്ലാബാക്ക് റിലീഫ് ബാധകമാകും. ആസ്തികള്‍ 12 വര്‍ഷത്തില്‍ കൂടുതല്‍ നിലനിര്‍ത്തിയാല്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് (സി ജി ടി) പൂര്‍ണ്ണമായും ഒഴിവാക്കും.

സോഷ്യല്‍ ബെനഫിറ്റുകള്‍ 12 യൂറോ വീതം കൂടും

കോണ്‍ട്രിബ്യൂട്ടറി സ്റ്റേറ്റ് പെന്‍ഷന്‍,നോണ്‍-കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍/സര്‍വൈവിംഗ് സിവില്‍ പാര്‍ട്ണേഴ്സ് കോണ്‍ട്രിബ്യൂട്ടറി/നോണ്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍,ജോബ് സീക്കേഴ്സ് ബെനെഫിറ്റ്, ജോബ് സീക്കേഴ്സ് അലവന്‍സ്,വണ്‍ പേരന്റ് ഫാമിലി പേയ്‌മെന്റ്,ആരോഗ്യ-സുരക്ഷാ ആനുകൂല്യം,ഫാം അസിസ്റ്റ്,ഉപേക്ഷിക്കപ്പെട്ട പങ്കാളിയ്ക്കുള്ള ബെനഫിറ്റ്/അലവന്‍സ്,സപ്ലിമെന്ററി വെല്‍ഫെയര്‍ അലവന്‍സ്,ഇല്‍നെസ് ബെനെഫിറ്റ്,ഇന്‍വാലിഡിറ്റി പെന്‍ഷന്‍,ഡിസ്സബിലിറ്റി പെന്‍ഷന്‍,ഡിസ്സബിലിറ്റി അലവന്‍സ്,അന്ധര്‍ക്കുള്ള പെന്‍ഷന്‍, ഡിസ്സേബിള്‍മെന്റ് ബെനെഫിറ്റ്,ഡെത്ത് ബെനഫിറ്റ് സ്‌കീം,കെയറേഴ്സ് ബനഫിറ്റ് /അലവന്‍സ്,ഗാര്‍ഡിയന്‍സ് പേയ്മെന്റ് എന്നിവയിലെല്ലാം 12 യൂറോയുടെ വീതം വര്‍ദ്ധനവുണ്ടാകും.

വര്‍ദ്ധിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍

മെറ്റേണിറ്റി ബെനെഫിറ്റ്, അഡോപ്റ്റീവ് ബെനിഫിറ്റ്, പെറ്റേണിറ്റി -പേരന്റ്സ് ബെനെഫിറ്റ് എന്നിവ ആഴ്ചയില്‍ 15 യൂറോ വരെ വര്‍ദ്ധിക്കും.മറ്റെല്ലാ പ്രതിവാര സാമൂഹിക ക്ഷേമ പേയ്‌മെന്റുകളും 12 യൂറോ വരെ കൂടും.

ഇന്‍ക്രീസ് ഫോര്‍ എ ക്വാളിഫൈയ്ഡ് ( ഐ ക്യു സി ) സ്‌കീമിനെ ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റ് എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പേമെന്റ് ആഴ്ചയില്‍ 46 യൂറോയില്‍ നിന്ന് 50 യൂറോയായി വര്‍ദ്ധിക്കും. 12 വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന 54 യൂറോ 62 ആകും.

പ്രതിമാസ ഡൊമിസിലിയറി കെയര്‍ അലവന്‍സ് 340ല്‍ നിന്ന് 360 യൂറോയാകും. വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന കെയറേഴ്സ് സപ്പോര്‍ട്ട് ഗ്രാന്റ് 2,000 യൂറോയാകും.നിലവില്‍ 1,850 യൂറോയാണിത്.

കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വരുമാനപരിധി കൂട്ടി.

