കാത്തിരിപ്പിന് വിരാമം; ഐഫോണ്‍ 15 ലോഞ്ച് തിയതി അറിയിച്ച് ആപ്പിള്‍, എസ്23 അള്‍ട്രയെ വെല്ലാന്‍ പുതിയ ക്യാമറ സവിശേഷത
ടെക് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സന്തോഷ വാര്‍ത്ത എത്തി. പുതിയ ഐഫോണുകള്‍ ആയ ഐ ഫോൺ 15 സീരീസുകളുടെ ലോഞ്ച് ഡേറ്റ് ആപ്പിള്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്തംബര്‍ 12 ന് പുതിയ സീരീസ് ഫോണുകള്‍ പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ആകാംഷയിലായിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. ഫോണിന്റെ ലോഞ്ചിങ് തിയതിയെക്കുറിച്ച് നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
സെപ്തംബര്‍ മാസം തന്നെ പുതിയ ഫോണുകള്‍ പുറത്തിറക്കും എന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിരുന്നത്. എന്നാല്‍ തിയതി കൃത്യമായ പ്രവചിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനവുമായി കമ്പനി തന്നെ രംഗത്ത് വന്നത്. സെപ്തംബര്‍ 12ന് തന്നെ ഫോണുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഐറിഷ് സമയം വൈകിട്ട് 6 മണിക്ക് ആയിരിക്കും പുതിയ ഫോണിന്റെ ലോഞ്ചിംങ് ഇവന്റ് ആരംഭിക്കുക.
കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് വെച്ചായിരിക്കും ലോഞ്ചിംങ് ഇവന്റ് നടക്കുക. ഈ ചടങ്ങിലേക്ക് വിവിധ മാധ്യമങ്ങളേയും വ്യക്തിത്വങ്ങളേയും ക്ഷണിച്ചുകൊണ്ട് ആപ്പിള്‍ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ചടങ്ങിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും വിവിധ ഒടിടി പ്ലാറ്റ്‌ഫോമിലും പ്രദര്‍ശിപ്പിക്കും.
അതേസമയം പുതിയ ഐഫോണുകള്‍ക്ക് പല മേഖലകളിലും വലിയ അപ്ഗ്രേഡുകള്‍ ലഭിക്കുമെന്നാണ് വിവിധ ചോര്‍ച്ചാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചേക്കാമെന്നും ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നണ്ട്. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ് പതിപ്പുകള്‍ പഴയ വിലയില്‍ തന്നെ ലഭ്യമായേക്കാം. എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തില്‍ തന്നെയായിരിക്കും ആപ്പിള്‍ പുതിയ ഫോണുകള്‍ പുറത്തിറക്കുക. ഇത്തവണയും ഇതിന് മാറ്റം ഉണ്ടാകില്ല എന്നാണ് കമ്പനി നല്‍കുന്ന മുന്നറിയിപ്പ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.