head3
head1

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അയര്‍ലണ്ടിലെ ഉപരിപഠന സാധ്യതകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ പൂര്‍ണ്ണമെന്ന് അംബാസഡര്‍ ‘

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍ നിലച്ചുപോയ ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസം വീണ്ടും പുനരാരംഭിക്കാനൊരുങ്ങുകയാണ് അയര്‍ലണ്ടെന്ന് . അയര്‍ലണ്ടിന്റെ ഇന്ത്യന്‍ അംബാസഡര്‍ ബ്രണ്ടന്‍ വാര്‍ഡ് .ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അയര്‍ലണ്ടും അവിടുത്തെ ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രതിജ്ഞാബദ്ധമാണെന്ന് ബ്രണ്ടന്‍ വാര്‍ഡ് പറഞ്ഞു.

കോവിഡിനെ അതിജീവിച്ച് അയര്‍ലണ്ടിന്റെ സാമ്പത്തിക വ്യവസ്ഥ ശക്തമായി തരിരിച്ചുവന്നിരിക്കുകയാണ്.ഏതാണ്ട് ഏഴ് ശതമാനം വളര്‍ച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.ഇന്ത്യയില്‍ നിന്നും ഉപരിപഠനത്തിന് അയര്‍ലണ്ടിലെത്തുന്നവര്‍ക്ക് ബിരുദാനന്തരം മികച്ച തൊഴിലവസരങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബ്രണ്ടന്‍ വാര്‍ഡ് പറഞ്ഞു.

പ്രായപൂര്‍ത്തിയായവരും മുതിര്‍ന്നവരുമുള്‍പ്പടെ സമ്പൂര്‍ണ്ണ വാക്സിനേറ്റഡ് സമൂഹമാണ് അയര്‍ലണ്ട് ലക്ഷ്യമിടുന്നത്.ഫേയ്സ് ടു ഫേയ്സ് പഠനം സാധ്യമാക്കുന്നതിനുള്ള അവസരമാണ് ഈ വര്‍ഷം ഐറിഷ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കൂടുതല്‍ പാര്‍ട് ടൈം തൊഴിലവസരങ്ങള്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിന് ഇത് വഴിയൊരുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ്, സെപ്തംബര്‍ മാസത്തോടെ അയര്‍ലണ്ടിലെ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്നാണ് കരുതുന്നതെന്ന് എഡ്യൂക്കേഷന്‍ അയര്‍ലണ്ടിന്റെ സീനിയര്‍ അഡ് വൈസര്‍ ബാരി ഒ ഡ്രിസ്‌കോള്‍ പറഞ്ഞു. ബുക്കുകളില്‍ നിന്നു മാത്രമല്ല അതിനപ്പുറമുള്ള വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങള്‍ സ്വായത്തമാക്കാന്‍ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപങ്ങളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ എഡ്യൂക്കേഷന്‍ അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ എഡ്യുക്കേഷന്‍ എക്സപോ സംഘടിപ്പിച്ചിരുന്നു. വിസ, അക്കൊമൊഡേഷന്‍ ഉള്‍പ്പടെയുള്ള സംഗതികളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികള്‍ എളുപ്പമാക്കുന്നതുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More