head3
head1

അയര്‍ലണ്ടിലെ ഇന്‍ഡോര്‍ ഡൈനിംഗ് : പ്രവേശനത്തിന് സര്‍ക്കാര്‍ ഒരുക്കുന്നത് അതീവ കര്‍ശന നിയന്ത്രണ ചട്ടങ്ങള്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ബാറുകളിലും റെസ്റ്ററന്റുകളിലും ജൂലൈ 26 തിങ്കളാഴ്ച മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗ് സംവിധാനം പുനരാരംഭിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ഡ്രാഫ്റ്റ് പുറത്തിറങ്ങി. പബ്ബുകളിലോ ,റസ്റ്റോറന്റിലോ പ്രവേശിക്കുന്നവര്‍ അതീവ കര്‍ശനമായ നടപടി ക്രമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് പുതിയ നയരേഖ വ്യക്തമാക്കുന്നു.

ഇവയുടെ പൂര്‍ണ്ണരൂപം ഞായറാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഫെയ്ല്‍റ്റെ അയര്‍ലണ്ട് അറിയിച്ചു.

പബ്ബുകളും , കഫേകളും , ഫുഡ് കോര്‍ട്ടുകളും ഉള്‍പ്പെടുന്ന ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റിയില്‍ ഇ.യു. ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റാണ് (ഡി.സി.സി.) പ്രവേശനത്തിന് പരിഗണിക്കുക.

എച്ച്.എസ്. ഈ വാക്‌സിനേഷന്‍ റെക്കോര്‍ഡ് മുതലായ ഇമ്മ്യൂണിറ്റി രേഖങ്ങളെ കുറിച്ച് ഉടന്‍ പുറത്തുവരുന്ന റെഗുലേഷനില്‍ വ്യക്തമാക്കും.ഇന്‍ഡോര്‍ ഡൈനിംഗ് ഒരുക്കുന്ന സ്ഥാപനങ്ങള്‍ വേര്‍തിരിച്ച, സൂപ്പര്‍വൈസ് ചെയ്യാവുന്ന പ്രവേശന കവാടങ്ങള്‍ ഒരുക്കണം.

സീറ്റിംഗ് ഏരിയയ്ക്ക് സമീപമോ പ്രധാനപ്രവേശനത്തിനു സമീപമോ നിര്‍ദേശങ്ങള്‍ ലഭിച്ച സ്റ്റാഫായിരിക്കണം പ്രവേശനം നിയന്ത്രിക്കേണ്ടത്.

ഇമ്മ്യൂണിറ്റി പ്രൂഫിനൊപ്പം ഫോട്ടോ ഐഡന്റ്റിറ്റി കാര്‍ഡും കൈവശമുണ്ടായിരിക്കണം. പ്രായം 18 വയസ്സില്‍ താഴെയാണെന്ന് തെളിയിക്കാന്‍ കുട്ടികളോടും ഫോട്ടോ ഐ. ഡി ആവശ്യപ്പെടാം.

കോവിഡ് ദേദമാകുകയോ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയോ ഫോട്ടോ ഐ.ഡി കാര്‍ഡ് പരിശോധിച്ച് അകത്ത് പ്രവേശിക്കുവാന്‍ അര്‍ഹരായി പരിഗണിക്കും. മാതാപിതാക്കളോ രക്ഷിതാവോ ഒപ്പമുള്ള 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

പ്രവേശനം അനുവദിച്ച ഉപയോക്താക്കളുടെ വിവരം രേഖപ്പെടുത്തും . പാര്‍ട്ടിയുടെ വലിപ്പം, ആഗമന സമയം എന്നിവയോടൊപ്പം പേരും , കോണ്ടാക്റ്റ് നമ്പറും നല്‍കണം. എങ്കിലും കോണ്‍ടാക്ട് ട്രേസിങ്ങിനുള്ള ഈ വിവരങ്ങള്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ നല്‍കേണ്ടതില്ല.

