head3
head1

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് പത്ത് ദിവസത്തെ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എം ഓ നിയമനടപടിയിലേക്ക്

ഡബ്ലിന്‍ : കോവിഡ് സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ദുരിതത്തില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പത്തു ദിവസത്തെ അവധി ആവശ്യപ്പെട്ട് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനെ (ഡബ്ല്യുആര്‍സി) സമീപിക്കാന്‍ ഐ എന്‍എംഒ തീരുമാനം.
മാസങ്ങളായി ഇക്കാര്യത്തില്‍ അപേക്ഷ നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.അടുത്തയാഴ്ച ഈ അവകാശവാദം കമ്മീഷനില്‍ ഉന്നയിക്കുമെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷിഗ്ധ അറിയിച്ചു.

ഈ ആവശ്യം കഴിഞ്ഞ നവംബറില്‍ എച്ച്. എസ്. ഇയില്‍ ഉന്നയിച്ചിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.എന്നാല്‍ നാളിതുവരെയായിട്ടും യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല.അടുത്ത ചൊവ്വാഴ്ച വരെ ഇക്കാര്യത്തില്‍ എച്ച്.എസ്.ഇയില്‍ നിന്നും അന്തിമതീരുമാനം കാക്കും. അതിനു ശേഷം കമ്മീഷനെ സമീപിക്കാനാണ് തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ആരോഗ്യ സേവന മേഖലയിലെ മറ്റ് ട്രേഡ് യൂണിയനുകളും ഈ അവകാശവാദം ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസവും തൊഴിലുടമകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ ഉടന്‍ അനുകൂല തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.പക്ഷേ ഇനി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത്രയും കാലം വെച്ചുതാമസിപ്പിച്ചതിന് യാതോരു ന്യായീകരണമവുമില്ല- ഷിഗ്ധ പറഞ്ഞു.

സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിയവര്‍ക്ക് മാന്യമായ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. ഇതറിഞ്ഞ് നല്‍കേണ്ട ബാധ്യത സര്‍ക്കാരിനും എച്ച്. എസ്. ഇയ്ക്കുമുണ്ട്. 10 ദിവസത്തെ അവധിയെന്ന ആവശ്യവും തികച്ചും ന്യായവും ഏറ്റവും കുറഞ്ഞതുമാണ്.’സാധാരണ വ്യാവസായിക ബന്ധ നടപടിക്രമങ്ങള്‍ പ്രകാരം അതനുവദിക്കണം. അല്ലാത്തപക്ഷം കമ്മീഷനെ സമീപിക്കും’- ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.

നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയനും (എന്‍ ബി ആര്‍ യു) പത്ത് അവധിയെന്ന സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഗര്‍ഭിണികള്‍ വിട്ടുനില്‍ക്കണമെന്ന് ഐഎന്‍എംഒ

ഗര്‍ഭിണികളായ നഴ്സുമാര്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കരുതെന്നാണ് സംഘടനയുടെ ഉപദേശമെന്ന് നി ഷീഗ്ധ പറഞ്ഞു.ചില പ്രസവങ്ങളില്‍ കോവിഡ് പ്ലാസന്റൈറ്റിസ്” എന്ന രോഗാവസ്ഥ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ടെന്നും അവര്‍ പറഞ്ഞു.ഈ കണ്ടെത്തലുകള്‍ ഇതുവരെ പൂര്‍ണ്ണമായുംഅംഗീകരിച്ചിട്ടില്ലെങ്കിലും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്നും വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More