റോം :ഇറ്റലിയില്‍ പൗരത്വം ലഭിക്കുന്നതിന് ആവശ്യമായ റെസിഡന്‍സി വര്‍ഷങ്ങള്‍ അഞ്ചായി കുറയ്ക്കുന്നതിനു കളമൊരുങ്ങുന്നു.ഈ ആവശ്യമുന്നയിച്ച് 5,00,000 പേരൊപ്പിട്ട നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
ഇനി റഫറണ്ടം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയത് പൗരത്വ നിയമം മാറ്റാന്‍ വോട്ട് ചെയ്യേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ അധികാരത്തിലുള്ള പാര്‍ട്ടി നിയമം മാറ്റുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരാണ്.ഇതൊരു വിലങ്ങുതടിയാണ്.
എങ്കിലും ജനഹിതമെന്ന ഭാഗ്യം അനുവദിച്ചാല്‍ ഇറ്റലിയില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് വഴി തെളിയും.അഞ്ച് വര്‍ഷത്തിലേറെയായി ഇറ്റലിയില്‍ താമസിക്കുന്ന ഏതാണ്ട് 2.5 മില്യണ്‍ വിദേശികള്‍ക്ക് പൗരത്വ നിയമത്തിലെ മാറ്റം പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.2023 ജനുവരി 1 ലെ കണക്കനുസരിച്ച് 164,419 ഇന്ത്യക്കാരാണ് ഇറ്റലിയില്‍ നിയമപരമായി താമസിക്കുന്നത്.ഇവരില്‍ നാല്പത്തിനായിരത്തിലധികം പേരും മലയാളികളാണ്.
പൗരത്വം ലഭിക്കുന്നതിനുള്ള കാലാവധി പകുതിയായി കുറയ്ക്കുന്നതിന് വേണ്ടി റഫറണ്ടം നടത്താന്‍ ആവശ്യമായ വോട്ട് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു.സെപ്തംബര്‍ 30 വരെ ഒപ്പു ശേഖരണത്തിന് സമയമുണ്ടായിരുന്നു.
എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ത്തന്നെ അഞ്ച് ലക്ഷം ഒപ്പുകള്‍ ശേഖരിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു.നിരവധി അസോസിയേഷനുകളും സംഘടനകളും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും റഫറണ്ട നിവേദനത്തില്‍ ഒപ്പുവച്ചതും നേട്ടമായി.
നിലവിലെ പൗരത്വ നിയമമനുസരിച്ച് ഇറ്റലിയില്‍ പൗരത്വം ലഭിക്കുന്നതിന് കുറഞ്ഞത് പത്ത് വര്‍ഷത്തെ റെസിഡന്‍സി ആവശ്യമാണ്. ഇത് അഞ്ച് വര്‍ഷമായി കുറയ്ക്കണമെന്നാണ് റഫറണ്ടം അഭ്യര്‍ത്ഥിക്കുന്നത്.
ജോര്‍ജിയ മെലോണിയുടെ പാര്‍ട്ടിയുടെ നിലപാട്
പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ പാര്‍ട്ടി ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഈ മാറ്റങ്ങള്‍ക്കെതിരാണ്. അതിനാല്‍ ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടുചെയ്യുന്നതിനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പൗരത്വത്തിന് പത്ത് വര്‍ഷത്തെ റെസിഡന്‍സി എന്നത് ഏറ്റവും സ്വീകാര്യമായ കാലയളവാണെന്നും നിയമം മാറ്റേണ്ടതില്ലെന്നും പ്രധാനമന്ത്രി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
റഫറണ്ടം അപേക്ഷകള്‍ക്ക് രണ്ട് പരമോന്നത കോടതികളുടെ അംഗീകാരം വേണമെന്നുണ്ട്.കുറഞ്ഞത് 50 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ ഇതിന് സാധുതയുണ്ടാകൂവെന്നും വ്യവസ്ഥയുണ്ട്.
ഇറ്റലിയുടെ പൗരത്വ നിയമങ്ങള്‍
ഇറ്റലിയില്‍ ജനിച്ചവര്‍ക്ക് പോലും 18 വയസ്സ് തികയുന്നതിന് മുമ്പ് പൗരത്വത്തിന് അപേക്ഷിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മാതാപിതാക്കള്‍ക്ക് പൗരത്വമുണ്ടെങ്കില്‍ കുട്ടികളെ ഇറ്റലിയുടെ പൗരന്മാരായി അംഗീകരിക്കും. 90മുതല്‍ നിരവധി തവണ ശ്രമിച്ചിട്ടും ഈ നിയമത്തില്‍ മാറ്റം വരുത്താനായിട്ടില്ല.
ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് ജനിച്ച വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ റെസിഡന്‍സിക്ക് ശേഷം അക്യുസിഷന് അര്‍ഹതയുണ്ട്
കുടിയേറ്റക്കാര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം നേടുന്നതിന് രാജ്യത്ത് പത്ത് വര്‍ഷം താമസിക്കേണ്ടതുണ്ട്.അല്ലെങ്കില്‍ രാജ്യത്ത് രണ്ട് വര്‍ഷത്തെ താമസത്തിന് ശേഷം ഒരു ഇറ്റാലിയന്‍ പൗരനെ വിവാഹം കഴിക്കേണ്ടതുണ്ട്.
പെരുകുന്ന കുടിയേറ്റക്കാര്‍
ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അനധികൃത കുടിയേറ്റവും സിറിയന്‍, ഉക്രേനിയന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്കും യൂറോപ്യന്‍ യൂണിയനിലെ തൊഴിലാളി ക്ഷാമവുമെല്ലാം കുടിയേറ്റം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുടിയേറ്റ ജനതയുടെ ശക്തമായ സ്വാധീനം വെളിപ്പെടുത്തുന്നതാണ് ഇയുവിന്റെ ജനസംഖ്യാശാസ്ത്രം.ഇയുവിലെ 15നും 74നും ഇടയില്‍ പ്രായമുള്ള 22 ശതമാനം പേരും വിദേശികളില്‍ ജനിച്ചവരോ വിദേശികളില്‍ ജനിച്ചവരുടെ പിന്‍ഗാമികളോ ആണെന്ന് യൂറോസ്റ്റാറ്റ് ഡാറ്റ വെളിപ്പെടുത്തുന്നു.
വിദേശികളായ മാതാപിതാക്കളുള്ള സ്വദേശികളില്‍ ജനിച്ച ജനസംഖ്യയുടെ 86 ശതമാനവും അവര്‍ താമസിക്കുന്ന രാജ്യത്ത് പൗരത്വം നേടിയിട്ടുണ്ട്.അവരില്‍ 39 ശതമാനം ഇറ്റലിയിലെ റസിഡന്റ്സാണെന്നും ഡാറ്റ വെളിപ്പെടുത്തുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD