head1
head3

ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്സ് കൊല്ലപ്പെട്ടു; വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നടുങ്ങി

ടെഹ്റാന്‍:ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സ് കൊല്ലപ്പെട്ടു. ഇന്നലെ തകര്‍ന്ന കോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായിട്ടില്ല. വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവര്‍ മരിച്ചെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്..

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി (63) സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഞായറാഴ്ചയാണ് കിഴക്കന്‍ അസര്‍ബയ്ജാന്‍ പ്രവിശ്യയിലെ ജോഫ മേഖലയില്‍ അപകടത്തില്‍പ്പെട്ടത് .മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റര്‍ ഇടിച്ചിറ ക്കിയെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഹെലികോപ്റ്റര്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.

വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും വിമാനത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ട മലനിരയാണ് അപകടം നടന്ന പ്രദേശമെന്നതും മോശം കാലാവസ്ഥയും മൂടല്‍മഞ്ഞും രക്ഷാദൗത്യം കഠിനമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. അപകടം അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങവെ

കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസര്‍ബയ്ജാനുമായിച്ചേര്‍ന്ന് അതിര്‍ത്തിയിലെ വനമേഖലയില്‍ അറസ് നദിയിലുണ്ടാക്കിയ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത് വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്‌സി.

മൂന്നു ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നു. രണ്ടെണ്ണം ലക്ഷ്യസ്ഥാനത്തെത്തിയെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി തസ്നിം റിപ്പോര്‍ട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ എത്തിയിട്ടില്ലെന്ന് മറ്റൊരു മാധ്യമമായ ‘ഷര്‍ഗ്’ അറിയിച്ചു.

രാജ്യം പ്രാര്‍ത്ഥനയില്‍

റെയ്‌സി സുരക്ഷിതനായി ഇരിക്കാനായി അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലടക്കം രാജ്യത്തെമ്പാടും പ്രത്യേക പ്രാര്‍ത്ഥന നടന്നു.ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത്.

കടുത്ത ഇസ്രായേല്‍ വിരുദ്ധന്‍

ഒക്ടോബര്‍ ഏഴിനാരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം പ്രദേശികതലത്തില്‍ വ്യാപിക്കാന്‍ ഇറാന്റെ നിലപാടുകള്‍ കാരണമായി. ഒക്ടോബര്‍ 7 ന് ആരംഭിച്ച ഗാസയിലെ യുദ്ധം ഇറാന്റെ ഇടപെടലോടെ രൂക്ഷമായി. 2024 ഏപ്രിലില്‍ ഇറാനില്‍ നിന്ന് ടെഹ്‌റാന്‍ നൂറുകണക്കിന് മിസൈലുകളും റോക്കറ്റുകളും ഇസ്രായേലിലേക്ക് നേരിട്ട് വിക്ഷേപിച്ചിരുന്നു.

വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികന്‍

2021 ജൂണിലാണ് കടുത്ത യാഥാസ്ഥിതികനായ ഇബ്രാഹിം റെയ്‌സി ഇറാന്റെ പ്രസിഡന്റായത്. ഹിജാബ് നിയമങ്ങള്‍ അദ്ദേഹം കര്‍ക്കശമാക്കി.അതിനെതിരായ പ്രതിഷേധത്തിനിടെ 2022 സെപ്തംബറില്‍ മഹ്സ അമിനിയെന്ന കുര്‍ദ് വനിതയുടെ മരണമുണ്ടായി. നിയമാനുസൃതം തല മറച്ചില്ലെന്ന ആരോപണത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ശക്തമായിരുന്നു.

1960ല്‍ ജനിച്ച റെയ്‌സി, ടെഹ്റാനിലെ പ്രോസിക്യൂട്ടര്‍ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപ മേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലുമായിരുന്ന ശേഷമാണ് പ്രസിഡന്റായത്.

2023 മാര്‍ച്ചില്‍, എതിരാളിയായ സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്ന അത്ഭുതകരമായ കരാറില്‍ ഇറാന്‍ ഒപ്പുവച്ചു.

തിരച്ചില്‍ ഊര്‍ജ്ജിതം

യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള രാജ്യങ്ങളും, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, സിറിയ, തുര്‍ക്കി എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നും തിരച്ചിലിനെ സഹായിക്കുന്നുണ്ട്.
ഇറാന്റെ സഹായത്തിനുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്ന്, തിരച്ചില്‍ ശ്രമങ്ങളെ സഹായിക്കുന്നതിനായി കമ്മീഷന്‍ സാറ്റലൈറ്റ് മാപ്പിംഗ് സേവനം നല്‍കിയെന്ന് ക്രൈസിസ് മാനേജ്‌മെന്റിനായുള്ള യൂറോപ്യന്‍ കമ്മീഷണര്‍ ജാനസ് ലെനാര്‍സിക് പറഞ്ഞു.

വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍

അപകടത്തില്‍പ്പെട്ടവര്‍ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ റെഡ് ക്രസന്റ് ഈ റിപ്പോര്‍ട്ട് നിഷേധിച്ചെങ്കിലും ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി വ്യക്തമാക്കി.

എന്നാല്‍, മോശം കാലാവസ്ഥമൂലം ഹെലികോപ്റ്ററുകള്‍ ഇടിച്ചിറക്കിയെന്നും പ്രസിഡന്റിന്റെ വിമാനവുമായി ആശയവിനിമയ ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്നുമാണ് ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി പറഞ്ഞത്.

ആശങ്ക വേണ്ടെന്ന് ഖമേനി
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമേനി പറഞ്ഞു. രാജ്യത്തിന്റെ കാര്യങ്ങളില്‍ ഒരു തടസ്സവും ഉണ്ടാകില്ല.

‘സര്‍വ്വശക്തനായ ദൈവം ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും പൂര്‍ണ്ണ ആരോഗ്യത്തോടെ രാജ്യത്തിന്റെ കരങ്ങളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുതായി ടെലിവിഷന്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതിന് പിന്നാലെയാണ് ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്..

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!