head3
head1

ഇന്‍ഡോര്‍ ഡൈനിംഗിന് പുതിയ നിയമങ്ങള്‍ ; പ്രവേശനത്തിന് ട്രാന്‍സ്ഫര്‍ ചെയ്യാനാകാത്ത സ്റ്റാമ്പോ ടാഗോ ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയുടെ റീഓപ്പണിംഗിന്റെ ഭാഗമായി ഇന്‍ഡോര്‍ ഡൈനിംഗിന് പുതിയ നിയമങ്ങള്‍ വരുന്നു. പബ്ബുകളിലും റസ്റ്റോറന്റുകളിലുമൊക്കെ പ്രവേശനത്തിന് ട്രാന്‍സ്ഫര്‍ ചെയ്യാനാകാത്ത സ്റ്റാമ്പോ ടാഗോ ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധിതമാക്കുന്നതാകും പുതിയ നിയമം.

ജൂലൈ 26 മുതല്‍ ഈ നിയമങ്ങള്‍ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.എന്നാല്‍ നിയമത്തില്‍ പ്രസിഡന്റ് ഇനിയും ഒപ്പിട്ടിട്ടില്ല. വലിയൊരു വിഭാഗം പുതിയ നിയമം വിവേചനപരമാണെന്ന മുറവിളി ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളും മനുഷ്യാവകാശ ഗ്രൂപ്പുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്ക് പ്രസിഡന്റ് ‘ ചെവി കൊടുത്താല്‍ ‘ സര്‍ക്കാരിന്റെ പുതിയ നിയമം നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലാകും. അതിനാല്‍ പ്രസിഡന്റിന്റെ തീരുമാനം നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പഴുതടച്ച കോവിഡ് പ്രതിരോധവുമായി ഇന്‍ഡോര്‍ പ്രവേശനം

വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന ട്രാന്‍സ്ഫര്‍ ചെയ്യാനാകാത്ത ടാഗ് / സ്റ്റാമ്പ് മുഖേനയാകും പുതിയ ബില്‍ ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കുകയെന്നാണ് അറിയുന്നത്. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബിസിനസ് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമായിരിക്കും.വാക്സിനെടുക്കാത്ത ആര്‍ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യവും ബിസിനസുകാര്‍ ഉറപ്പാക്കേണ്ടതാണ്. മാത്രമല്ല ഓണ്‍ലൈനിലൂടെയും ഫോണിലും ഇക്കാര്യം ആളുകളെ അറിയിക്കുകയും വേണം.ഇന്‍ഡോര്‍ ഡൈനിംഗില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് സ്റ്റാഫിനെ നിയോഗിക്കണമെന്നും ഇതെല്ലാം ഡോക്യുമെന്റ് ചെയ്യണമെന്നും നിയമം ആവശ്യപ്പെടുന്നു.ആളുകള്‍ക്ക് ടേബിള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ ‘വാക്സിന്‍ യോഗ്യത’ ഉറപ്പാക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു.

വാക്സിനേറ്റഡ് പ്രവേശനം മാത്രം…അല്ലാത്തവര്‍ ‘ പുറത്ത് ‘

ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കണമെങ്കില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ പൂര്‍ണ്ണമായും വാക്സിന്‍ എടുത്തിരിക്കണം. അതല്ലെങ്കില്‍ കോവിഡ് 19 മുക്തി നേടിയതിന്റെ രേഖയുണ്ടാകണം.18 വയസ്സിന് താഴെയുള്ളവര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കും.ഇന്‍ഡോര്‍ പ്രവേശനം ലഭിച്ച ഗ്രൂപ്പിലെ ഒരംഗം പേരും ഫോണ്‍ നമ്പറും കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് ആവശ്യങ്ങള്‍ക്കായി നല്‍കേണ്ടതാണ്.

വാക്സിനെടുക്കാത്തവര്‍ ഗ്രൂപ്പിലില്ലെന്ന് ഇദ്ദേഹം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ക്ക് ഔട്ട് ഡോര്‍ സര്‍വ്വീസ് ഏര്‍പ്പെടുത്താവുന്നതാണെന്ന് ബില്‍ പറയുന്നു.

പ്രസിഡന്റിന്റെ തീരുമാനം നിര്‍ണ്ണായകമാകും

പുതിയ നിയമത്തിന് ഇനിയും പ്രസിഡന്റ് മീഹോള്‍ ഡി. ഹിഗ്ഗിന്‍സ് അംഗീകാരം നല്‍കിയിട്ടില്ല.നിയമത്തിനെതിരെ നിരവധി ടിഡിമാരും മറ്റും എതിര്‍പ്പ് അറിയിച്ച് കത്തുകള്‍ നല്‍കിയിട്ടുണ്ട്. വാക്സിന്‍ വിവേചന ബില്ലെന്നാണ് ഇവര്‍ നിയമത്തെ വിമര്‍ശിക്കുന്നത്. നിയമത്തിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നും ഇവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ഇവര്‍ക്കനുകൂലമായ തീരുമാനമുണ്ടായാല്‍ പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് മീറ്റിംഗ് വിളിച്ച് ബില്‍ സുപ്രിംകോടതിയുടെ റഫറന്‍സിന് വിടും. അങ്ങനെ വന്നാല്‍ ഇന്‍ഡോര്‍ ഡൈനിംഗ് വൈകും.

സിവിക് സൊസൈറ്റി ഗ്രൂപ്പുകളും മനുഷ്യാവകാശ ഗ്രൂപ്പുകളായ ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും ഈ നിയമത്തിനെതിരെ രംഗത്തുണ്ട്.

ലോകത്തില്‍ പബ് സംസ്‌കാരത്തിന് ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹമാണ് അയര്‍ലണ്ടിലേത്.അതുകൊണ്ടു തന്നെയാണ് പബുകളിലേക്കുള്ള പ്രവേശന നിയമങ്ങള്‍ ഇത്രയേറെ ചര്‍ച്ചയാവുന്നതും ,വിവാദമാവുന്നതും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More