പ്രീ ബുക്കിംഗിന്റെയും വാക്ക് ഇന്‍ ഉപയോക്താക്കളുടെയും വിവരങ്ങള്‍ 28 ദിവസം സൂക്ഷിക്കണം. 13 വയസ്സിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍ക്ക് ഒരു മേശയില്‍ ഒരുമിച്ചിരിക്കാം. ഈ പരിധിയില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടില്ല. എങ്കിലും ഒരു ടേബിളില്‍ പരമാവധി 15 പേര്‍ എന്ന രീതിയില്‍ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.

റ്റേബിള്‍ സര്‍വീസാണ് അനുവദിച്ചിരിക്കുന്നത്. കൗൗണ്ടറുകള്‍ സന്ദര്‍ശിക്കാന്‍ കസ്റ്റമേഴ്‌സിന് അനുമതിയില്ല. ഭക്ഷണമേശയ്ക്ക് ചുറ്റുമല്ലാത്ത സമയം മുഖാവരണം നിര്‍ബന്ധമാണ്.

ഭക്ഷണശാലയുടെ പരിസരം വിട്ടു പോകുന്നവര്‍ വിവരം സ്റ്റാഫിനെ അറിയിക്കണം. ഇങ്ങനെ പോകുന്നവര്‍ക്ക് ഒരു പാസ് സംവിധാനം ഒരുക്കാവുന്നതാണ്. 11:30 യോടെ എല്ലാ കസ്റ്റമേഴ്‌സും ഭക്ഷണശാലകളുടെ പരിസരത്ത് നിന്നും പുറത്ത് പോകണം

. ടേബിളില്‍ സമയം ചിലവഴിക്കുന്നതിന് സമയ പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. പ്രീ ബുക്കിംഗ് നിര്‍ബന്ധമല്ല. ക്യൂമാനേജ്‌മെന്റിലും ബിസിനസുകള്‍ ശ്രദ്ധിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്ത ജോലിക്കാരുടെ സുരക്ഷക്ക് വേണ്ടി കൗണ്ടര്‍ സര്‍വീസ് നിരോധിച്ചിട്ടുണ്ട്.

ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയും എച്ച്.എസ് ഈയും ലജിസ്ലേഷനില്‍ ഭാഗഭാഗുകളാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഓണ്‍ലൈന്‍ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ഫെയ്ല്‍റ്റെ അയര്‍ലണ്ട് വികസിപ്പിച്ചിട്ടുണ്ട്.

അനേകം പേര്‍ക്ക് ജോലി നല്‍കുന്ന ആതിഥ്യ മേഖല തിരികെ തിങ്കളാഴ്ച മുതല്‍ സജീവമാകുമെന്ന് എന്റര്‍പ്രൈസ് മിനിസ്റ്റര്‍ കൂടിയായ ഉപ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞു . സ്റ്റാഫ് ചിലവ് വര്‍ദ്ധിക്കുമെങ്കില്ലും ഡെല്‍റ്റ തരംഗത്തെ തടയാന്‍ ഈ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 2020 മുതല്‍ നിയന്ത്രണങ്ങള്‍ മൂലം തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ടൂറിസം , ഹോസ്പിറ്റാലിറ്റി മേഖലകള്‍ നേരിട്ട പ്രതിസന്ധി താന്‍ മനസ്സിലാക്കുന്നതായി ടൂറിസം മന്ത്രി കാതറിന്‍ മാര്‍ട്ടിനും പറഞ്ഞു . പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഉപയോക്താകളും ബിസിനസുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന ബിസിനസുകള്‍ക്ക് കോവിഡ് റസ്ട്രിക്ഷന്‍സ് സപ്പോര്‍ട്ട് സ്‌ക്കീമില്‍ നിന്നും മൂന്നാഴ്ച ഡബിള്‍ പേയ്‌മെന്റ് ലഭ്യമാക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി വ്യക്തമാക്കി..

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More