head3
head1

ഐസിസിയുടെ സ്വപ്ന ഇലവനില്‍ ഇടം നേടി 6 ഇന്ത്യന്‍ താരങ്ങള്‍; അപ്രതീക്ഷിത താരവും ടീമില്‍

nextalinks2

ലോകകപ്പ് ആവേശം അവസാനിച്ചു. 2 മാസങ്ങള്‍ നീണ്ട കായിക മാമാങ്കം അവസാനിച്ചപ്പോള്‍ ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ കിരീടമണിഞ്ഞു.. ടൂര്‍ണമെന്റ് അവസാനിച്ച ഉടന്‍ തന്നെ ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപനവും നടത്തിയിരിക്കുന്നു. പട്ടികയില്‍ 6 ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്

ഇന്ത്യ ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നാണ് കൂടുതല്‍ താരങ്ങളും പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നത്. ശ്രീലങ്ക, കിവീസ്, സൗത്താഫ്രിക് ടീമുകളില്‍ നിന്നും ഓരോ താരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇയാന്‍ ബിഷപ്പ്, കാസ് നൈഡൂ, ഷെയ്ന്‍ വാട്സണ്‍ (കമന്റേറ്റര്‍മാര്‍), വസീം ഖാന്‍ (ഐസിസി ജനറല്‍ മാനേജര്‍, ക്രിക്കറ്റ്), സുനില്‍ വൈദ്യ (പത്രപ്രവര്‍ത്തകന്‍, അഹമ്മദാബാദ് മിറര്‍) എന്നിവരാണ് ടീമിനെ തിരഞ്ഞെടുത്തത്.

ICC പുരുഷ ലോകകപ്പ് 2023-ന്റെ ടീം (ബാറ്റിംഗ് ക്രമത്തില്‍):

ക്വിന്റണ്‍ ഡി കോക്ക് (Wk) (ദക്ഷിണാഫ്രിക്ക) – 59.40 ശരശരിയില്‍ 594 റണ്‍സ്
രോഹിത് ശര്‍മ്മ (സി) (ഇന്ത്യ) – 54.27 ശരാശരിയില്‍ 597 റണ്‍സ്
വിരാട് കോഹ്ലി (ഇന്ത്യ) – 95.62 ശരാശരിയില്‍ 765 റണ്‍സ്
ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്) – 69ല്‍ 552 റണ്‍സ്
കെ എല്‍ രാഹുല്‍ (ഇന്ത്യ) – 75.33 ശരാശരിയില്‍ 452 റണ്‍സ്
ഗ്ലെന്‍ മാക്സ്വെല്‍ (ഓസ്ട്രേലിയ) – 66.66-ല്‍ 400 റണ്‍സും 55-ല്‍ ആറ് വിക്കറ്റും
രവീന്ദ്ര ജഡേജ (ഇന്ത്യ) – 40ല്‍ 120 റണ്‍സും 24.87ല്‍ 16 വിക്കറ്റും
ജസ്പ്രീത് ബുംറ (ഇന്ത്യ) – 18.65 ല്‍ 20 വിക്കറ്റ്
ദില്‍ഷന്‍ മധുശങ്ക (ശ്രീലങ്ക) – 25ല്‍ 21 വിക്കറ്റ്
ആദം സാമ്പ (ഓസ്‌ട്രേലിയ) – 22.39 ന് 23 വിക്കറ്റ്
മുഹമ്മദ് ഷമി (ഇന്ത്യ) – 10.70ന് 24 വിക്കറ്റ്
12-ാമത്തെ താരം: ജെറാള്‍ഡ് കോറ്റ്സി (ദക്ഷിണാഫ്രിക്ക) – 19.80 ന് 20 വിക്കറ്റ്

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.