head3
head1

ബാര്‍ബര്‍മാര്‍ മുതല്‍ ഷെഫുമാര്‍വരെ നിരവധി ഒഴിവുകള്‍… ഡബ്ലിനില്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍; ഇന്ത്യയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചാകര!

ഡബ്ലിന്‍ : കോവിഡ് നിയന്ത്രണങ്ങളെല്ലാം നീങ്ങി അയര്‍ലണ്ട് പൂര്‍ണ്ണ സജ്ജമായതോടെ സ്ഥാപനങ്ങളെല്ലാം ജോലിക്കാരെ തേടുകയാണ്. ബാര്‍ബര്‍മാര്‍ മുതല്‍ ഷെഫുമാര്‍വരെ നിരവധി ഒഴിവുകളാണ് അയര്‍ലണ്ടിലുള്ളത്. കോവിഡ് പ്രമാണിച്ച് നാടുവിട്ട് പോയവരൊന്നും ഇതുവരെയും മടങ്ങിയെത്താത്തതു മൂലം നിരവധി തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജോലിക്കാരില്ലാത്തതിനാല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ പോലും അടച്ചിടുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ പത്തില്‍ ഒന്‍പത് ബിസിനസ്സുകളും ആളെ കിട്ടാതെ സമ്മര്‍ദ്ദത്തിലാണെന്ന് ഫില്‍റ്റ് അയര്‍ലണ്ട് പറയുന്നു.

റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സികളിലൊന്നും ആളുകള്‍ എത്തുന്നില്ല. സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കും പ്രതികരണമില്ല. പിയുപി വാങ്ങുന്നവര്‍ക്ക് ജോലിയില്‍ തിരികെയെത്താന്‍ മതിയായ പ്രോത്സാഹനമില്ലാത്തതാണ് ആളുകളെ കിട്ടാത്തതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റ് സ്വീകരിക്കുന്ന 140,000 ആളുകളാണ് ഇപ്പോഴുള്ളത്. ഇവരൊക്കെ ഫീല്‍ഡിലേയ്ക്ക് വരാന്‍ തയ്യാറായാല്‍ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാനാകും. അവരെ തിരിച്ചെത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം സജീവമാകേണ്ടതുണ്ട്.

പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠിക്കാന്‍ അയര്‍ലണ്ടിലേക്ക് വരുന്ന ആളുകള്‍ ഈ വ്യവസായത്തിന്റെ പ്രധാന ഘടകമായിരുന്നു. എന്നാല്‍ അതിപ്പോഴില്ല. അതും ജീവനക്കാരുടെ ക്ഷാമത്തിന് പ്രധാന കാരണമാണ്.
അതേസമയം, ഇന്ത്യയില്‍ നിന്നടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ അയര്‍ലണ്ടില്‍ വന്നിറങ്ങുന്ന സമയമാണിത്. സെപ്റ്റംബര്‍ 20-ന് കോളജുകളില്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

ജോലി തേടുന്നവര്‍ക്ക് ഇപ്പോള്‍ ചാകരയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ജോലി തേടുന്നവര്‍ക്കൊക്കെ എവിടെയെങ്കിലും ജോലി ലഭിച്ചേക്കും എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.

2020 ഏപ്രില്‍ വരെയുള്ള 12 മാസങ്ങളില്‍ 85,400 ആളുകള്‍ അയര്‍ലണ്ടില്‍ താമസത്തിനെത്തിയതായി സി.എസ്.ഒ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം അത് 65,200 ആളുകളായി കുറഞ്ഞു. പ്രത്യേകിച്ചും, യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് അയര്‍ലണ്ടില്‍ എത്തുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ പ്രകടമായ ഈ കുറവും തൊഴില്‍ വിപണിയെ ബാധിക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More