head1
head3

അയര്‍ലണ്ടില്‍ അപ്പോളോയുമായി ചേര്‍ന്ന് 11 ബില്യണ്‍ ഡോളറിന്റെ ഇടപാടിനൊരുങ്ങി ഇന്റല്‍

ഡബ്ലിന്‍ : അപ്പോളോയുമായി ചേര്‍ന്ന് ഇന്റല്‍ അയര്‍ലണ്ടില്‍ 11 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.വരുന്ന ആഴ്ചകളില്‍ കരാര്‍ ഒപ്പുവെച്ചേക്കാമെന്നാണ് മാധ്യമറിപ്പോര്‍ട്ട്.അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റോ ഇന്റലോ ഈ വിഷയം സ്ഥിരീകരിച്ചിട്ടില്ല.

നാല് രാജ്യങ്ങളിലായി 100 ബില്യണ്‍ ഡോളര്‍ ചെലവിട്ട് ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യു എസിലുടനീളം സാന്നിധ്യം വിപുലപ്പെടുത്താനും മാനുഫാക്ചറിംഗ് ബിസിനസ്സ് വര്‍ദ്ധിപ്പിക്കാനുമാണ് ഇന്റലിന്റെ നീക്കം. ചിപ്പ് മേക്കിംഗ് രംഗത്തെ എതിരാളിയായ ടി എസ് എം സിയെ നിയന്ത്രിക്കാനുള്ള ലക്ഷ്യവുമുണ്ട്.

അയര്‍ലണ്ടിലും ഫ്രാന്‍സിലും ചിപ്പ് ഫാക്ടറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ 2022ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.യൂറോപ്യന്‍ കമ്മീഷന്‍ ഫണ്ടും സബ്സിഡിയും എളുപ്പത്തില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

എ ഐ കംപോണന്റുകളുടെ കുതിപ്പ് പരമ്പരാഗത ഡാറ്റാ സെന്ററിനെയും പേഴ്സണല്‍ കമ്പ്യൂട്ടിംഗ് ചിപ്പുകളുടെയും ഡിമാന്റിനെ ദുര്‍ബലമാക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ ഇന്റലിന്റെ രണ്ടാം പാദത്തിലെ വരുമാനവും ലാഭവും കഴിഞ്ഞ മാസത്തേതിനേക്കള്‍ താഴെയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!