head1
head3

അയര്‍ലണ്ടില്‍ ജൂലൈ 26 തിങ്കളാഴ്ച മുതല്‍ ഇന്‍ഡോര്‍ ബാര്‍ റെസ്റ്ററന്റ് സര്‍വീസുകള്‍ പുനരാരംഭിക്കും

ഡബ്ലിന്‍:കോവിഡ് ഭേദമായവര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ബാറുകളിലും റെസ്റ്ററന്റുകളിലും 26 ജൂലൈ തിങ്കളാഴ്ച മുതല്‍ ഇന്‍ഡോര്‍ സര്‍വീസ് അനുവദിക്കുവാന്‍ കാബിനറ്റ് തീരുമാനമായി.

പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് നിയമങ്ങള്‍ അംഗീകരിച്ചുക്കൊണ്ടുള്ള ലജിസ്‌ളേഷനില്‍ ഒപ്പുവെച്ചു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഉപയോക്താകള്‍ക്ക് ഇന്‍ഡോര്‍ സൗകര്യങ്ങളുള്ളിടത്ത് സമയം ചിലവഴിക്കുന്നതിന് സമയപരിമിതിയില്ല. ഭക്ഷണശാലകള്‍ രാത്രി11:30 വരെ തുറന്ന് പ്രവര്‍ത്തിക്കാം.

പബ്ബുകളിലും റെസ്റ്ററന്റുകളിലും പ്രവേശനത്തിന് മുമ്പ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുവാന്‍ സര്‍ക്കാര്‍ ആപ്പ് രൂപകല്പന ചെയ്യുന്നുണ്ട്. മേശകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. ഓരോ മേശയിലും 6 പേര്‍ എന്ന നിലയില്‍ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.

വാക്‌സിനേഷന്‍ പദ്ധതി വിജയകരമായി തുടരുന്നതായി പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. മഹാമാരി അത്ര ക്ഷീണിപ്പിച്ചെങ്കില്ലും, വരുന്ന ആഴ്ചകളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നത് തുടരണമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മറ്റു രാജ്യങ്ങളിലേക്കാള്‍ അയര്‍ലണ്ടില്‍ കോവിഡ് 19 സംബന്ധിച്ച് അവബോധം ഉള്ളതിനാല്‍ ഇന്‍ഡോര്‍ അതിഥ്യമേഖലയിലും രോഗപ്രതിരോധം ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് സര്‍ക്കാരും വ്യാപാരികളും സര്‍ട്ടിഫിക്കേഷന്‍ പരിശോധന ഉള്‍പെടുന്ന മാനദണ്ഡങ്ങള്‍ ഹോസ്പിറ്റാലിറ്റി മേഖല കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും 26 ജൂലൈ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഇന്‍ഡോര്‍ ഡൈനിംഗിനായി നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക രേഖപ്പെടുത്തി അറ്റോര്‍ണി ജനറല്‍ പോള്‍ ഗല്ലഗെര്‍ രംഗത്തെത്തി.

പബ്ബുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഉള്ളില്‍ ഉപഭോക്താകള്‍ക്ക് സൗകര്യം ഒരുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഗല്ലഗെര്‍ പുതിയ ചട്ടങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

വേണ്ടത്ര തയാറെടുപ്പുകളില്ലാതെ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിനെതിരെ . അറ്റോര്‍ണി ജനറല്‍ നിലപാടെടുത്താല്‍ ഇപ്പോഴുള്ള ക്രമീകരണങ്ങള്‍ വൈകാന്‍ സാധ്യതയുണ്ട്.

പ്രശ്നത്തില്‍ ഇടപെട്ട പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടീന്‍ അറ്റോര്‍ണി ജനറല്‍ ഓഫീസ്, ആരോഗ്യവകുപ്പ്, ടൂറിസം വകുപ്പ്, എന്റര്‍പ്രൈസ് വകുപ്പ് എന്നിവ തമ്മില്‍ അടിയന്തര സമ്പര്‍ക്കം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്..

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More