ഡബ്ലിന്‍: ഡബ്ലിനില്‍ വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. മരണപ്പെട്ട യുവാവിന്റെ പേരുവിവരങ്ങള്‍ ഗാര്‍ഡ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.മരണ കാരണവും ഇതേ വരെ അറിവായിട്ടില്ല.
എറണാകുളം സ്വദേശിയും ഡബ്ലിന്‍ ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായിരുന്ന ശ്രീ ആകാശ് എന്ന യുവാവിന്റെ മൃതദേഹമാണ് മൈന്യൂത്തിനടുത്ത കൂള്‍മൈനിലെ കനാലിന് സമീപത്തു നിന്നും കണ്ടെടുത്തിട്ടുള്ളത് എന്ന സംശയമാണ് സുഹൃത്തുക്കള്‍ക്കും ,സഹപാഠികള്‍ക്കുമുള്ളത്. ശ്രീ ആകാശിനെ ഇന്നലെ ഉച്ചകഴിഞ്ഞ് മുതല്‍ കാണാതായിരുന്നു. സുഹൃത്തുക്കള്‍ സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ,കണ്ടെത്താനായിരുന്നില്ല.
ഇന്ന് രാവിലെ സംഭവം ഗാര്‍ഡായില്‍ പരാതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് മുമ്പ് തന്നെ ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും , ഗാര്‍ഡയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ പ്രകാരമുള്ള രൂപ സാദൃശ്യമാണ് മരിച്ചയാള്‍ക്ക് ഉള്ളതെന്നും ഗാര്‍ഡ അറിയിച്ചതോടെയാണ് ശ്രീആകാശാണ് മരിച്ചതെന്ന അഭ്യൂഹം ഉയര്‍ന്നത്. പ്രദേശത്തെ ഒരു വെയര്‍ ഹൗസില്‍ ഫുള്‍ ടൈം വര്‍ക്കറായിരുന്ന ശ്രീആകാശിന്റെ കോളജിലെ പഠനം പൂര്‍ത്തിയായിരുന്നു.
മൃതദേഹം തിരിച്ചറിയാനായി ലീമറിക്കില്‍ നിന്നും ബന്ധുക്കള്‍ എത്തിയെങ്കിലും അതിന് മുമ്പ് തന്നെ മൃതദേഹം ഗാര്‍ഡ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. നാളെ ബോഡി തിരിച്ചറിഞ്ഞതിന് ശേഷമേ മരണം സ്ഥിരീകരിക്കാനാവുകയുള്ളു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.