ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാന്‍ വാരാന്ത്യങ്ങളില്‍ ഓണ്‍-കോളിനെയോ എമര്‍ജന്‍സി സര്‍വീസിനെയോ ആശ്രയിക്കുന്നതിനുപകരം ജീവനക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണേലി. full 7-day roster ഏര്‍പ്പെടുത്തുകയാണ് തിരക്ക് കുറയ്ക്കാനുള്ള മാര്‍ഗമെന്നതാണ് അഭിപ്രായമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണലി എച്ച് എസ് ഇ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു.
തിരക്കിന് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകരിച്ച എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലും മന്ത്രി പങ്കെടുത്തിരുന്നു.
ആശുപത്രിയിലെ തിരക്ക് വര്‍ഷങ്ങളായി ശ്രദ്ധയുടെ വിഷയമാണ്, ട്രോളികളിലെ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനായി എമര്‍ജന്‍സി കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡോണലി പറഞ്ഞു,
റോസ്റ്ററിംഗ് പരിഷ്‌കരണത്തെക്കുറിച്ചുള്ള മന്ത്രിയുടെ അഭിപ്രായങ്ങളെ എച്ച്എസ്ഇ സിഇഒ ബെര്‍ണാഡ് ഗ്ലോസ്റ്ററും പിന്തുണച്ചിട്ടുണ്ട്..
INMO റിപ്പോര്‍ട്ട് അനുസരിച്ച് ,അയര്‍ലണ്ടിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 385 രോഗികള്‍ ഇന്നു രാവിലെയും കിടക്കകള്‍ക്കായി കാത്തിരിക്കുകയാണ്.ഇവരില്‍ 266 പേര്‍ അത്യാഹിത വിഭാഗങ്ങളിലും 119 പേര്‍ ആശുപത്രികളിലെ മറ്റു വാര്‍ഡുകളിലുമാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.