ഡബ്ലിന്‍:: ഡ്രൈവിംഗ് ലൈസന്‍സ് ഫീസും എന്‍സിടിയും ഉള്‍പ്പെടെ നിരവധി സേവനങ്ങളുടെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് റോഡ് സുരക്ഷാ അതോറിറ്റി .
ഡ്രൈവിംഗ് ലൈസന്‍സിന്റെ നിരക്ക് 65 യൂറോ ആയിയുയര്‍ത്തി.10 യൂറോയുടെ വര്‍ദ്ധനവാണിത്.
അതേസമയം ഒരു ലേണര്‍ പെര്‍മിറ്റിന്റെ നിരക്കും 10 യൂറോ കൂട്ടിയിട്ടുണ്ട്. 35 ല്‍ നിന്ന് 45 യൂറോയായി വര്‍ദ്ധിക്കും.
ഒരു ഫുള്‍ എന്‍സിടിയുടെ നിരക്കിലും 5 യൂറോയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 55 ല്‍ നിന്ന് 60 ആയി ഫുള്‍ എന്‍സിടി വര്‍ദ്ധിക്കും. എന്‍സിടി റീ ടെസ്റ്റിന് മുമ്പ് 28 യൂറോയായിരുന്നത് 40 ആയി വര്‍ധിക്കും.
വാണിജ്യ വാഹന ഗതാഗതക്ഷമതാ പരിശോധനചെലവില്‍ 15% വര്‍ദ്ധിക്കും.
നിരക്ക് മാറ്റങ്ങള്‍ 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഗതാഗത മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന 18 മില്യണ്‍ യൂറോയുടെ ഫണ്ടിംഗ് കണ്ടെത്തുന്നതിന്റെ ഭാഗമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമെന്നാണ് ആര്‍എസ്എയുടെ ന്യായീകരണം.2012ന് ശേഷം ഇതാദ്യമായാണ് വില വര്‍ധനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഞെട്ടിക്കുന്ന നിരക്ക് വര്‍ദ്ധനവാണിതെന്നും ഉടനടി പിന്‍വലിക്കണമെന്നും ഐറിഷ് റോഡ് ഹൗസ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ആര്‍എസ്എ നിര്‍ത്തലാക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കാനുമുള്ള ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങളുള്ളപ്പോഴും ഈ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയത് ന്യാ യീകരിക്കാനാവാത്തതാണെന്ന് സംഘടന പറഞ്ഞു.
ആര്‍എസ്എ നടത്തുന്ന കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ആര്‍എസ്എ തന്നെ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്യുകയും തത്വത്തില്‍ സര്‍ക്കാര്‍ ഇതിനകം സമ്മതിച്ചിട്ടുള്ളതുമാണ്. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കിയത് തന്നെ ശരിയായില്ല.ഉപഭോക്താക്കളെ കഷ്ടത്തിലാക്കുന്ന ഒരു ക്രിസ്മസ് സമ്മാനമായിപ്പോയി ഇതെന്ന് സംഘടനാ ആരോപിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.