head3
head1

അയര്‍ലണ്ടിലെ കത്തോലിക്കാ രൂപതകളുടെ എണ്ണം തത്വത്തില്‍ വെട്ടിക്കുറച്ച് വത്തിക്കാന്‍

വത്തിക്കാന്‍ : അയര്‍ലണ്ടില്‍ ആയിരം വര്‍ഷങ്ങളിലേറെയായി നിലനില്‍ക്കുന്ന ഏതാനം രൂപതകളുടെ എണ്ണം തത്വത്തില്‍ വെട്ടിക്കുറച്ച് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്നതുമാണ് ഈ നീക്കം.ഇതനുസരിച്ച് പടിഞ്ഞാറന്‍ സഭാ പ്രവിശ്യകളില്‍ ഇനി മൂന്ന് ബിഷപ്പുമാര്‍ മാത്രമേ ഇനിയുണ്ടാകൂ.

കില്ലലയിലെ ബിഷപ്പ് ജോണ്‍ ഫ്ളെമിംഗ് (76) ഒരു വര്‍ഷത്തിലേറെയായി രാജി സമര്‍പ്പിച്ച് റോമിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു..ഇദ്ദേഹത്തിന്റെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചതോടൊപ്പമാണ് പുതിയ തീരുമാനങ്ങള്‍ എത്തിയത്.

ട്യുമിലെ (ഗോള്‍വേ) ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് ഡഫിയെ കില്ലാല രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു.

അക്കോണ്‍റി (റോസ് കോമണ്‍ ) ബിഷപ്പ് പോള്‍ ഡെംപ്‌സിയെ (53) ഡബ്ലിന്‍ അതിരൂപതയുടെ സഹായ മെത്രാനായി പോപ്പ് ഫ്രാന്‍സീസ് മാറ്റി നിയമിച്ചു. എല്‍ഫിനിലെ (സ്ലൈഗോ) ബിഷപ്പ് കെവിന്‍ ഡോറനെ അക്കോണ്‍റി (റോസ് കോമണ്‍ ) രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും പാപ്പാ നിയമിച്ചു. അതേ സമയം ബിഷപ്പ് കെവിന്‍ ഡോറന്‍ സ്ലൈഗോയിലെ ചുമതലകള്‍ തുടരും.

ഡബ്ലിനില്‍ ഇതോടെ രണ്ട് പുതിയ സഹായ മെത്രാന്മാരായി.കഴിഞ്ഞ മാസം നിയമിതനായ ഡോണല്‍ റോച്ചെ (65)ക്കൊപ്പം അക്കോണ്‍റിയിലെ (റോസ് കോമണ്‍ ) ബിഷപ്പ് ആയിരുന്ന പോള്‍ ഡെംപ്‌സിയാണ് ഡബ്ലിനില്‍ സഹായമെത്രാനാവുക.

അയര്‍ലണ്ടില്‍ ഏറ്റവും കുറവ് കത്തോലിക്കരുള്ള രൂപതയാണ് കില്ലല. ഇവിടെ 30,000 കത്തോലിക്കരാണുള്ളത്.പുതിയ മാറ്റങ്ങള്‍ ട്യുമിലെ (ഗോള്‍വേ) അതിരൂപതയെയും കില്ലല ,എല്‍ഫിന്‍, അക്കോണ്‍റി രൂപതകളെയും ശക്തിപ്പെടുത്താനും നല്ല ഐക്യമുണ്ടാക്കുന്ന നടപടിയാണിതെന്ന് ആര്‍ച്ച് ബിഷപ്പ് ഡഫി പറഞ്ഞു. കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തതിനുള്ളതാണ്. രൂപതകളിലെ മുഴുവന്‍ ദൈവജനങ്ങളെയും ഉള്‍പ്പെടുത്തി ശക്തമായി മുന്നോട്ടുപോകുന്നതിനാണ് ഈ തീരുമാനമെന്നും ഇദ്ദേഹം വിശദീകരിച്ചു.

ഐറിഷ് ദ്വീപിലെ കത്തോലിക്കാ സഭയെ 26 രൂപതകളായി തിരിച്ചിരിക്കുന്നു, 12-ാം നൂറ്റാണ്ട് മുതല്‍ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന അവയുടെ അധികാര പരിധിയുടെ അതിരുകളാണ് തത്വത്തില്‍ ഇപ്പോള്‍ ,മാറ്റം വരുത്തിയിരിക്കുന്നത്. അക്കോണ്‍റി (റോസ് കോമണ്‍ ) ബാലിന (കൗണ്ടി മേയോ ) എന്നി രൂപതകള്‍ ക്രമേണെ നിര്‍ത്തലാക്കാനായുള്ള പദ്ധതിയാണ് സഭയ്ക്കുള്ളത്. ഇവ,അതിരൂപതയായ ട്യുമിലെ (ഗോള്‍വേ) മറ്റു രൂപതകളോട് ലയിപ്പിച്ചേക്കും.ഈസ്റ്റ് ഗോൾവേ ഉൾപ്പെടുന്ന ക്ലോൺഫെർട്ട് രൂപത അതേ പടി തുടർന്നേക്കും.

ഐറിഷ് കത്തോലിക്കരുടെ എണ്ണവും കുറയുന്നുണ്ട്.എങ്കിലും ,കേരളത്തില്‍ നിന്നുള്ള സീറോ മലബാര്‍ സഭയുടേതുള്‍പ്പെടെ നിരവധി കത്തോലിക്കാ കുടിയേറ്റക്കാരുടെ സാന്നിധ്യത്തിലൂടെ സഭാ സംവിധാനത്തില്‍ വളര്‍ച്ചയുമുണ്ട്. സീറോ മലബാര്‍ സഭയ്ക്ക് അയര്‍ലണ്ടില്‍ ഒരു രൂപത താമസിയാതെ അനുവദിച്ചേക്കും എന്നും സൂചനകളുണ്ട്. യൂറോപ്യന്‍ ഏറ്റവും അധികം സീറോ മലബാര്‍ കാതോലിക്കരുള്ള രാജ്യം അയര്‍ലണ്ടാണ്. നാല്പതോളം സെന്ററുകളില്‍ സീറോ മലബാര്‍ സഭ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.