നിലവില്‍ ഒരു കുട്ടിയുള്ളവര്‍ക്ക് , 645 യൂറോയില്‍ താഴെ പ്രതിവാര വരുമാനമുണ്ടെങ്കില്‍ ലഭിക്കുന്ന വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് വരുമാന പരിധി 705 യൂറോയായി ഉയര്‍ത്തി. 2 കുട്ടികളുണ്ടെങ്കില്‍ ഇവര്‍ക്കുള്ള വരുമാന പരിധി 746 യൂറോയില്‍ നിന്ന് 806 യൂറോയാകും.3 ചൈല്‍ഡ് വരുമാന പരിധി 847 യൂറോയില്‍ നിന്ന് 907 യൂറോയാകും

4 കുട്ടികളുണ്ടെങ്കില്‍ വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് ലഭിക്കുമായിരുന്ന വരുമാന പരിധി 938 യൂറോയില്‍ നിന്ന് 998 യൂറോയായി ഉയരും

ഇന്ധന അലവന്‍സ്

ഇന്ധന അലവന്‍സ് സിംഗിള്‍ പേഴ്സണ് 524 യൂറോ,ദമ്പതികള്‍ക്ക് 1,048 യൂറോ എന്നിങ്ങനെ മാറും. 66 വയസ്സിന് മുകളിലുള്ളവര്‍ക്ക് മീന്‍സ് ടെസ്റ്റ് പരിഗണിക്കാതെ ഇത് ലഭിക്കും.ഇന്ധന അലവന്‍സിനുള്ള യോഗ്യതാ പേയ്‌മെന്റായി കെയറേഴ്സ് അലവന്‍സ് പരിഗണിക്കും.70 വയസ് കഴിഞ്ഞവര്‍ക്കുള്ളതാണ് ഇന്ധന അലവന്‍സ്.

തൊഴില്‍ പരിപാടികള്‍

പീപ്പിള്‍ ഓണ്‍ കമ്മ്യൂണിറ്റി എംപ്ലോയ്‌മെന്റ് ( സി ഇ), ടസ്, റൂറല്‍ സോഷ്യല്‍ സ്‌കീം എന്നിവയിലുള്ളവര്‍ക്ക് ആഴ്ചയിലെ പേമെന്റില്‍ 12 വര്‍ദ്ധനവ് ലഭിക്കും. പീപ്പിള്‍ ഓണ്‍ ദി വര്‍ക്ക് പ്ലേസ്‌മെന്റ് എക്‌സ്പീരിയന്‍സ് പ്രോഗ്രാമിലുള്ളവര്‍ക്ക് ആഴ്ചയില്‍ 24 യൂറോയുടെ വര്‍ദ്ധനവ് ലഭിക്കും.

മീന്‍സ് ടെസ്റ്റ്

പെന്‍ഷന്‍ (നോണ്‍-കോണ്‍ട്രിബ്യൂട്ടറി), വികലാംഗ അലവന്‍സ് അല്ലെങ്കില്‍ അന്ധ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവര്‍ കെയറിലേക്ക് മാറുന്നതിന് വീട് വില്‍ക്കുമ്പോള്‍ പരിഗണിക്കുന്ന തുക 1,90,500 യൂറോയില്‍ നിന്ന് 3,37,500 ആയി വര്‍ദ്ധിക്കും.

നോണ്‍ ക്യാഷ് വൗച്ചറുകള്‍

2025 ജനുവരി 1 മുതല്‍, 1,000 മുതല്‍ 1,500 യൂറോ വരെയുള്ള നോണ്‍ ക്യാഷ് വൗച്ചറുകള്‍ ടാക്സ് രഹിതമാകും. സ്വീകരിക്കാവുന്ന നോണ്‍-ക്യാഷ് ആനുകൂല്യങ്ങളുടെ എണ്ണം പ്രതിവര്‍ഷം രണ്ടില്‍ നിന്നും അഞ്ചാകും.

ഒരു ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 1109 യൂറോയുടെ ലാഭം

ഉയര്‍ന്ന നികുതി നിരക്കിന്റെ തോത് 42,000 യൂറോയില്‍ നിന്നും 44,0000 യൂറോ വരെയാവും.

25,000 യൂറോയ്ക്കും 70,000 യൂറോയ്ക്കും ഇടയിലുള്ള വരുമാനത്തിനുണ്ടായിരുന്ന 4% യു എസ് സി നിരക്ക് 3% ആയി കുറച്ചിട്ടുണ്ട്.

അതേസമയം ,പേഴ്സണല്‍ ടാക്സ് ക്രെഡിറ്റുകളും എംപ്ലോയി നികുതി ക്രെഡിറ്റുകളും 125 യൂറോ വീതമാണ് വര്‍ദ്ധിക്കുക

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!