ഡബ്ലിന്‍ : കയറ്റുമതിയില്‍ അയര്‍ലണ്ടിന് വന്‍ കുതിപ്പെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോര്‍ട്ട്.കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ കയറ്റുമതിയില്‍ 10% വര്‍ധനവാണുണ്ടായത്. 91 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ഈ കാലയളവിലുണ്ടായതെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു. അതേ സമയം, ഇറക്കുമതിയില്‍ 10% കുറവുണ്ടായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
രാസവസ്തുക്കളും അനുബന്ധ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതിയിലും കയറ്റുമതിയിലും മാറ്റങ്ങളുണ്ടാക്കിയതെന്ന് സി എസ് ഒ വിശദീകരിച്ചു.കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ 5.5 ബില്യണ്‍ യൂറോയുടെ വര്‍ദ്ധനവാണ് ഇവയുടെ കയറ്റുമതിയിലുണ്ടായത്. ഇവയുടെ ഇറക്കുമതിയില്‍ 4.4 ബില്യണ്‍ യൂറോയുടെ കുറവുമുണ്ടായി.
ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ സീസണല്‍ ഗുഡ്സുകളുടെ കയറ്റുമതിയില്‍ 11% ഇടിഞ്ഞ് 17.146 മില്യണ്‍ യൂറോയിലെത്തിയെന്ന് സി എസ് ഒ പറഞ്ഞു.ഇവയുടെ ഇറക്കുമതിയില്‍ 5%(10.065 ബില്യണ്‍ യൂറോ) കുറവുമുണ്ടായി.ഏപ്രിലുമായി ഒത്തുനോക്കുമ്പോള്‍ മെയ് മാസത്തില്‍ സീസണല്‍ ഗുഡ്സുകളുടെ വ്യാപാര മിച്ചം 18% ഇടിഞ്ഞ് 7.081 ബില്യണ്‍ യൂറോയിലെത്തി.
കയറ്റുമതിയില്‍ മുന്നില്‍ ഭക്ഷ്യ വസ്തുക്കളും ലൈവ് ആനിമല്‍സും
ഫുഡ് ആന്റ് ലൈവ് അനിമല്‍സിന്റെ വ്യാപാരമാണ് കയറ്റുമതിയുടെ മുന്തിയ ഭാഗവുമെന്ന് സി എസ് ഒ വെളിപ്പെടുത്തുന്നു. 370 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് നടന്നത്. മെഷിനറി ആന്റ് ട്രാന്‍സ്പോര്‍ട്ട് എക്യുപ്‌മെന്റസ് എന്നിവയ്ക്കാണ് രണ്ടാം സ്ഥാനം. 297 മില്യണ്‍. യൂറോയാണ് ഇതിലൂടെ നേടിയത്.
ഇറക്കുമതിയില്‍ മിനറല്‍ ഇന്ധനങ്ങളും ലൂബ്രിക്കന്റുകളും
മിനറല്‍ ഇന്ധനങ്ങള്‍, ലൂബ്രിക്കന്റുകള്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി മൂല്യം 350 മില്യണ്‍ യൂറോയാണ്.അതേസമയം കെമിക്കല്‍സ്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി മൂല്യം 257 മില്യണ്‍ യൂറോയാണെന്നും സി എസ് ഒ പറയുന്നു.യന്ത്രസാമഗ്രികളുടെയും ഗതാഗത ഉപകരണങ്ങളുടെയും ഇറക്കുമതിയിലൂടെ 253 മില്യണ്‍ യൂറോയും ചെലവിട്ടു.
കയറ്റുമതി കൂടുതലും ഇ യു വിലേയ്ക്ക് … രണ്ടാം സ്ഥാനത്ത് യു എസ്
മെയ് മാസത്തിലെ മൊത്തം ചരക്ക്ു കയറ്റുമതിയുടെ 39%(7.068 ബില്യണ്‍ യൂറോ)വും ഇ യു രാജ്യങ്ങളിലേയ്ക്കായിരുന്നു.അതില്‍ 2.133 ബില്യണ്‍ യൂറോ നെതര്‍ലാന്‍ഡിലേക്കും 1.707 ബില്യണ്‍ ജര്‍മ്മനിയിലേക്കും 935 മില്യണ്‍ ബെല്‍ജിയത്തിലേക്കുമായിരുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇ യു ഇതര കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് യു എസാണ്. കയറ്റുമതിയുടെ 31 ശതമാനമാണ് അമേരിക്കയ്ക്ക് പോയത്. 5.622 ബില്യണ്‍ യൂറോയാണ് ഇതിന് മൂല്യം കണക്കാക്കുന്നത്.
അയര്‍ലണ്ടും ബ്രിട്ടനും
ബ്രിട്ടനിലേക്കുള്ള കയറ്റുമതി മെയ് മാസത്തില്‍ 1.288 ബില്യണ്‍ യൂറോ ആണെന്ന് സി എസ് ഒ പറഞ്ഞു.മൊത്തം കയറ്റുമതിയുടെ 7%മായിരുന്നു ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. മെയ് മാസത്തില്‍ ബ്രിട്ടനില്‍ നിന്നും 1.478 ബില്യണ്‍ യൂറോയുടെ ഇറക്കുമതിയാണ് നടത്തിയത്.ഇറക്കുമതിയുടെ മൊത്തം മൂല്യത്തിന്റെ 14%മാണിത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.